ന്യൂഡൽഹി: ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റ് രാജ്യത്തെ സാധാരണക്കാരന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഡ്ജറ്റ് സമ്മേനം തുടങ്ങുന്നതിന് മുൻപായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ വനിതാ ധനമന്ത്രി മറ്റൊരു ബഡ്ജറ്റുമായി എത്തുമ്പോൾ ഇന്ത്യയ്ക്കൊപ്പം ലോകവും ആകാംക്ഷയിലാണ്. ബഡ്ജറ്റ് സാധാരണക്കാരന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്നുറപ്പുണ്ട്. ലോകത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാനും നിർമല സീതാരാമൻ ശ്രമിക്കുമെന്നാണ് വിശ്വാസം. 'ഇന്ത്യൻ ആദ്യം, പൗരൻമാർ ആദ്യം' എന്നതാണ് എൻ.ഡി.എ സർക്കാരിന്റെ ലക്ഷ്യം. ഇത് അടിസ്ഥാനമാക്കി പാർലമെന്റിൽ സംവാദം ഉണ്ടാകണം. എല്ലാ പ്രതിപക്ഷ സുഹൃത്തുക്കളും തയ്യാറെടുപ്പോടെ അഭിപ്രായങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്നുറപ്പുണ്ട്. രാജ്യത്തിന്റെ നയരൂപീകരണത്തിൽ ആവശ്യമായവ അതിൽ നിന്ന് വേർതിരിച്ചെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗം രാജ്യത്തിന് അഭിമാനവും വനിതകൾക്കുള്ള ബഹുമാനവും രാജ്യത്തിന്റെ മഹത്തായ ഗോത്ര പാരമ്പര്യത്തിനുള്ള ആദരവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |