തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിനുള്ള ഇ - പോസ് മെഷീൻ തകരാറിലാക്കുന്നത് ബോധപൂർവമാണെന്നും,മാസാവസാനമാകുമ്പോൾ തകരാറുണ്ടാക്കി തിയതി മാറ്റാനുള്ള ശ്രമങ്ങളാണ്
നടക്കുന്നതെന്നും മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ പറഞ്ഞു.
. പലപ്പോഴും കണക്ടിവിറ്റി പ്രശ്നമുണ്ടാകുന്നതിനാൽ വ്യാപാരികൾക്ക് ഇഷ്ടമുള്ള സിം എടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. മാസാവസാനം കൂടുതൽ ആളുകൾ റേഷൻ വാങ്ങാനെത്തുന്നത് പ്രശ്നമാകുന്നു. ജനുവരി 31ന്
9.5 ലക്ഷം പേരാണ് റേഷൻ വാങ്ങിയത്. സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് എൻ.ഐ.സിയുമായി ഐ.ടി വിദഗ്ദ്ധർ ചർച്ച നടത്തി
50,000 മുൻഗണനാ
കാർഡുകൾ ഉടൻ
. സംസ്ഥാനത്ത് 50,000 മുൻഗണനാ റേഷൻ കാർഡുകൾ ഉടൻ വിതരണം ചെയ്യും. നെല്ല് സംഭരിച്ചതിൽ 27,815 കർഷകർക്ക് മൂന്ന് മാസത്തെ കുടിശികയായ 189.37 കോടി ഒരാഴ്ചയ്‌ക്കുള്ളിൽ നൽകും. ഈയിനത്തിൽ കേന്ദ്രത്തിൽ നിന്ന് 400 കോടി ലഭിക്കാനുണ്ടെന്ന് മന്ത്രി അനിൽ അറിയിച്ചു.
ഗ്രാഫിൻ ഇന്നൊവേഷൻ
സെന്റർ ഒക്ടോബറിൽ
കിൻഫ്ര പാർക്കിൽ ഗ്രാഫിൻ ഇന്നൊവേഷൻ സെന്റർ ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗ്രാഫിൻ അനുബന്ധ ഗവേഷണത്തോടോപ്പം ചെറിയ വ്യവസായ സംരംഭകർക്ക് സഹായവും ലഭ്യമാകും. വ്യവസായ സംരംഭകർക്ക് ഗ്രാഫീൻ ഗവേഷകരുമായി സംവദിക്കാനുള്ള സാഹചര്യം ഒരുക്കും. കെ- ഫോൺ വഴി ഇതുവരെ 11,832 ഓഫീസുകളിൽ ഇന്റർനെറ്റ് കണ്ക്ഷൻ നൽകി. 6510 കിലോമീറ്റർ ബാക്ക്‌ബോണും 18,615 കിലോമീറ്റർ ഒ.എഫ്.സി കേബിളും സ്ഥാപിച്ചു.
ഡിജിറ്റൽ സയൻസ് പാർക്ക്
മൂന്ന് വർഷത്തിനകം
1515 കോടി ചെലവിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെക്‌നോസിറ്റിയിലെ 14 ഏക്കറിൽ ഡിജിറ്റൽ സർവകലാശാലയോട് ചേർന്നാണ് പാർക്ക് . പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ കേന്ദ്രത്തിന്റെയും വ്യവസായ മേഖലയുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നോളജ് ഇക്കോണമി മിഷനിലൂടെ ഇതുവരെ 32,235 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകി.
ഫെസിലേറ്റഷൻ
സെന്ററുകൾ
സർക്കാരിന്റെ വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഫെസിലേറ്റഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഇവ അക്ഷയ സെന്ററുകൾക്ക് പകരമല്ല. അവയുടെ വരുമാനത്തെയും ബാധിക്കില്ല ഫെസിലിറ്റേഷൻ സെന്ററുകളിൽ ജീവനക്കാരെ നിയമിക്കുന്നത് പരിശോധിക്കും
നഗരസഭകളിലും കോർപ്പറേഷനുകളിലും ആഗസ്റ്റോടെ ഐ.എൽ.ജി.എം.എസ് സംവിധാനം നടപ്പാക്കും. ഇതിന് പരിമിതികളുള്ളതിനാൽ ഏകീകൃത സോഫ്‌റ്റ്‌വെയറിന്റെ സാദ്ധ്യത പരിശോധിക്കും. അപേക്ഷകൾ ഓൺലൈനായി നൽകാൻ ആപ്പും തയ്യാറാക്കും.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള
ഇ -ഗ്രാന്റ് നിറുത്തലാക്കിയത് പരിശോധിച്ച് നടപടി എടുക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |