SignIn
Kerala Kaumudi Online
Thursday, 25 April 2024 6.36 PM IST

കഷണ്ടിയും തലയിലെ ചൊറിച്ചിലുമടക്കം മാറ്റും, കുഞ്ഞൻ നാരങ്ങ ആളത്ര ചില്ലറക്കാരനല്ല, ഉപയോഗിക്കേണ്ടത് ഇങ്ങനെ

lemon

ആളുകളുടെ ശ്രദ്ധ ഏറെയുളള ഭാഗങ്ങളാണ് മുഖവും തലമുടിയും. നല്ല ഭംഗിയുളള തലമുടി ഏതൊരാൾക്കും ആത്മവിശ്വാസം നൽകും. എന്നാൽ തലയിലെ പേൻ, താരൻ, ചൊറിച്ചിൽ എന്നീ വിഷമങ്ങൾ സിമ്പിളായി വീട്ടിൽതന്നെയുളള ഒരുപഴം കൊണ്ട് മാറ്റാം. അതെ പാനീയമായും ആരോഗ്യ സംരക്ഷണത്തിനും മാത്രമല്ല തലമുടി സംരക്ഷണത്തിനും സൂപ്പറാണ് നമ്മൾ സ്ഥിരം വാങ്ങാറുളള കുഞ്ഞൻ നാരങ്ങ.

ഏത് വീട്ടിലും ഉണ്ടാകുന്ന ഫലങ്ങളിലൊന്നാണല്ലോ നാരങ്ങ. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ നാരങ്ങ വളരെ സഹായകമാണ്. നാരങ്ങയുടെ നീരോ, നാരങ്ങ കാച്ചിയ എണ്ണയോ തലയിൽ നന്നായി തേച്ച്പിടിപ്പിക്കുക. ഇവ മുടി വളർച്ചയെ സഹായിക്കും. മുടിയുടെ കട്ടിയും ഉളളും കൂടി മികച്ചതായി മാറും. ഒപ്പം പലരെയും വിഷമിപ്പിക്കുന്ന താരനും നാരങ്ങാ നീര് അകറ്റും. കുളിയ്‌ക്കുന്നതിനോ തല കഴുകുന്നതിനോ 15 മിനുട്ട് മുൻപ് നാരങ്ങാ നീര് നന്നായി പുരട്ടുക. ശേഷം കഴുകിക്കളയുമ്പോൾ കുളിർമയും തലമുടി മെച്ചപ്പെടാനും സാധിക്കുന്നത് അറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HAIR REFRESHMENT, HAIRGROWTH, LEMONS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.