KOZHIKODE
Friday, 22 March 2019
OBIT
ടി.പി.ബാബു റാം മോഹൻ
രാമനാട്ടുകര:വാഴയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി.പി.വാസു വൈദ്യരുടെ മകൻ ​ടി.പി.ബാബു റാം മോഹൻ(60) അഴിഞ്ഞിലം തളി ക്ഷേത്രത്തിനു സമീപം 'അമ്മു' വീട്ടിൽ നിര്യാതനായി. യുണൈറ്റഡ് ഇൻഡ്യാ ഇൻഷൂറൻസ് കമ്പനി കോഴിക്കോട് ഡിവിഷണൽ റിട്ട.അസി മാനേജരായിരുന്നു.ഫാറൂഖ് കോളേജ് പഠനകാലത്ത് എസ്.എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർ,യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ,പാറമ്മൽ ഭാവന റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്,വാഴയൂർ പീപ്പിൾസ് സഹകരണ സൊസൈറ്റി രൂപീകരണ അഡ്‌ഹോക്ക് കമ്മറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:സരോജം(കേരള ഗ്രാമീണ ബാങ്ക് പുളിക്കൽ ശാഖ).മക്കൾ:അനുഷ,വാസുദേവ് മോഹൻ(ആർക്കിടെക്).മരുമകൻ:അജയ്(എഞ്ചിനീയർ സൗദി അറേബ്യ).മാതാവ്:ജാനകി.സഹോദരങ്ങൾ:ടി.പി.സുധാകരൻ(റിട്ട.അസി.എക്സ്ക്യു്ട്ടീവ് എഞ്ചനീയർ പി. ഡബ്ള്യു . ഡി മഞ്ചേരി),ടി.പി.പൃഥിരാജ്(സി.പി.ഐ കൊണ്ടോട്ടി മണ്ഡലം അസി.സെക്രട്ടറി)ടി.പി.രമേശ്(റിട്ട:ജോയൻറ് ബി.ഡി.ഒ മങ്കട).സംസ്‍കാരം ഞായറാഴ്ച രാവിലെ 9 ന് തറവാട്ട് ശ്‌മശാനത്തിൽ.

March 17, 2019 1:17 AM
ശ്രീധരൻ
കൊയിലാണ്ടി: പള്ളിപറമ്പിൽ ശ്രീധരൻ (85) നിര്യാതനയായി. ഭാര്യ:കാഞ്ചന: മക്കൾ: വിനോദ് കുമാർ, രാജേഷ് കുമാർ, സിന്ധു, ജയേഷ് കുമാർ മരുമക്കൾ: പ്രഭിത, സുമ, സജീന്ദ്രൻ

March 17, 2019 12:17 AM
ആലി
ഒളവണ്ണ: കമ്പിളിപറമ്പ് പരേതനായ അഹമ്മദിന്റെ മകൻ പൂക്കാട്ട് ആലി (71) നിര്യാതനായി. ഭാര്യ: ആമിന, മകൻ: അസ്ഹർ(നാഫി), സഹോദരങ്ങൾ: കാസിം, അബൂബക്കർ, ഉമ്മർ, ഉസ്മാൻ, ബീവി, സുഹറ, സുബൈദ, ഖദീജ. ഒടുമ്പ്ര ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.

March 16, 2019 12:24 AM
കല്യാണി
ഇരിങ്ങൽ: കോട്ടക്കൽ ഞെഴുക്കാട് താരേമ്മൽ താമസിക്കും മണപ്പുറത്ത് കല്യാണി (94) നിര്യാതയായി. ഭർത്താവ് പരേതനായ കണ്ണൻ.മക്കൾ ചന്ദ്രി, സരസ, രാജീവൻ. ്രപരേതരായ ലീല,പത്മനാഭൻ ,രാജി്യൂ. മരുമക്കൾ ലീല ,ചാന്ദിനി, ബാലൻ,ബാബു പരേതനായ ചോയി. സഞ്ചയനം: തിങ്കൾ

March 16, 2019 12:23 AM
കോറോത്ത് മറിയം
പേരോട്: കോറോത്ത് മറിയം (85) നിര്യാതയായി. പരേതനായ പൊയ്ക്കര മൂസയാണു ഭർത്താവ്. മക്കൾ: അമ്മദ്, ഖദീജ, കുഞ്ഞബ്ദുള്ള, സാറ, നാസർ.മരുമക്കൾ: ഇ.കെ മൊയ്ദു ഇരിങ്ങണ്ണൂർ, സി.എം മൊയ്ദു ഇയ്യങ്കോട്,മറിയം, നസീമ, നജ്മ.

