ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്ര - കിയാര അദ്വാനി വിവാഹം നാളെയും മറ്റന്നാളും രാജസ്ഥാൻ ജയ്സാൽമീറിലെ സൂര്യഗഢ് ഹോട്ടലിൽ നടക്കും.
ബോളിവുഡിൽ ഈ വർഷം നടക്കുന്ന ആദ്യ താര വിവാഹമാണ്. ഇതേ ഹോട്ടലിലാണ് വിക്കി കൗശൽ, കത്രീന കൈഫ് വിവാഹം രാജകീയമായി നടന്നത്. സിദ്ധാർത്ഥും കിയാരയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തേ മുതൽ ഉയർന്നിരുന്നു. എന്നാൽ ഇരുവരും പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഇതുവരെ സംസാരിച്ചിട്ടില്ല. ഏറെ നാളുകളായി ഇരുവരും ഒരുമിച്ചാണ്. 2020 ൽ പുറത്തിറങ്ങിയ ഷെർഷാ എന്ന ചിത്രത്തിൽ സിദ്ധാർത്ഥും കിയാരയും ഒരുമിച്ചിരുന്നു. പുതിയ ചിത്രമായ മിഷൻ മജ്നുവിന്റെ റിലീസിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് സിദ്ധാർത്ഥ് ഒഴിഞ്ഞുമാറിയിരുന്നു.അതേസമയം രാംചരൺ തേജയെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന തമിഴ്- തെലുങ്ക് ചിത്രമാണ് കിയാരയുടേതായി ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |