SignIn
Kerala Kaumudi Online
Thursday, 25 April 2024 7.18 PM IST

ബൈക്കിലെത്തി പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമം,​ യുവാവ് പിടിയിൽ,​ സംഭവം തലസ്ഥാനത്ത്

arrest

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണ ശ്രമം. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ആണ് ബൈക്കിലെത്തിയ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മ്യൂസിയം വെള്ളയമ്പലം റോഡിൽ വച്ചാണ് ആക്രമണ ശ്രമമുണ്ടായത്. ഇന്ന് രാവിലെ പെൺകുട്ടി മ്യൂസിയം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയായ പേയാട് സ്വദേശി മനുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപവും വഞ്ചിയൂർ കോടതി പരിസരത്തും പ്രഭാത നടത്തത്തിന് ഇറങ്ങിയ സ്ത്രീകൾക്ക് നേരെ നേരത്തെ ആക്രമണ ശ്രമമുണ്ടായിരുന്നു. കൂടാതെ കവടിയാറിന് സമീപം പണ്ഡിറ്റ്കോളനിയിൽ രാത്രി ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാർത്ഥിനികളെ ബൈക്കിലെത്തിയ യുവാവ് കടന്നു പിടിച്ച സംഭവവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണ ശ്രമം ഉണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.