SignIn
Kerala Kaumudi Online
Friday, 29 March 2024 11.18 AM IST

നാനി , മൃണാൾ ചിത്രം ആരംഭിച്ചു

nani

നാനി, മൃണാൾ താക്കൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷൗര്യൂവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. മെഗാസ്റ്റാർ ചിരഞ്ജീവി, അശ്വിനി ദത്ത് എന്നിവർ ചേർന്ന് സ്വിച്ച് ഓൺ നിർവഹിച്ചു. സംവിധായകരായ ഹനു രാഘവപുടി, വസിസ്ത, വിവേക് ആത്രേയ എന്നിവർ ചേർന്ന് ആദ്യ ഷോട്ട് പകർത്തി. നാനി 30 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകുന്ന പേര്. ഹൃദയം ഫെയിം ഹിഷാം അബ്ദുൾ വഹാബാണ് സംഗീത സംവിധാനം. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രവീൺ ആന്റണിയാണ് എഡിറ്റിംഗ്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ. വൈര എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ മോഹൻ ചെറുകുറി, ഡോ. വിജേന്ദർ റെഡ്ഡി ടീഗാല, മൂർത്തി കെ.എസ് എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ ശബരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAANI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.