PALAKKAD
Friday, 26 April 2019
OBIT
പന്തലാംപാടത്ത് വാഹനാപകടം: ജവാൻ മരിച്ചു
വടക്കഞ്ചേരി: ദേശീയപാതയിൽ പന്തലാംപാടത്ത് കെ.എസ്.ആർ.ടി.സിയും ബൈക്കും കൂട്ടിയിടിച്ച് ജവാൻ മരിച്ചു. എളനാട് പുത്തൻപുരക്കൽ വീട്ടിൽ സുനിൽ മകൻ പി.എസ്.വിഷ്ണു (26) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് എളനാട് ചക്കത്തുകുന്ന് കൃഷ്ണൻകുട്ടി മകൻ ബിനിൽ (26)നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് പന്തലാംപാടം ബസ് സ്റ്റോപ്പിന് മുന്നിൽവച്ചാണ് സംഭവം. പാലക്കാട് നിന്നും ബൈക്കിൽ വന്ന യുവാക്കൾ ദേശീയ പാത മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ബിനിൽ ചുമട്ട് തