SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.57 PM IST

ഒരിക്കലും കാൻസർ വരില്ല, മധുരം ഒഴിവാക്കാതെ പ്രമേഹവും നിയന്ത്രിക്കാം; ഈ ജ്യൂസ് വെറും രണ്ട് സ്പൂൺ കുടിച്ചാൽ മതി

health

ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ പല തരത്തിലുള്ള ഭക്ഷണങ്ങളും ജ്യൂസും ഉണ്ടെന്നുള്ള കാര്യം നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ ഇനി ഇതിനായി വ്യത്യസ്ത ജ്യൂസുകൾ കുടിച്ച് കഷ്ടപ്പെടേണ്ട. പല അസുഖങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്ന ഒരൊറ്റ ജ്യൂസ് കുടിച്ചാൽ മതി. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നതിന് പുറമേ നിങ്ങളുടെ ചർമ്മവും മുടിയും യുവത്വമുള്ളതാക്കാനും ഇത് സഹായിക്കുന്നു. നിരവധി പോഷകങ്ങളാൽ സമ്പന്നമായ ഗോതമ്പ് ചെടിയുടെ ഇലകൾ എടുത്ത് തയ്യാറാക്കുന്ന വീറ്റ് ഗ്രാസ് ജ്യൂസിനെ പറ്റിയാണ് പറഞ്ഞുവന്നത്.

വിറ്റാമിൻ എ, സി, ഇ, കെ എന്നിവയാൽ സമ്പന്നമാണ് വീറ്റ് ഗ്രാസ് ജ്യൂസ്. കൂടാതെ അയൺ, കാൽസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളെ നീക്കം ചെയ്യാൻ വളരെ നല്ലതാണ് ഈ ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അനീമിയ, കാൻസർ എന്നീ രോഗങ്ങൾ വരാതിരിക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും മുറിവുകൾ വേഗത്തിൽ ഉണങ്ങാനും ഇത് സഹായിക്കുന്നു.

ഈ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്. ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നതിന് പ്രഭാതഭക്ഷണം കഴിക്കുന്നതിന് 30 മിനിട്ട് മുന്‍പ് ഈ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ദഹനം കൃത്യമായി നടക്കുന്നതിനും ഈ ജ്യൂസ് സഹായിക്കുന്നു. എന്നാൽ വളരെ കുറച്ച് ജ്യൂസ് മാത്രമേ കുടിക്കാൻ പാടുള്ളൂ. ഒരു ദിവസം രണ്ട് ടേബിൾസ്പൂൺ ജ്യൂസ് മാത്രമേ കുടിക്കാൻ പാടുള്ളൂ. ജ്യൂസ് കുടിച്ച് തുടങ്ങുന്നതിന് മുമ്പ് ഒരു ഡോക്ടറെ കണ്ട് നിർദേശം തേടുന്നതും നല്ലതാണ്.

ഗോതമ്പ് അലർജി ഉള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്നവർ, രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്നവർ, പ്രമേഹം കുറവുള്ളവർ തുടങ്ങിയവർ ഈ ജ്യൂസ് കുടിക്കാൻ പാടുള്ളതല്ല. ആരോഗ്യമുള്ളവരായാൽ പോലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഈ ജ്യൂസ് കുടിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH, HEALTH TIPS, EASY HEALTH TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.