SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.22 PM IST

കേന്ദ്ര ബ‌ഡ്‌ജറ്റ്; ആർട്ടിഫിഷ്യൽ  ഇന്റലിജൻസ് വികാസത്തിനായി രണ്ട് പദ്ധതികൾ, നൂറ് 5ജി ലാബുകളും

artificial-intelligence

ന്യൂഡൽഹി: കേന്ദ്ര ബ‌ഡ്‌ജറ്റിൽ സാങ്കേതിക വിദ്യാരംഗത്തിന് കാര്യമായ പിന്തുണ. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള സാങ്കേതിക വിദ്യകളുടെ വികാസത്തിനായി 'മേക്ക് എ ഐ ഫോർ ഇന്ത്യ', 'മേക്ക് എ ഐ വർക്ക് ഫോർ ഇന്ത്യ' എന്നിങ്ങനെയുള്ള പദ്ധതികൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബ‌‌ഡ്‌ജറ്റിൽ പ്രഖ്യാപിച്ചു.

പുതിയ പദ്ധതികളുടെ ഭാഗമായി മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും. രാജ്യത്തെ 5ജി സാങ്കേതികവിദ്യാ വികാസത്തിനായി വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലായി നൂറ് 5ജി ലാബുകൾക്ക് തുടക്കമിടും. 5ജി സേവനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള വിവിധ ആപ്ളിക്കേഷനുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ലാബുകൾ സ്ഥാപിക്കുന്നത്. വിദ്യാഭ്യാസം, കാ‌ർഷികരംഗം, ആരോഗ്യരംഗം എന്നീ മേഖലകളിൽ പ്രയോജനപ്പെടുന്ന 5ജി സാങ്കേതിക വിദ്യകളുടെ വികാസം ഈ ലാബുകളിലൂടെ സാദ്ധ്യമാക്കുമെന്ന് ബഡ‌്‌ജറ്റിൽ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ ഡിജി ലോക്കർ സേവനം കൂടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങൾക്കായി ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകൾ സുരക്ഷിതമായി അതാത് സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, UNIOIN BUDGET, 2023, ARTIFICIAL INTELLIGENCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.