ആലപ്പുഴ: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ നിർദേശ പ്രകാരം സംസ്ഥാന ശിശുക്ഷേമ സമിതി 22ന് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരം രാവിലെ 10 മുതൽ ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അഞ്ചു മുതൽ 9 വരെ, 10 മുതൽ 16 വരെ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി പ്രത്യേക മത്സരവുമുണ്ട്. ഇവർക്ക് അഞ്ചു മുതൽ 10 വരെ, 11 മുതൽ 18 വരെ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളാണ്.
സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ ദേശീയ മത്സരത്തിൽ പരിഗണിക്കും. ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 18 വയസ് പൂർത്തിയാകുന്നതുവരെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സ്കോളർഷിപ്പ് നൽകും. വിജയികൾക്ക് കാഷ് പ്രൈസ്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം, ജനനത്തീയതി തെളിയിക്കുന്ന രേഖ, 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷിയുള്ളവർ അതു സംബന്ധിച്ച സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണമെന്ന് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി എം.സി. പ്രസാദ് അറിയിച്ചു. രണ്ടു മണിക്കൂറാണ് മത്സര സമയം. ഡ്രോയിംഗ് പേപ്പർ സംഘാടക സമിതി നൽകും. ഫോൺ: 0477- 2252920, 7559077413, 9446024272, 9446372946.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |