റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
അശ്വതി: ഇഷ്ടമല്ലാത്തവരുമായി സഹകരിക്കേണ്ടി വരും, തൊഴിലിൽ തടസങ്ങൾ നേരിടും.
ഭരണി: സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാൻ നോക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കാർത്തിക: ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. പണമിടപാടുകളിൽ നേട്ടം.
രോഹിണി: ജനപ്രീതിയും അംഗീകാരവും, എല്ലാവരോടും പ്രീതികരമായ രീതിയിൽ പെരുമാറും.
മകയിരം: സാമ്പത്തിക സഹായം അനുവദിച്ചു കിട്ടും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും.
തിരുവാതിര: അധികാരികളുടെ പ്രീതി, കുടുംബസുഖം, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും.
പുണർതം: നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, സ്ത്രീകൾക്ക് സമ്മാനാദിലാഭം.
പൂയം: എതിർക്കുന്നവരെ കീഴ്പ്പെടുത്തും, ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കും.
ആയില്യം: തൊഴിൽമേഖലയിൽ മേന്മ, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും.
മകം: ശത്രുവിന്മേൽ വിജയം, ആഢംബര ഭ്രമം, ദാമ്പത്യ സുഖം, ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല.
പൂരം: പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ആചാര മര്യാദകൾ പാലിക്കും. സ്ത്രീകളെ വിശ്വസിക്കരുത്.
ഉത്രം: ചിട്ടി, ബാങ്ക് എന്നിവ മുഖേന പ്രയാസങ്ങൾ, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചെലവും.
അത്തം: ദുർവാശി മൂലം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യം വന്നു ചേരും, വാക്കുകൾ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.
ചിത്തിര: സർക്കാർ ജോലിയിലിരിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ, കാര്യങ്ങൾ ബുദ്ധിപരമായി വിശകലനം ചെയ്തു നോക്കി മാത്രം തീരുമാനങ്ങൾ എടുക്കുക.
ചോതി : സ്ത്രീകൾ മുഖേന സന്തോഷം, അന്യദേശ വാസം ഗുണം ചെയ്യും, രോഗങ്ങൾക്ക് ആശ്വാസം.
വിശാഖം: കുടുംബത്തിൽ കലഹം ഉണ്ടാകും, ഗൃഹത്തിൽ ചില അസ്വസ്ഥതകൾ, വീടുവിട്ടു താമസിക്കേണ്ടി വരും.
അനിഴം: ബുദ്ധിപരമായി കാര്യങ്ങൾ നിർവഹിക്കും, ആനുകൂല്യങ്ങൾ ലഭിക്കും, സ്ത്രീകൾ മൂലം അംഗീകാരം ലഭിക്കും.
കേട്ട: സുഖാനുഭവങ്ങൾ, പ്രമോഷൻ ലഭിക്കും, പുതിയ സംരംഭങ്ങൾ, ദാമ്പത്യം സമാധാനപൂർണം.
മൂലം: അകന്നു കഴിഞ്ഞവർ അടുത്ത് വരും, പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, കുടുംബസുഖം.
പൂരാടം: അകലെനിന്നും സഹായസഹകരണങ്ങൾ ലഭിക്കും, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം.
ഉത്രാടം: അംഗീകാരവും വിജയവും, കർമ്മ മേഖലയിൽ ഉണർവ്, ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും.
തിരുവോണം: സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, സന്തോഷം നിറഞ്ഞ ദിവസം.
അവിട്ടം: പുതിയ സുഹൃത്തുക്കളെ ലഭിക്കും, വിദേശത്തുനിന്നും ശുഭ വാർത്ത, ശത്രുജയം, ക്രയവിക്രയങ്ങളിൽ നേട്ടം.
ചതയം: ധനപരമായി ഉയർച്ച, വിദ്യാവിജയം, ധന നേട്ടം, കുടുംബസുഖം, യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനം
പൂരുരുട്ടാതി: എല്ലാ രംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, വാഹനഭാഗ്യം.
ഉത്തൃട്ടാതി: തൊഴിലിൽ ഉത്സാഹവും പുരോഗതിയും ഉണ്ടാകും, പലവിധത്തിലുള്ള ധന നേട്ടം, ശത്രുവിൻ മേൽ വിജയം.
രേവതി: ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ജോലി ലഭ്യത, സുഖസൗകര്യങ്ങൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |