SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.20 PM IST

പതിന്നാലാം വയസിൽ പത്രവിതരണക്കാരി,​ 24ാം വയസിൽ സ്വന്തമാക്കിയത് ഒരു കോടി രൂപ വിലയുള്ള വീട്,​ സ്വപ്നം സഫലമായത് എങ്ങനെയെന്ന് വിശദമാക്കി യുവതി

gg

പതിന്നാലാമത്തെ വയസിൽ പത്രവിതരണക്കാരിയായി ജോലി ആരംഭിച്ച സാറ യേറ്റ്സ് എന്ന യുവതി 24ാം വയസിൽ സ്വന്തമാക്കിയത് ഒരു കോടിയിലേറെ രൂപ വിലവരുന്ന വീട്. യു.കെ സ്വദേശിയായ സാറ യേറ്റ്സ് ഇപ്പോ& മാദ്ധ്യമ പ്രവ‌ർത്തകയാണ്. മാ‌ഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിന്റെ വെയർ ഐ ലിവ് സീരീസ് പ്രോഗ്രാമിലാണ് സാറ തന്റെ വീടിന്റെ കഥ പറഞ്ഞത്. ആളുകൾ തങ്ങളുടെ വീട് സ്വന്തമാക്കിയ യാത്രയെക്കുറിച്ച് പറയുന്ന പരമ്പരയാണിത്.

പതിനാലാം വയസിൽ പത്രവിതരണക്കാരിയായി ജോലി ചെയ്യാനാരംഭിച്ചപ്പോൾ തന്നെ അവൾ ചെറിയ ചെറിയ തുകകൾ ശേഖരിച്ചുവച്ചിപുന്നു. കോളേജ് വിദ്യാർത്ഥിയായപ്പോഴും തന്റെ ജോലി അവൾ ഉപേക്ഷിച്ചില്ല. ഇപ്പോൾ 27 വയസായ സാറ മാദ്ധ്യമ പ്രവ‌ർത്തകയായി ജോലി ചെയ്യുകയാണ്. പല വീടുകൾ നോക്കിയെങ്കിലും ഒന്നും ഇഷ്ടമായിരുന്നില്ല. പണമാണ് പലപ്പോഴും വിലങ്ങു തടിയായത്. ഒടുവിൽ സ്റ്റോക്ക് പോർട്ടിൽ രണ്ട് ബെഡ് റൂമുള്ള ഒരു ടെറസ് വീട് സാറ തിരഞ്ഞെടുക്കുകയായിരുന്നു.

gg

1.13 കോടി രൂപയായിരുന്നു വീടിന് വില പറഞ്ഞിരുന്നത്. ഒടുവിൽ 1.4 കോടി രൂപയ്ക്ക് സാറ വീട് സ്വന്തമാക്കി. വീട് സ്വന്തമാക്കാൻ സാറ പിന്നിട്ട വഴികൾ ഇങ്ങനെയാണ്. പണം ലാഭിക്കുന്നതിനായി സാറ മാതാപിതാക്കളോടൊപ്പം തന്നെ കുറേക്കാലം താമസിച്ചു. ചെലവുകൾ ചുരുക്കി. ഓരോ മാസത്തെ വരുമാനത്തിൽ നിന്നും ഒരു തുക മാറ്റി വച്ചു. ഇപ്പോൾ മറ്റൊരു വീട് വാങ്ങാനുള്ള തയ്യാറെടുപ്പിലണ് സാറ. എന്നാൽ ആദ്യത്തെ വീട് വിൽക്കില്ലെന്നും അത് വാടകയ്ക്ക് കൊടുക്കും എന്നും സാറ പറയുന്നു.

gg

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, SARA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.