യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മൂന്നാർ : പ്രണയം നിരസിച്ച ടിടിസി വിദ്യാർത്ഥിനിക്ക് വെട്ടേറ്റ സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് പരിശക്കൽ സ്വദേശിയും വിദ്യാർത്ഥിനിയുടെ മുൻ സുഹൃത്തുമായ ആൽവിൽ ജെറാൾഡ് (23)ആണ് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച് വൈകിട്ട് 5 മണിയോടെ കോളേജിൽ നിന്നും ഹോസ്റ്റലിലേക്ക് പോയ മൂന്നാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ടി.ടി.സി വിദ്യാർത്ഥിനിയെ ഒറ്റപ്പെട്ട സ്ഥലത്തു വച്ച് വെട്ടിയശേഷം ആൽവിൽ ഓടി രക്ഷപെട്ടിരുന്നു. റോഡരികിൽ രക്തത്തിൽ കുളിച്ച് കിടന്ന പാലക്കാട് സ്വദേശിയായ പ്രിൻസിയെ(21) നാട്ടുകാരാണ് മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചത്. മുഖത്താണ് മുറിവേറ്റത്. പെൺകുട്ടി ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ മൂന്നാർ ടൗൺ കുരിശുപള്ളിക്ക് സമീപം ആൽവിനെ കണ്ടെത്തുകയായിരുന്നു. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആൽവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |