വണ്ടിപ്പെരിയാർ : കൃഷിന്ഥലത്ത് വച്ച് കടന്നലിന്റെ കുത്തേറ്റ് എൺപത്തിമൂന്നുകാരൻ മരിച്ചു. തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ പി.സി.മാത്യു ( തമ്പി- 83 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടു കൂടിയായിരുന്നു സംഭവം. സ്വന്തം കൃഷിസ്ഥലത്ത് നിൽക്കുമ്പോഴാണ് കടന്നലിന്റെ കുത്തേറ്റത്. വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഭാര്യ: അന്നമ്മ വാഴയിൽ കുടുംബാഗം. മക്കൾ: എലിസബത്ത്, തോമസ്, ജോസഫ്. മരുമക്കൾ: സിബി, സിജി, ജോമോൾ. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ഹെവൻവാലി സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |