ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ച് നടി ഷംന കാസിം. 'എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ. എനിക്കും എന്റെ കുഞ്ഞിനും നിങ്ങൾ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി' എന്ന അടിക്കുറിപ്പോടെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
മെറൂൺ നിറമുള്ള പട്ടുസാരിയിൽ ആഭരണങ്ങൾ അണിഞ്ഞ്, പൂവ് ചൂടി, കൈകളിൽ മൈലാഞ്ചിയുമണിഞ്ഞ് ഏറെ സുന്ദരിയായുള്ള ഷംന കാസിമിന്റെ ചിത്രങ്ങൾക്ക് പേളി മാണി, മഞ്ജരി അടക്കം നിരവധി താരങ്ങൾ അഭിനന്ദനങ്ങൾ നേർന്നിരിക്കുകയാണ്.
കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെ ബി എസ് ഗ്രൂപ്പ് ഫൗണ്ടറും സി ഇ ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം പ്രേക്ഷകശ്രദ്ധ നേടുന്നത്. തുടർന്ന് മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ചു. പിന്നാലെ തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായും തിളങ്ങി. മലയാളത്തിലെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായ ജോസഫിന്റെ തമിഴ് റീമേക്കിലാണ് താരം അവസാനമായി വേഷമിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |