IDUKKI
Thursday, 25 April 2019
OBIT
obitmichal മൈക്കിൾ തോമസ്
ആലക്കോട് :മീൻമുട്ടി ഒറ്റത്തെങ്ങുങ്കൽ മൈക്കിൾ തോമസ് (58 ) നിര്യാതനായി . സംസ്‌കാരം നാളെ രാവിലെ 10.30 ന് ആലക്കോട് (മീൻമുട്ടി) സെന്റ് തോമസ് മൂർ പള്ളിയിൽ ഭാര്യ ഗ്രേസി മൈക്കിൾ ( കാവക്കാട്, വടക്കേടത്ത് കുടുംബാംഗം.) മക്കൾ : തോമസ് മൈക്കിൾ , മാത്യു മൈക്കിൾ

April 25, 2019 12:43 AM
ajithdeath യുവാവ് പടുതാക്കുളത്തിൽ വീണ് മരിച്ചു
നെടുങ്കണ്ടം : പാമ്പാടുംപാറയിൽ യുവാവ് പടുതാക്കുളത്തിൽ വീണ് മരിച്ചു. കോമ്പകല്ല് സുബ്രമണി മുരുകേശ്വരി ദമ്പതികളുടെ മകൻ അജിത്ത് (21) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം . അജിത്തും സഹോദരൻ ജീവനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ കൃഷിയുടെ ആവശ്യത്തിനായി മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനായി അജിത്ത് പുറത്തേയ്ക്ക് പോയതായിരുന്നു ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ പറമ്പിലെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തിയ മൃതദേഹം സംസ്‌കരിച്ചു.

April 25, 2019 12:40 AM
obit-mariyamma മറിയാമ്മ
തൊടുപുഴ: മങ്ങാട്ടുകവല പാലക്കാട്ട് പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. കണ്ണൂർ പേരാവൂർ കുന്നത്ത് കുടുംബാംഗം. മക്കൾ: ജോസ്(അമ്പലപ്പാറ, പാലക്കാട്), ബ്രിജീത്ത്, ഡോ. പി.സി ജോർജ് (റിട്ട.സിവിൽ സർജൻ,പീഡിയാട്രീഷ്യൻ), മാനുവൽ (പെരുമ്പിള്ളിച്ചിറ), പൗലോസ്(ആസ്‌ട്രേലിയ), എൽസി. മരുമക്കൾ: സെലിൻ(നിരപ്പേൽ, കൂത്താട്ടുകുളം), ജോയി(നടുക്കണ്ടം), സാലി(കുന്നങ്കോട്ട്, തൊടുപുഴ), ലിസി (മേക്കുന്നേൽ, പാറപ്പുഴ), ജെസി(മൊതകുന്നേൽ, ചീനിക്കുഴി), ജോയി കുര്യാക്കോസ്(റിട്ട. തഹസിൽദാർ, ചന്ദ്രൻകുന്നേൽ, മുട്ടം). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

April 25, 2019 12:29 AM
saraths വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന കൗമാരക്കാരൻ മരിച്ചു
വണ്ടിപ്പെരിയാർ: ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് വട്ടയിൽ വീട്ടിൽ പരേതനായ ശശി സുബ്രമണ്യംമേരി ദമ്പതികളുടെ മകൻ എസ്. ശരത്താ (18 )ണ് മരിച്ചത്. കഴിഞ്ഞ 18 നാണ് ശരത്ത് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദേശീയപാത 183ൽ അമ്പത്തിയേഴാംമൈലിനു സമീപത്ത് വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് ഇരുചക്ര വാഹനം ദിശാ സൂചക ബോർഡിലേക്ക് ഇടിച്ചു കയറിയാണ് അപകടം . സംസ്‌ക്കാരം വീട്ടുവളപ്പിൽ നടത്തി.ഏക സഹോദരി ശ്യാമ മുകേഷ്.

April 25, 2019 12:04 AM
chvarkey വർക്കി ജെയിംസ്
തൊടുപുഴ: മുതലക്കോടം പാറത്തലയ്ക്കൽ വർക്കി ജെയിംസ് (75) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ഗ്രേസി ഉള്ളനാട് ഔസേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ദീപ, ഡീന (അദ്ധ്യാപിക, പ്രസന്റേഷൻ പബ്ലിക് സ്‌കൂൾ, മേലുകാവുമറ്റം), ദീപക് പി. ജെയിംസ് (അസി. കമ്മീഷണർ, സ്‌പെഷ്യൽ ബ്യൂറോ മുംബൈ). മരുമക്കൾ: ടിജോ ജോസഫ് മാതേയ്ക്കൽ (കടവൂർ), ജൂലിയസ് ജെ. മനയാനി (അത്‌ലറ്റിക് കോച്ച്, കേരള സ്‌പോർട്‌സ് കൗൺസിൽ), ജീനു ജോർജ് (അസി. മാനേജർ ഫെഡറൽ ബാങ്ക്).

April 24, 2019 12:42 AM
iob-monikutty മോനിക്കുട്ടി
കുമളി: ഇലഞ്ഞിയിൽ പരേതനായ ജോസഫ് കുരുവിളയുടെ ഭാര്യ മോനിക്കുട്ടി (74) നിര്യാതയായി. മക്കൾ: ജയ്‌നമ്മ, മിനി, റോയി, ബെൻസി, ജിസ്, ജിജി, ജയ്‌മോൾ. മരുമക്കൾ: കെന്നഡി, സണ്ണി, മാർട്ടിൻ, തമ്പി, റെന്നി, അനീഷ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് തോമസ് ഫെറോനാപള്ളി സെമിത്തേരിയിൽ.

April 24, 2019 12:23 AM
abraham എം.എം. ഏബ്രഹാം
എം.എം. ഏബ്രഹാം തൊടുപുഴ: തെക്കുംഭാഗം മുട്ടത്ത് എം.എം. ഏബ്രഹാം (93) നിര്യാതനായി. ഭാര്യ: കടമറ്റം പൂവത്ത് വീട്ടിൽ കുഞ്ഞമ്മ. മക്കൾ: മാത്യു ഏബ്രഹാം (ഫീൽഡ് ഓഫീസർ, മലങ്കര പ്ലാന്റേഷൻസ്, തൊടുപുഴ), സജി (മാർത്തോമ കോളജ് ഉദ്യോഗസ്ഥൻ, തിരുവല്ല), കൊച്ചുമോൾ, സിനു (ആസ്‌ട്രേലിയ), സീന. മരുമക്കൾ: ജെസി കൊല്ലാട് വടക്കേമുണ്ടക്കൽ എബി, കൊടകര വടക്കേതലക്കൽ ഷിജു, ചെങ്ങളം പനയിടത്തുശേരിൽ മനോജ്, റവ. സാം. ടി. പണിക്കർ (വികാരി, സെന്റ് തോമസ് മാർത്തോമ പള്ളി, കറ്റാനം). സംസ്‌കാരം നാളെ ഒന്നിന് സെന്റ് തോമസ് മാർത്തോമ പള്ളിയിൽ.

April 20, 2019 8:24 PM
obitjameela ജമീല
തൊടുപുഴ: കുന്നംവടക്കേയിൽ ഇക്ക്ലാലിയുടെ ഭാര്യ ജമീല (65) നിര്യാതയായി. കബറടക്കം നടത്തി. ആലുവ കടുങ്ങല്ലൂർ വരാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ അഡ്വ. അനുലാൽ, റിസ്വാൻ. മരുമക്കൾ: നിഷിമ, ഫെബിൻ

April 20, 2019 12:19 AM
baby ബേബി ജോസഫ്
മുതലക്കോടം: പരേതനായ പാറത്തലക്കൽ ജോസഫിന്റെ മകൻ ബേബി ജോസഫ് (67 റിട്ട. എസ്.ബി.ഐ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2:30ന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ.ഭാര്യ: ലിസി (റിട്ട. ടീച്ചർ എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം) കുടക്കച്ചിറ വെടിക്കുന്നേൽ കുടുംബാംഗമാണ്.മക്കൾ: ലിബ്സി, അഖിൽ, വിശാഖ് . മരുമക്കൾ. ജിയോ (കുണ്ടുകുളങ്ങര, തൃശൂർ), നീതു (കോലത്ത് കുണിഞ്ഞി).

April 19, 2019 12:40 AM
mathai എം.എം മത്തായി
മാറിക: മുണ്ടുപാലത്തിങ്കൽ പരേതനായ മത്തായിയുടെ മകൻ എം.എം മത്തായി (70-റിട്ട. എച്ച്.എം) നിര്യാതനായി. സംസ്കാരം 22ന് ഉച്ചകഴിഞ്ഞ് 3 ന് നീണ്ടൂർ സെന്റ് മിഖായേൽ പള്ളിയിൽ.മക്കൾ : ദീപ്തി,​ ദീപക്.

April 19, 2019 12:07 AM
subeesh പൊൻമുടി ജലാശയത്തിൽ കാണാതായ പ്ളസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
രാജാക്കാട്: പൊൻമുടി ജലാശയത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങവെ കാണാതായ പ്ളസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. എൻ.ആർ സിറ്റി വെട്ടുകല്ലുമ്മാക്കൽ സുകുമാരൻ- തങ്കമണി ദമ്പതികളുടെ മകൻ സുബീഷി(18) ന്റെ മൃതശരീരമാണ് ഫയർ ഫോഴ്സിന്റെ സ്‌കൂബാ സംഘം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ സുഹൃത്തുക്കളായ വിവേക്, അഭിജിത്ത് എന്നിവർക്കൊപ്പം ജലാശയത്തിലെ പള്ളിക്കുന്ന് ഭാഗത്ത് കുളിയ്ക്കുന്നതിനായി എത്തിയതായിരുന്നു. വെള്ളംകുറഞ്ഞ ഭാഗത്ത് സുബീഷും വിവേകും കുളിക്കുന്നതിനിടെ കാൽ വഴുതി ആഴമുള്ള ഭാഗത്തേയ്ക്ക് താഴ്ന്നു. കരയിൽ ഇരിയ്ക്കുകയായിരുന്ന അഭിജിത്ത് ഇതുകണ്ട് വെള്ളത്തിലേയ്ക്ക് ചാടി രണ്ടുപേരെയും രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സുബീഷ് പിടിവിട്ട് മുങ്ങിത്താഴ്ന്നു. വിവേകിനെ രക്ഷപെടുത്തി കരയിൽ എത്തിച്ചപ്പോഴേയ്ക്കും സുബീഷിനെ കാണാതായിരുന്നു. ഇവരുടെ നിലവിളിയും ബഹളവും കേട്ട് എത്തിയ പ്രദേശവാസികൾ ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാജാക്കാട് പൊലീസും അടിമാലി ഫയർ ഫോഴ്സ് യൂണിറ്റും എത്തി രാത്രി ഏഴ് വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച്ച രാത്രിയോടെ നിർത്തിവച്ച തിരച്ചിൽ ഇന്നലെ രാവിലെ പത്തോടെ കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് സ്‌കൂബാ സംഘങ്ങൾ എത്തി പുനഃരാരംഭിച്ചു. കുട്ടികൾ അപകടത്തിൽപ്പെട്ടതിന് സമീപത്തുനിന്നും ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാജാക്കാട് പൊലീസ് അനന്തിര നടപടികൾ സ്വീകരിച്ചു .വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന സുബീഷ് പ്ലസ് ടൂ പരീക്ഷ കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുകയായിരുന്നു. ഏക സഹോദരൻ :സുബിൻ

April 18, 2019 6:02 PM
ആനയിറങ്കൽ ജലാശയത്തിൽ വൃദ്ധൻ മുങ്ങി മരിച്ചു
രാജാക്കാട് : വള്ളത്തിൽ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ആനയിറങ്കൽ ജലാശയത്തിൽ വൃദ്ധൻ മുങ്ങി മരിച്ചു. സൂര്യനെല്ലി മുത്തമ്മ കോളനിയിലെ ചന്ദനലിംഗം(77) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ സൂര്യനെല്ലിയിലെ ബാങ്കിൽ നിന്നും പെൻഷൻ പണം പിൻവലിക്കുന്നതിനായി പോയിരുന്നു. പണം എടുത്തശേഷം കുട്ടികൾക്കുള്ള പലഹാരവും പഴങ്ങളും വാങ്ങി ആനയിറങ്കൽ ജലാശത്തിന്റെ മറുകരയിലെ പുതുപ്പരട്ടിലുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്ക് ചെറുവളളത്തിൽ പോയി. രാത്രി വൈകിയും വീട്ടിൽതിരികെ എത്താതിരുന്നപ്പോൾ ബന്ധുവീട്ടിൽ തങ്ങിയിട്ടുണ്ടാകുമെന്ന് കുടുംബാംഗങ്ങൾ കരുതി. ഇന്നലെ രാവിലെയും വരാതിരുന്നതോടെ ബന്ധുവീട്ടിൽ അന്വേഷിച്ചപ്പോൾ രാത്രിയിൽ അവിടെനിന്നും മടങ്ങിപ്പോന്നതായി വ്യക്തമായി. ഇതേത്തുടന്ന് തിരച്ചിൽ നടത്തുന്നതിനിടെ ജലാശയത്തിൽ പുതുപ്പരട്ട് ഭാഗത്ത് ജലാശയത്തിൽ കരയോട് ചേർന്ന് മൃതശരീരം കിടക്കുന്നത് മത്സ്യത്തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. വള്ളത്തിൽ കടയിൽനിന്നും വാങ്ങിയ സാധനങ്ങളും കണ്ടെത്തി. കടവിൽ എത്തി വള്ളത്തിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി ഡാമിലെ കുഴിയിലേയ്ക്ക് വീണതാകാം മരണകാരണം എന്ന് കരുതുന്നു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം മുത്തമ്മൻ കോളനിയ്ക്ക് സമീപത്തെ പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ മാരിയമ്മ. മക്കൾ: സുന്ദരരാജ്, സുന്ദരമൂത്തി. മരുമകൾ: ജീവ.

April 18, 2019 5:48 PM
sivasaknkarankutty ശിവശങ്കരൻ കുട്ടി
ശിവശങ്കരൻ കുട്ടി തൊടുപുഴ: കോതമംഗലം മാതിരപ്പിള്ളി വിളക്കത്ത് റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ ശിവശങ്കരൻകുട്ടി (71) നിര്യാതനായി. 1986ൽ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക് അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: രാജമ്മ കോട്ടയം മണർകാട് വിദ്യാലയം കുടുംബാംഗം. മക്കൾ: അഡ്വ. എസ്. ബിനു (കോതമംഗലം), എസ്. ബിജു (ഐ.ടി മാനേജർ എത്യോപ്യ), അഡ്വ. രേവതി ശങ്കർ (തൊടുപുഴ)​. മരുമക്കൾ: നിഷ ബിനു (അദ്ധ്യാപിക എബനേസർ സ്‌കൂൾ,​ നീണ്ടൂർ), ഡോക്ടർ ഷീന കെ (എസ്.സി. എം.എസ് കൊച്ചി സ്‌കൂൾ ഒഫ് ബിസിനസ്), അഡ്വ. കെ.എസ്. ബിനു തൊടുപുഴ (പഞ്ചായത്ത് മെമ്പർ,​ കുമാരമംഗലം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.

April 17, 2019 9:10 PM
ammukuttyyamma അമ്മുക്കുട്ടിയമ്മ
അമ്മുക്കുട്ടിയമ്മ തൊടുപുഴ: കൈതക്കോട് ശ്രീനിലയം പരേതനായ എസ്. നാരായണൻ നായരുടെ ഭാര്യ പി.ജെ. അമ്മുക്കുട്ടിയമ്മ (78)​ നിര്യാതയായി. മക്കൾ: സുരേഷ്,​ സുബാഷ്, പരേതനായ സന്തോഷ്. മരുമക്കൾ: പത്മിനി,​ നിഷ,​ ജയ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

April 17, 2019 9:05 PM
mariyamma മറിയാമ്മ
മറിയാമ്മ പൂമാല: കൂവക്കണ്ടം ഇല്ലിക്കൽ ജോസഫിന്റെ ഭാര്യ മറിയാമ്മ (55) നിര്യാതയായി. മക്കൾ: കുര്യൻ ജോസഫ് (നേവൽ ബേസ്, കൊച്ചി), സോണിയ ജോസഫ് (ഹൈക്കോർട്ട്, എറണാകുളം). മരുമകൻ: ടോണി പി. ജോൺ പുത്തൻവീട്ടിൽ (മേലുകാവ്). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് പൂമാല സി.എസ്.ഐ പള്ളിയിൽ.

April 17, 2019 6:23 PM
pual എ.വി. പോൾ
എ.വി പോൾ തൊടുപുഴ: മുതലക്കോടം അരയത്ത്പുത്തൻപുരയിൽ എ.വി. പോൾ (റിട്ട. അദ്ധ്യാപകൻ- 79) നിര്യാതനായി. ഭാര്യ: ടി.വി. ചിന്നമ്മ (റിട്ട. അദ്ധ്യാപിക) തുറയ്ക്കൽ കുടുംബാംഗം. മക്കൾ: ബിജോയ് (യു.എസ്), ബിജി (എ.ഇ.ഇ, കെ.എസ്.ഇ.ബി, കോട്ടയ്ക്കൽ), ജോത്സന (ആസ്‌ട്രേലിയ). മരുമക്കൾ: ബിനു ജോസ് ഊതുണിക്കൽ, മോനിപ്പിള്ളി (യു.എസ്), അഡ്വ. പ്രകാശ് പി. ജോർജ് (പ്ലാത്തോട്ടം, പാതാമ്പുഴ), ബാബു ചെറിയവാടിയിൽ, പേരാവൂർ (ആസ്‌ട്രേലിയ). സംസ്‌കാരം നടത്തി.

April 17, 2019 5:32 PM
iob-radhamani കെ.ആർ. രാധാമണി
രാധാമണി തൊടുപുഴ: കുടുംബശ്രീ എ.ഡി.എസ്. ചെയർപേഴ്‌സണായിരുന്ന കുമ്മംകല്ല് തൊട്ടിയിൽ ടി.വി. പൊന്നപ്പന്റെ ഭാര്യ രാധാമണി (50) നിര്യാതയായി. മകൾ : വീണ. സംസ്‌കാരം നടത്തി.

April 16, 2019 8:56 PM
iob-jeseeta ജെസീറ്റ
ജെസീറ്റ കുമളി: ഓടമേട് നെയ്തവിളയിൽ ജയകുമാറിന്റെയും ജീനയുടെയും മകൾ ജെസീറ്റ (13) നിര്യാതയായി. അട്ടപ്പള്ളം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സഹോദരി: ജെഫീന. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുരുക്കടി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ.

April 16, 2019 8:52 PM
iob-varghese വർഗീസ്
വർഗീസ് ചെറുതോണി: മുളകുവള്ളി അത്തിക്കൽ വർഗീസ് (85) നിര്യാതനായി. ഭാര്യ റോസമ്മ മുതലക്കോടം തുറയ്ക്കൽ കുടുംബാംഗം. മക്കൾ: മേരി, ജോസ്, സെലിൻ, ക്രിസ്റ്റീന, ജിൽസൻ, മിൽട്ടൺ. മരുമക്കൾ: ജോയി, വത്സമ്മ, സോജൻ, വിൻസന്റ്, റെജീന, നിമ്മി. സംസ്‌കാരം നാളെ രാവിലെ 11ന് മുളകുവള്ളി സെന്റ് ജോസഫ് ദേവാലയത്തിൽ.

April 16, 2019 8:24 PM
obitthresyamma ത്രേസ്യാമ്മ
ത്രേസ്യാമ്മ ചെറുതോണി: മരിയാപുരം പരേതനായ അറയ്ക്കൽ ഫ്രാൻസിസിന്റ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: ജോയി, ഐസക്, മേരി, ജോസ്, സോഫി, ജോഷി, ബിൽസ്. മരുമക്കൾ: ലില്ലി പാറേക്കുടിയിൽ കരിമ്പൻ, വത്സമ്മ പുളിക്കാട്ട് ഏഴാച്ചേരി, ചാണ്ടി ചെമ്പിൽ മാന്നാർ, ശാന്തമ്മ പടിഞ്ഞാറേക്കരയിൽ കടവൂർ, ടി. മോഹനൻ പുത്തൻപറമ്പിൽ മുട്ടം, സിനി പേണ്ടാനത്ത് മുതലക്കോടം, റിനി കാട്ടാംകോട്ടിൽ കല്ലൂർക്കാട്. സംസ്‌കാരം നടത്തി.

April 16, 2019 8:21 PM
TRENDING TODAY