പന്മന ആശ്രമം: ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ള പന്മന ആശ്രമം സന്ദർശിച്ചു. ഗവർണറെ പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള, സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. മഹാ സമാധിയിലും കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചനയും നടത്തി. ചട്ടമ്പിസ്വാമി ശതാബ്ദി ആചരണ പരിപാടികൾക്ക് എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. സ്വാമി ഗൗരിശാനന്ദ തീർത്ഥപാദർ, പന്മന മഞ്ജേഷ്, അഡ്വ. സി. സജീന്ദ്രകുമാർ, ആനന്ദ്കുമാർ, എം.സി. ഗോവിന്ദൻ കുട്ടി, ബാലചന്ദ്രൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പാലയ്ക്കൽ അജയകുമാർ, നേതാക്കളായ ഗോപൻ കാഞ്ഞിക്കൽ, ഓമനക്കുട്ടൻ വാഴയിൽ, ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |