SignIn
Kerala Kaumudi Online
Tuesday, 19 March 2024 4.37 PM IST

അങ്കണവാടികളിൽ ജോലി ഒഴിവ്

കോലഞ്ചേരി: വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് വടവുകോട് പ്രൊജക്ട് പരിധിയിൽ വരുന്ന മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, പൂതൃക്ക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർ,ഹെൽപ്പർ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 വയസ് പൂർത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. എസ്.എസി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസിളവുണ്ട്. അങ്കണവാടി പ്രവൃത്തി പരിചയമുള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി മൂന്ന് വർഷത്തെ വയസിളവുണ്ട്. കൂടുതൽ വിവരങ്ങൾ വടവുകോട് ഐ.സി.ഡി.എസ് ഓഫീസിൽ നിന്ന് ലഭ്യമാണ്. അപേക്ഷകൾ 16ന് വൈകിട്ട് 5 നകം ഐ.സി.ഡി.എസ് പുത്തൻകുരിശ് ഓഫീസിൽ ലഭിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.