SignIn
Kerala Kaumudi Online
Saturday, 20 April 2024 4.05 AM IST

ഈ എണ്ണക്കൂട്ട് കൊണ്ട് മുടി കൊഴിച്ചിലും അകാലനരയും അകറ്റാം;  സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ പ്രയോജനം, മൂന്ന് സാധനങ്ങൾ മാത്രം മതി 

hair-

മുടി കൊഴിയുന്നതും ഒപ്പം നരയ്ക്കുന്നതുമാണ് ഇപ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ പ്രശ്നം ഉണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾ ഇനി വീട്ടിൽ ഇരുന്ന് തന്നെ പരിഹരിക്കാൻ കഴിയും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാൻ കഴിയുന്ന ഒരു എണ്ണയുടെ കൂട്ട് നോക്കാം. ഇത് മുടി കൊഴിച്ചിൽ തടയുകയും അകാലനര അകറ്റുകയും ചെയ്യുന്നു.

ആവശ്യമായ സാധനങ്ങൾ

1. ചെമ്പരത്തി

2. പനിക്കൂർക്ക

3. വെളിച്ചെണ്ണ

പ്രകൃതിദത്തമായ ചെമ്പരത്തിയിലുള്ള അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മുടി കൊഴിയുന്നത് തടയാനും ഇത് നല്ലതാണ്. മുടി നരയ്ക്കാതിരിയ്ക്കാനുള്ള പ്രകൃതിദത്ത വഴികളിൽ ഒന്നാണ് പനിക്കൂർക്കയില. മുടിയുടെ വളർച്ച കൂട്ടാനും മുടികൊഴിച്ചിൽ മാറ്റാനും സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

തയ്യാറാക്കുന്ന വിധം

ആദ്യം അഞ്ച് ചെമ്പരത്തിയെടുക്കുക. ഇതിൽ നാല് പനിക്കൂർക്കയില ഇട്ട് അരച്ചെടുക്കുക. ഇടത്തരം രീതിയിൽ അരച്ചാൽ മതിയാകും. ഇത് വെളിച്ചെണ്ണയിൽ ഇട്ട് ചെറുതീയിൽ തിളപ്പിച്ചെടുക്കുക. ശേഷം തണുക്കുമ്പോൾ ഊറ്റിയെടുത്ത് കുപ്പിയിൽ ഒഴിച്ച് ഉപയോഗിക്കാം.

മുടി കൊഴിയാതിരിയ്ക്കാനും അകാലനര അകറ്റാനും ഈ എണ്ണ വളരെ നല്ലതാണ്. കൂടാതെ മുടി തിളങ്ങുന്നതിനും മൃദ്യവാകുന്നതിനും ഇത് സഹായിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAIR, HAIRGROWTH, BEAUTY, OIL, HAIROIL, TIP, TIPS, HAIRGROWTHTIP
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.