SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.58 PM IST

ഒരു ലക്ഷം ലിറ്റർ  പാൽ  ഉത്‌പാദിപ്പിക്കും ഈ 'സൂപ്പർ പശു'; വിപ്ലവകരമായ കണ്ടുപിടിത്തവുമായി ചെെന

cow

പാൽ ഉത്‌പന്നങ്ങളുടെ വിലയും വിൽപനയും ഇപ്പോൾ കൂടിവരുകയാണ്. അതിനാൽ തന്നെ പശു വളർത്തലിന് ഗ്രാമ പ്രദേശങ്ങളിൽ പ്രധാന്യം കൂടിവരുന്നു. ഇപ്പോഴിതാ വലിയ അളവിൽ പാൽ ഉൽപാദിപ്പിക്കാൻ കഴിയുന്ന പശുക്കളെ ക്ലോൺ ചെയ്തതായാണ് റിപ്പോർട്ട്. ചെെനയിലെ ശാസ്ത്രജ്ഞന്മാരുടെതാണ് ഈ കണ്ടുപിടിത്തം. ഇങ്ങനെ വളരുന്ന പശുക്കൾക്ക് തന്റെ ജീവീതകാലത്തിൽ ഒരു ലക്ഷം ലിറ്റർ പാൽ നൽകാൻ കഴിയും. ഇതിനെ 'സൂപ്പർ പശു' എന്നാണ് വിളിക്കുന്നത്.

ഈ സൂപ്പർ പശുക്കൾക്ക് പ്രതിവർഷം ഏകദേശം 18000 ലിറ്റർ പാൽ ഉത്‌പാദിപ്പിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. സോമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ എന്ന സെലക്ടീവ് ബ്രീഡിംഗ് പ്രക്രിയയിലൂടെ ചെെനയിൽ പാൽ ഉൽപാദനം വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്‌ത്രജ്ഞന്മാർ. റിപ്പോർട്ടുകൾ പ്രകാരം 2021ൽ യു കെയിലെ ഒരു സാധാരണ പശു ഏകദേശം 8206 ലിറ്റർ പാൽ നൽകും. എന്നാൽ ഈ സൂപ്പർ പശുവിന് ഒരു വർഷം 18000 ലിറ്റർ പാൽ നൽകാൻ കഴിയും. പക്ഷേ ചെെനയിലെ എല്ലാ പശുകൾക്കും ഇതുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നും ശാസ്‌ത്രജ്ഞർ അറിയിച്ചു.

പശുക്കളുടെ ചെവിയിൽ നിന്ന് ശേഖരിച്ച ടിഷ്യൂകൾ 120 ക്ലോൺ ചെയ്ത ഭ്രൂണങ്ങളുടെ ഉൽപാദനത്തിന് ഉപയോഗിച്ചു. അതിൽ 42 ശതമാനവും വിജയകരമായി ഗർഭം ധരിച്ചു. ഈ ക്ലോൺ ചെയ്ത പശുക്കളിൽ 17.5ശതമാനവും 200 ദിവസത്തിനു ശേഷവും വളർച്ച തുടർന്നുവെന്നാണ് റിപ്പോർട്ട്.

1000ലധികം സൂപ്പർ പശുക്കൾ അടങ്ങിയ ഒരു കൂട്ടത്തെ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് ചെെനീസ് ശാസ്‌ത്രജ്ഞന്മാർ പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ പാൽ ഉത്‌പാദന രാജ്യമാണ് ചെെന. എന്നാലും ഗാർഹിക ആവശ്യങ്ങൾക്കായുള്ള പാൽ 30ശതമാനവും ഇറക്കുമതി ചെയ്യുന്നത് യൂറോപ്പിൽ നിന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPER COW, CHINA, MILK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.