March 16, 2019 12:22 AM
കുഞ്ഞിരാമൻ
നടക്കാവ്: മേപ്പനാടത്ത് കുഞ്ഞിരാമൻ (74)നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ലിനീഷ്, പരേതരായ സതീഷ്, ജിതേഷ്.

March 15, 2019 12:37 AM
ഹസ്സൻകുട്ടി
മാനന്തവാടി: പിലാക്കാവ് പഞ്ചാരക്കൊല്ലി പുതുക്കൊള്ളി ഹസ്സൻകുട്ടി (67)നിര്യാതനായി.ഭാര്യ: ആസ്യ. മക്കൾ: ബഷീർ, നിസാർ, റഷീദ.മരുമക്കൾ: സി.കെ. മുസ്തഫ, റസീന.

March 15, 2019 12:33 AM
അബൂബക്കർ
നടുവട്ടം: വായനശാല തിണ്ടത്ത് അബൂബക്കർ (76) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: മജീദ്, ലത്തീഫ്, ബഷീർ, സൂറ, ഫൈസൽ, റസാക്ക്, ഷബീർ, സെറീന. മരുമക്കൾ: നാസർ, അസ്‌ക്കർ.

March 13, 2019 12:55 AM
രാജൻ
കൊടുവള്ളി: പൂളക്കമണ്ണിൽ രാജൻ (57) നിര്യാതനായി. ഭാര്യ: പുഷ്പ മക്കൾ: അബിൻ രാജ്, രേഷ്മ. മരുമകൻ: വിജീഷ് .സഞ്ചയനം വെള്ളിയാഴ്ച.

March 13, 2019 12:54 AM
ബാബു
കുന്ദമംഗലം: പൈങ്ങോട്ടുപുറം മഠത്തില്‍ പുറായിയില്‍ (മലാപറമ്പ് നങ്ങാറിയില്‍) പരേതനായ വേലായുധന്‍റെ മകന്‍ ബാബു (54) നിര്യാതനായി. ഭാര്യ:- ഉമാദേവി. മക്കള്‍:- നീതു,നിമ്മി. മരുമകന്‍:- പ്രജിന്‍. മാതാവ്‌:- പരേതയായ അമ്മു.സഹോദരങ്ങള്‍:- ബാലന്‍, രാജന്‍, വിമല, പ്രേമ, പരേതരായ ഭാസ്കരന്‍, ചന്ദ്രന്‍. സഞ്ചയനം- വെള്ളിയാഴ്ച.

February 28, 2019 1:07 AM
ജാനകി
ഒളവണ്ണ: ഒളവണ്ണ കൊടിനാട്ടുമുക്ക് ഇയ്യാലിക്കുന്നിൽ പരേതനായ തണ്ടാമഠത്തിൽ വേലായുധന്റെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: വിജയൻ , അജയൻ (എസ്.ടി.സി.ഡബ്ലു), അജിത. മരുമക്കൾ: റീന (ബി.എസ്.എൻ.എൽ), ബിന്ദു (കെ.എസ്.എഫ്.ഇ). സഞ്ചയനം ഞായറാഴ്ച .

February 28, 2019 12:19 AM
കത്രീന
കുറ്റ്യാടി: ചാപ്പൻ തോട്ടത്തിലെ പരേതനായ വാതിൽക്കാട്ട് ദേവസ്യയുടെ ഭാര്യ കത്രീന (82) നിര്യാതയായി, മക്കൾ: ജോൺ, സെബാസ്റ്റ്യൻ, മരുമക്കൾ: ഫിലോമിന, ബിന്ദു, സഹോദരങ്ങൾ: ഏലിയാമ്മ, തോമസ് വാക്ക പറമ്പിൽ,

February 28, 2019 12:19 AM
ലീല
വടകര: വടകര റെയിൽവേ സ്റ്റേഷന് സമീപം പരേതനായ കയ്യില്‍ നടേമ്മല്‍ ചാത്തുവിന്റെ ഭാര്യ ലീല (80) നിര്യാതയായി. മക്കള്‍ കെ. എന്‍, രത്‌നാകരന്‍ (ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം പയ്യോളി യൂണിയന്‍ കൗണ്‍സിലർ, ഇലക്ട്രിക്കല്‍ സൂപ്രവൈസേഴ്‌സ് ആൻഡ് വയര്‍മെന്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി), രാജീവന്‍, ശ്രീശന്‍ (പാക്ക വടക്ക് സി.പി.എം ബ്രാഞ്ച് കമ്മിററി അംഗം) , സജീവന്‍ ടെലികോം വടകര, ബിജു കെ.എന്‍ (പാക്ക വടക്ക് സി.പി.എം.ബ്രാഞ്ച് സെക്രട്ടറി), ശോഭന, ജയശ്രീ, പരേതയായ ശ്രീജ

