SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.16 AM IST

പൊലീസിന് ഏറെ നാളായി തലവേദനയുണ്ടാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

vanaja-kumari-

പാറശാല: നെയ്യാറ്റിൻകര,പാറശാല,വെള്ളറട പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളിലെ പ്രതി പാറശാല മുര്യങ്കര നെടുപ്പഴിഞ്ഞി വീട്ടിൽ മല്ലിക എന്ന വനജകുമാരിയെ(45) തമിഴ്നാട്ടിൽ നിന്ന് പിടികൂടി. കഴിഞ്ഞ 16ന് രാവിലെ 10ന് നെടിയാംകോട്ടിലെ മോഷണത്തിന് ശേഷം ഓട്ടോയിൽ ധനുവച്ചപുരത്തെത്തി, അവിടെ നിന്നും മൊബൈൽ ഫോണും 4,000 രൂപയും ബാങ്ക് രേഖകളുമടങ്ങുന്ന പേഴ്സ് കവർന്ന് കടന്നു കളയുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഉദിയൻകുളങ്ങരയിലെ ഒരു വീട്ടിൽ നിന്ന് 35,000 രൂപയും രണ്ടു പവന്റെ സ്വർണമാലയും മോഷ്ടിച്ചതിന് ഇവരുടെ പേരിൽ പാറശാല പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പിടിയിലാവുന്നതിനിടെ എട്ട് മോഷണങ്ങൾ നടത്തി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, THEFT CASE, POLICE, ARREST, TAMILNADU
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.