പേരാവൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ ശേഷം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ കോളയാട് സ്വദേശി കെ. ഹരീഷിനെയാണ് (20) പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പ്രതി കൊവിഡ് പരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയ്ക്കൊടുവിൽ പ്രതിയെ തായത്തെരുവിൽ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |