MALAPPURAM
Friday, 22 March 2019
OBIT
kesavan കേശവൻ
kesavan എടപ്പാൾ: കർഷക മോർച്ച തവനൂർ മണ്ഡലം വൈസ് പ്രസിഡന്റ് പാണേക്കാട്ട് കേശവൻ (72) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: അജയൻ, അജീഷ്, ബിന്ദു. മരുമക്കൾ: ശ്രീനിവാസൻ, ബബിനി, അനൂഷാ.

March 21, 2019 1:53 AM
ibrahim ഇബ്രാഹിം
ibrahim എടവണ്ണ: പാലപ്പെറ്റ മണ്ണിങ്ങൽചാലി ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുനീർ, അഷ്റഫ്, നജീബ് (ജിദ്ദ). മരുമക്കൾ: മാജിദ ഫർസാന മുണ്ടേങ്ങര, ഹംന കല്ലിടുമ്പ്, റഫീഖ ചാത്തല്ലൂർ. കബറടക്കം ഇന്ന് രാവിലെ 8.30ന് പാലപ്പെറ്റ ജുമാമസ്ജിദ് കബർസ്ഥാനിൽ.

March 21, 2019 1:52 AM
ayyappan അയ്യപ്പൻ
ayyappan തിരൂരങ്ങാടി : എ.ആർ നഗർ സ്വദേശി പത്രാട്ട് പാറയിൽ താമസിക്കുന്ന അയ്യപ്പൻ (96) നിര്യാതനായി. ഭാര്യ: കുഞ്ഞിപെണ്ണമ്മ. മക്കൾ : ചന്തു, ഭാസ്‌കരൻ, ശ്രീധരൻ, ഹരിദാസൻ, സുരേഷ്, ശാരദ (അങ്കൺവാടി ടീച്ചർ). മരുമക്കൾ: തങ്ക, ശ്രീമതി, ബേബി, ശൈല, സുനിത.

March 20, 2019 12:48 AM
narayani നാരായണി
narayani സി.കെ പാറ: എസ്.എൻ.ഡി.പി സി.കെ പാറ ശാഖായോഗം പ്രസിഡന്റ് കൃഷ്ണന്റെ മാതാവും പരേതനായ കുമ്മിൽ കാവുംപുറത്ത് മാധവന്റെ ഭാര്യയുമായ നാരായണി (80) നിര്യാതയായി. മറ്റുമക്കൾ: ശിവദാസൻ, ദമയന്തി, പത്മാവതി, സരസ്വതി. മരുമക്കൾ: കുഞ്ഞുക്കുട്ടൻ, ബാലൻ, വേലായുധൻ, ശോഭന, ലത.

March 20, 2019 12:31 AM
kalyaniamma കല്യാണിഅമ്മ
kalyaniamma തിരൂർ: പൊയിലിശ്ശേരി പാവേരിക്കര നെടിയൻ പറമ്പത്ത് കല്യാണിഅമ്മ (92) നിര്യാതയായി. മകൻ: നാരായണൻ. മരുമകൾ : മീനകുമാരി.

March 20, 2019 12:29 AM
alavi-haji അലവി
alavi haji തിരൂരങ്ങാടി : വെന്നിയൂർ താഴെകൊടിമരം സ്വദേശി ചാലിൽ അലവി (72) നിര്യാതനായി. ഭാര്യ: ഖദീജ. സഹോദരങ്ങൾ: പാത്തുമ്മു (തിരൂരങ്ങാടി), ആമി (പാലത്തിങ്ങൽ), തിത്തിമ്മു (എ.ആർ നഗർ).

March 20, 2019 12:07 AM
ggg വെസ്റ്റ് നൈൽ പനി: ആറുവയസ്സുകാരൻ മരിച്ചു
muhammed shahan തിരൂരങ്ങാടി: വെസ്റ്റ് നൈൽ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരൻ മരിച്ചു. എ.ആർ നഗർ കൊടുവായൂരിലെ ആസാദ് നഗറിൽ തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെയും നസീറയുടെയും മകൻ ടി.സി. മുഹമ്മദ് ഷഹാൻ ആണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ മരിച്ചത്. ഫെബ്രുവരി 17നാണ് പനിയെ തുടർന്ന് കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ആശുപത്രികളിലായി 24 ദിവസത്തോളം ചികിത്സ നടത്തിയെങ്കിലും ഭേദമാകാഞ്ഞതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സ്രവം, രക്തസാമ്പിൾ എന്നിവ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച് പരിശോധിച്ചപ്പോഴാണ് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്രി. ആരോഗ്യവകുപ്പ് അധികൃതർ ഇന്നലെ കുട്ടിയുടെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുട്ടിയുടെ പിതാവിന്റെ നാടായ എ.ആർ നഗറിൽ നിന്നും അമ്മയുടെ നാടായ വെന്നിയൂരിൽ നിന്നും കൊതുകുകളെ ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. എ.ആർ നഗറിൽ മൃതപ്രായമായ നിലയിൽ കണ്ടെത്തിയ കാക്കയുടെ ശരീരം ഹരിയാനയിലെ ഹിസാറിലേക്ക് പരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം വ്യാഴാഴ്ച ലഭിക്കും. എവിടെ നിന്നാണ് കുട്ടിക്ക് രോധബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരി ഒന്നുമുതൽ കുട്ടി വെന്നിയൂരിലെ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ കൊതുകുശല്യം കൂടുതലാണ്. രോഗബാധ കണ്ടെത്തിയ ശേഷം സ്ഥലത്തെത്തി പരിശോധിച്ച കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് ഡി.എം.ഒ കെ. സക്കീന പറഞ്ഞു. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. 75ഓളം വീടുകളിൽ പരിശോധന നടത്തിയെങ്കിലും രോഗലക്ഷണങ്ങളുള്ള ആരെയും കണ്ടെത്താനായിട്ടില്ല. എ.ആർ. നഗർ പുകയൂരിലെ മലബാർ സെൻട്രൽ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ് മുഹമ്മദ് ഷഹാൻ. കബറടക്കം കൊടുവായൂർ ഫസലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി. സഹോദരി: ഫാത്തിമ. ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വെസ്റ്റ് നൈൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധികൃതരോട് നിർദ്ദേശിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചിരുന്നു. വിദഗ്ദ്ധസംഘം പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും രോഗം പടരാതിരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വെസ്റ്റ് നൈലിന്റെ ലക്ഷണങ്ങളുമായി ആരെങ്കിലുമെത്തിയാൽ നിരീക്ഷിക്കാനും പ്രത്യേക ചികിത്സാസൗകര്യം ഏർപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ആരംഭത്തിൽ തന്നെ ചികിത്സ തേടണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്നും മന്ത്രി അറിയിച്ചു.

March 19, 2019 2:35 AM
santhakumari ശാന്തകുമാരി
santhakumari മഞ്ചേരി: അരുകിഴായ ശ്രീശൈലം വീട്ടിൽ പഴേടത്ത് ശാന്തകുമാരി (70) നിര്യാതയായി. സഹോദരങ്ങൾ: കോമളവല്ലി, ജനാർദ്ദന മേനോൻ, വത്സലകുമാരി.

March 19, 2019 1:29 AM
itooli ഇട്ടൂലി
itooli വള്ളിക്കുന്ന്: പരുത്തിക്കാട് പരേതനായ പട്ടയിൽ ചോയിക്കുട്ടിയുടെ ഭാര്യ ഇട്ടൂലി (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഹരിദാസൻ, അശോകൻ, ശിവദാസൻ, ബാബുരാജ്, വനജ, ശോഭന. മരുമക്കൾ: പ്രേമ, ജയ, ഷീല, റീന, ചന്ദ്രൻ, സുബ്രഹ്മണ്യൻ, പരേതയായ ഗിരിജ.

March 17, 2019 7:28 PM
kuttikrishnan കുട്ടികൃഷ്ണൻ
kuttikrishnan വളാഞ്ചേരി: ഇരിമ്പിളിയം മങ്കേരി മൈലാഞ്ചിപറമ്പിൽ കുട്ടികൃഷ്ണൻ (75) നിര്യാതനായി. ഭാര്യ : ദേവകി. മക്കൾ: സുബ്രഹ്മണ്യൻ, സുരേഷ്‌കുമാർ, ജയൻ, രതീഷ്. മരുമക്കൾ: അനിത, ബിബിത, ബീന, സുജിത.

March 17, 2019 6:07 PM
death പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​ ​ മു​ങ്ങി​ ​മ​രി​ച്ചു
. പ​ര​പ്പ​ന​ങ്ങാ​ടി​:​ ​കൂ​ട്ടു​കാ​രോ​ടൊ​ത്ത് ​പു​ഴ​യി​ൽ​ ​കു​ളി​ക്കാ​നി​റ​ങ്ങി​യ​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​ ​മു​ങ്ങി​ ​മ​രി​ച്ചു.​ ചെട്ടിപ്പ​ടി​ ​ഹെ​ൽ​ത്ത് ​സെ​ന്റ​റി​ന് ​സ​മീ​പം​ ​താ​മ​സി​ക്കു​ന്ന​ ​ആ​ണ്ടി​ക്ക​ട​വ​ത്ത് ​നാ​സ​റി​ന്റെ​ ​മ​ക​നും​ ​അ​രി​യ​ല്ലൂ​ർ​ ​എം.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​യു​മാ​യ​ ​മു​ഫീ​ദ് ​(17​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ശ​നി​യാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് 12​ഓ​ടെ​ ​ഉ​ള്ള​ണം​ ​മു​ണ്ടി​യ​ൻ​കാ​വ് ​എ​ട​ത്തി​രു​ത്തി​ ​ക​ട​വി​ലാ​ണ് ​അ​പ​ക​ടം.​ ​ ​രാ​വി​ലെ​ ​സ്കൂ​ളി​ലേ​ക്ക് ​പോ​യ​ ​കു​ട്ടി​ ​സ​ഹ​പാ​ഠി​ക​ളോ​ടൊ​ത്ത് ​കു​ളി​ക്കാ​ൻ​ ​ഇ​വി​ടെ​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​കു​ട്ടി​ക​ളു​ടെ​ ​ബ​ഹ​ളം​ ​കേ​ട്ട് ​ഓ​ടി​ക്കൂ​ടി​യ​ ​പ​രി​സ​ര​വാ​സി​ക​ളെ​ത്തി​ ​മു​ങ്ങി​യെ​ടു​ത്തെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല​ മൃ​ത​ദേ​ഹം​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​പൊ​ലീ​സ് ​ഇ​ൻ​ക്വ​സ്റ്റ് ​ന​ട​ത്തി​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ൽ​ ​പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​ചെ​ട്ടി​പ്പ​ടി​ ​ഖ​ബ​ർ​സ്ഥാ​നി​ൽ​ ​മ​റ​വ് ​ചെ​യ്യും

March 17, 2019 3:12 AM
muhammed-bava ഉംറക്കിടെ മക്കയിൽ നിര്യാതനായി
muhammed bava താനൂർ: മൂലക്കൽ പരേതനായ അബ്ദുറഹിമാൻകുട്ടിയുടെ മകൻ തൊമ്മിൽ പടിഞ്ഞാറെ നാലകത്ത് മുഹമ്മദ്ബാവ (68) ഉംറ തീർത്ഥാടനത്തിനിടെ മക്കയിൽ നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: യാസിർ, റിയാസ് (ഇരുവരും ജിദ്ദ), റമീസ്, മുബഷിറ, ഫമീഷ, മുനീറ, ജസീറബാനു. മരുമക്കൾ: ഷിഹാബുദ്ദീൻ (ഓലപ്പിടിക), നിസാർ (ആലിൻ ചുവട് ), ജൈസൽ (വെട്ടം), സജ്‌ന (മംഗലം), ലുബ്‌ന (മൂന്നിയൂർ). കബറടക്കം മക്കയിൽ നടക്കും.

March 16, 2019 12:08 AM
velayudhan വേലായുധൻ
velayudhan വള്ളിക്കുന്ന്: കാഞ്ഞിരപ്പൊറ്റയിൽ താമസിക്കുന്ന കൊളപ്പേരി തറോൽ വേലായുധൻ (82) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ഷാജി, സജീവ് (ഹരിത വെജിറ്റബിൾ സ്റ്റാൾ, യൂണിവേഴ്‌സിറ്റി). മരുമക്കൾ: സുനിത, ഷോബി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

March 16, 2019 12:05 AM
meenakshi മീനാക്ഷി
meenakshi ബി.പി.അങ്ങാടി: പാറശ്ശേരി കറുത്താട്ട് തങ്കു എന്ന മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ദേവയാനി, കോമളം, പരേതയായ വിജയ, സരോജിനി, രാധ, മണികണ്ഠൻ. മരുമക്കൾ: വിശ്വനാഥൻ, സുബ്രഹ്മണ്യൻ, പരേതനായ മോഹനൻ, ബാബു, മണികണ്ഠൻ, പരേതയായ ജീന.

March 13, 2019 11:44 PM
viswanathan വിശ്വനാഥൻ
viswanathan താനൂർ: പനങ്ങാട്ടൂർ പരേതനായ താഴത്ത് വീട്ടിൽ വേലായുധൻ പണിക്കരുടെ മകൻ വിശ്വനാഥൻ എന്ന ഉണ്ണി പണിക്കർ (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: പ്രശാന്ത്. മരുമകൾ: സുലോചന.

March 13, 2019 11:43 PM
radhamaniyamma രാധാമണിയമ്മ
radhamaniyamma താനൂർ: കെ.പുരം പയ്ക്കര ഭാസ്‌കരൻ നായരുടെ ഭാര്യ രാധാമണിയമ്മ (69) നിര്യാതയായി. മക്കൾ: സുജ, ഗീത, സുമ. മരുമക്കൾ: ശങ്കരനാരായണൻ (ഒഴൂർ ), രാജൻ (കുറ്റിപ്പുറം), സുനിൽ (കോട്ടക്കൽ).

March 13, 2019 11:42 PM
abdulmajeed അബ്ദുൽമജീദ്
abdulmajeed പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങര പരേതനായ പുതിയ ഒറ്റയിൽ മൊയ്തീൻകുട്ടി മാസ്റ്ററുടെ മകൻ അബ്ദുൽമജീദ് (58) നിര്യാതനായി. ഭാര്യ: കെ.കെ.മുംതാസ്. മക്കൾ: മുർഷിദ, മുഹ്‌സിന, മുബഷിറ, മുഫീദ, മഹ്ശൂഖ, മുസമ്മില, മുനവ്വിറ. മരുമക്കൾ:ശൈജൽ, ഖാദർ, ശുക്കൂർ, ഷഫീഖ്, മുഹമ്മദ് മുസ്തഫ, സക്കീർ.

March 13, 2019 11:41 PM
saidalavi സെയ്തലവി
saidalavi ചെറുമുക്ക്: പ്രവാസിനഗറിലെ പരേതനായ വടക്കുംതരീക്കോട്ട് മുഹമ്മദിന്റെ മകൻ സെയ്തലവി (73) നിര്യാതനായി. ദീർഘകാലം നാട്ടിൽ ടാക്‌സി ഡ്രൈവറായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുസ്തഫ (റിയാദ്), ലത്തീഫ്, സാബിറ, ഖദീജ, ജമീല. മരുമക്കൾ: ആസ്യ (വേങ്ങര), അബ്ദു (കുണ്ടൂർ), ഇസ്മായിൽ (പന്താരങ്ങാടി), ബീരാൻകുട്ടി (തെന്നല). കബറടക്കം ഇന്ന് രാവിലെ ഒമ്പത് മണിക്ക് ചെറുമുക്ക് മഹല്ല് ജുമാമസ്ജിദ് കബർസ്ഥാനിൽ.

March 13, 2019 11:40 PM
subramanyan സുബ്രഹ്മണ്യൻ
subramanyan വള്ളിക്കുന്ന്: അരിയല്ലൂർ മുതിരപറമ്പത്ത് സുബ്രഹ്മണ്യൻ (85) നിര്യാതനായി. അരിയല്ലൂരിലെ ആദ്യകാല സി.പി.എം നേതാവും കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകരിൽ പ്രമുഖനും ഫറോക്ക് കാലിക്കറ്റ് ടൈൽ വർക്ക്സിലെ സി.ഐ.ടി.യു നേതാവുമായിരുന്നു. ഭാര്യ: പരേതയായ മാളുക്കുട്ടി. മക്കൾ: കൃഷ്ണൻ, ഷാജു, ലീല, പ്രേമി, ബേബി, ഉഷ. മരുമക്കൾ: പരേതനായ വേലായുധൻ, പുഷ്ക്കരൻ, നാരായണൻ (ബാബു), സദാശിവൻ.

March 13, 2019 12:04 AM
ammu അമ്മു
ammu എടവണ്ണ: പാലപ്പറ്റയിലെ പരേതനായ വെണ്ണേൻ ഇട്ട്യാത്തന്റെ ഭാര്യ അമ്മു (70) നിര്യാതയായി. മക്കൾ: വേലായുധൻ (കുവൈത്ത്), സുബ്രഹ്മണ്യൻ (ദുബായ്), ഷാജി, ജാനകി, സരസ്വതി. മരുമക്കൾ: ജയശ്രീ എടപ്പാൾ, സൗമിനി വാണിയമ്പലം, ശിവദാസൻ പുന്നപ്പാല, ബിൻസി കൊളപ്പുറം. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.

March 13, 2019 12:02 AM
TRENDING TODAY