February 28, 2019 12:17 AM
പത്മനാഭൻ നായർ
എരവന്നൂർ: അങ്കത്തായ്;പുതിയേടത്ത് പത്മനാഭൻ നായർ (76) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ, സഹോദരി പത്മാവതി അമ്മ, മക്കൾ ;സുരേന്ദ്രൻ, ബീന, മനോജ്, മരുമക്കൾ ;ബിന്ദു, ബാലകൃഷ്ണൻ ചീക്കിലോട്, അഖില സഞ്ചയനം ശനിയാഴ്ച

February 27, 2019 12:55 AM
കുഞ്ഞിരാമൻ
പേരാമ്പ്ര: പെരുവണ്ണാമൂഴിക്ക് സമീപം കൂവ്വപ്പൊയിലിലെ തറയൻകണ്ടി മീത്തൽ കുഞ്ഞിരാമൻ (64) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: രവീന്ദ്രൻ (കല്ലൂർ), ബിജു (മുതുകാട്). സഹോദരങ്ങൾ: രവീന്ദ്രൻ (കന്നാട്ടി), കല്ല്യാണി (പേരാമ്പ്ര), ദേവി (ആവള).

February 27, 2019 12:50 AM
പത്മനാഭൻ
മുക്കം: ഓടമണ്ണിൽപത്മനാഭൻ(76)നിര്യാതനായി.മാവൂർഗ്രാസിംറിട്ട.ജീവനക്കാരനാണ്.ഭാര്യ: സുമതി. മക്കൾ: രഞ്ജിത്ത് ,ഷിംജിത്ത് മരുമക്കൾ: വിനീത, പ്രിയങ്ക.

February 25, 2019 12:42 AM
നാണു
കുറ്റ്യാടി : കരിമ്പാലക്കണ്ടി നരിമാളമുള്ള പറമ്പത്ത് നാണു ( 62 ) മരത്തിൽ നിന്നു വീണു മരിച്ചു. പ്രവാസിയായ നാണു വെള്ളിയാഴ്ച വൈകുന്നേരം വീടിനു സമീപത്തുള്ള പ്ലാവിൽ നിന്നും ചക്ക ഇടാൻ കയറിയപ്പോൾ ആയിരുന്നു അപകടം. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടയിലായിരുന്നു ശനിയാഴ്ച മരണപ്പെട്ടത്. ഭാര്യ: ലീല.മക്കൾ : സീമ, ദിവ്യ മരുമക്കൾ:പി പി പ്രകാശൻ ,കെ പി ഷാജി.സഞ്ചയനം ചൊവ്വാഴ്ച

February 25, 2019 12:40 AM
നബീസ
കുന്ദമംഗലം: കാരന്തൂർ പാറ്റയിൽ മീത്തൽ നബീസ (72) നിര്യാതയായി. പിതാവ്:- പരേതനായ ആലി കുട്ടി. മാതാവ്:- പരേതയായ ബീവി. സഹോദരങ്ങൾ:- മൊയ്തീൻ കോയ(ചാത്തങ്കാവ്),അബ്ദുറഹിമാൻ കുട്ടി, പാത്തുമ്മയ്,ജമീല.

February 25, 2019 12:39 AM
ബാലൻ
ബാലൻ (ഗോപാലൻ) ബാലുശ്ശേരി: ബാലുശ്ശേരി റീജനൽ കോ-ഓപ്പറേറ്റീവ് ബേങ്ക് ജീവനക്കാരൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പിൻവശം കണങ്കാലിയത്ത് ബാലൻ (ഗോപാലൻ ) (58) നിര്യാതനായി. ഭാര്യ: വാസന്തി വാകയാട് മകൻ: ബവിൻ സഹോദരങ്ങൾ: ഭാസ്കരൻ ,പ്രേമ, വിലാസിനി, രമ, സുരേന്ദ്രൻ, പരേതയായ വസന്ത സഞ്ചയനം: വ്യാഴാഴ്ച

February 25, 2019 12:38 AM
ഗോവിന്ദൻ നായർ
കൊയിലാണ്ടി: മുചുകുന്ന് ചോ നാം കണ്ടിയിൽ കൃഷ്ണയിൽ ഗോവിന്ദൻ നായർ (73) നിര്യാതനായി.ഭാര്യ. ദേവകി അമ്മ, മക്കൾ. ബാലകൃഷ്ണൻ, ശ്രീജ, മരുമക്കൾ നാരായണൻ (പേരാമ്പ്ര) ബീന. (കിഴക്കൻ പേരാമ്പ്ര ) സഹോദരങ്ങൾ നാരായണൻ നായർ. രാഘവൻ നായർ 'സഞ്ചയനം തിങ്കൾ

February 24, 2019 12:45 AM
TRENDING TODAY