SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.11 AM IST

ജോലി സമ്മർദ്ദം രോഗപ്രതിരോധ സംവിധാനത്തെ വരെ തകരാറിൽ ആക്കിയേക്കാം,​ ശ്രദ്ധിക്കേണ്ടത്

health

ജോലിസമ്മർദ്ദം മാനസികവും ശാരീരികവുമായ അനാരോഗ്യമുണ്ടാക്കും. തലവേദന, ശ്വാസനിരക്കിലെ താളപ്പിഴകൾ, ഉറക്കപ്രശ്നങ്ങൾ, ഉത്കണ്ഠ, ദഹനക്കേട് ഹൃദ്രോഗം, നടുവേദന, വിഷാദം, മസിൽവേദന തുടങ്ങി രോഗപ്രതിരോധ സംവിധാനത്തെ വരെ തകരാറിലാക്കുന്ന തരത്തിലേക്കും ജോലിസമ്മർദ്ദം വളരാറുണ്ട്.

സമ്മർദ്ദത്തെ മറികടക്കാൻ ഇതാ ചില വഴികൾ - കഴിവിന് അനുസരിച്ചുള്ള ഭാരമേ ഏറ്റെടുക്കാവൂ. ജോലി സ്ഥലത്ത് മികച്ച ടീംവർക്കും നല്ല സൗഹൃദങ്ങളും വളർത്തിയെടുക്കുക.

ധ്യാനം, യോഗ, യാത്രകൾ, സംഗീതം,​ പൂന്തോട്ട പരിപാലനം തുടങ്ങിയവ മനസിനെ ശാന്തവും ഉന്മേഷഭരിതവുമാക്കും. ജോലിയിൽ ലക്ഷ്യം കൈവരിക്കാനായില്ലെങ്കിൽ തളരാതെ അടുത്ത പ്രകടനം മെച്ചപ്പെടുത്താമെന്ന ആത്മവിശ്വാസത്തോടെ മുന്നേറുക.

സമ്മർദ്ദങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും മേലധികാരിയോട് തുറന്നുപറയണം. ഔദ്യോഗികസമ്മർദ്ദം പങ്കുവയ്ക്കാൻ ഒരു ആത്മസുഹൃത്ത് ഉണ്ടായിരിക്കുന്നത് ഏറ്റവും നല്ലതാണ്.

ദിവസവും ഒരു മണിക്കൂറെങ്കിലും കുടുബത്തോടൊപ്പം ചെലവഴിക്കുക. അവർക്കൊപ്പം യാത്ര ചെയ്യുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.