തിരുവനന്തപുരം : കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോട് ക്രൂരമായ അവഗണനയാണ് കാണിച്ചതെന്ന് ധനമന്ത്രി കെ.എൻ,. ബാലഗോപാൽ പറഞ്ഞു. റെയിൽ വേ പദ്ധതികളില്ല, എയിംസ് പ്രഖ്യാപിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയുടെ തുക ബഡ്ജറ്റിൽ വെട്ടിച്ചുരുക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള തുക കഴിഞ്ഞ ബഡ്ജറ്റിൽ 2.14 ലക്ഷം കോടിയായിരുന്നത് ഈ ബഡ്ജ്റിൽ 1.57 ലക്ഷം കോടിയായി കുറഞ്ഞു. ധാന്യങ്ങൾ കർഷകരിൽ നിന്ന് സംഭരിക്കുന്നതിന് പ്രതിഫലമായി നൽകുന്ന തുകയും കുറഞ്ഞു. പ്രഖ്യാപനങ്ങൾ താഴേതട്ടിൽ ഗുണം ചെയ്യില്ലെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രപദ്ധതികൾക്കുള്ള പണം ഇൻപുട്ട് അടിസ്ഥാനത്തിൽ നൽകിയിരുന്നത് റിസൾട്ട് അടിസ്ഥാനത്തിലാക്കാനാണ് തീരുമാനം, കേന്ദ്രപദ്ധതികൾ നടപ്പിലാക്കുന്നതിലെ ഗുണം ആരാണ് വിലയിരുത്തുന്നത് എന്നത് പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പണം വീതം വയ്ക്കുന്നതിലും സംസ്ഥാനത്തോട് വലിയ അവഗണനയാണ് കാണിക്കുന്നത്. പല മേഖലകളിലും സംസ്ഥാനം വികസിച്ചതാണ് പണം കുറയ്ക്കാൻ കാരണമായി പറയുന്നത്. കേരളത്തെക്കാൾ ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങൾക്ക് ഇവിടുത്തെക്കാൾ കൂടുതൽ ഫണ്ട് ലഭിക്കുന്നുണ്ട്. പദ്ധതികളുടെ ഗുണഫലം നോക്കി ഫണ്ടു തരുമെന്ന് പറയുന്നതിലൂടെ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു എന്നാണ് കരുതേണ്ടത്. പഞ്ചായത്ത് തലത്തിലടക്കം സഹകരണ മേഖലയിലേക്ക് കേന്ദ്രം കടന്നു കയറുന്നു. സഹകരണ മേഖലയെ കേന്ദ്രം ലക്ഷ്യമിടുന്നു. ദൂര വ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്നതാണ് ബഡ്‌ജറ്റിലെ ഫലപ്രഖ്യാപനങ്ങളെന്നും ധനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |