അബുദാബി: രാജ്യത്തെ ഇന്ധന വിലയിൽ വർദ്ധനവുണ്ടാകുമെന്ന് അറിയിച്ച് യുഎഇ. ഫെബ്രുവരി മാസം മുതലായിരിക്കും പുതുക്കിയ വില പ്രാബല്യത്തിൽ വരിക. നാഷണൽ ഫ്യുവൽ പ്രൈസ് കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവാന വഴി പെട്രോൾ ഡീസൽ ഇന്ധനങ്ങളെ വിലവർദ്ധനവ് ഒരു പോലെ ബാധിക്കും. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ 27 ഫിൽസ് വരെയാണ് വർദ്ധനവ് നടപ്പിലാക്കുന്നത്. ജനുവരിയിൽ ഇന്ധന വിലയിൽ 52 ഫിൽസ് വരെ കുറവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിലനിലവാരം പരിഷ്കരിക്കാൻ തീരുമാനമായത്.
ഉത്പന്നം, നിലവിലെ വില, വർദ്ധനവിന് ശേഷമുള്ള വില എന്നിവ യഥാക്രം
•സൂപ്പർ 98 പെട്രോൾ :2.78 ദിർഹം →3.05 ദിർഹം
•സ്പെഷ്യൽ 95 പെട്രോൾ: 2.67 ദിർഹം →2.93 ദിർഹം
•ഇപ്ളസ് 91 പെട്രോൾ: 2.59 ദിർഹം →2.86 ദിർഹം
•ഡീസൽ: 3.29 ദിർഹം→3.38 ദിർഹം
أسعار الوقود الشهرية: أسعار الوقود لشهر فبراير 2023 وفقاً للجنة متابعة أسعار الجازولين والديزل في #الإمارات
— Emarat (امارات) (@EmaratOfficial) January 31, 2023
⛽ Monthly Fuel Price Announcement:
February 2023 fuel prices released by the #UAE Fuel Price Follow-up Committee. pic.twitter.com/K7gEOSSg4i
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |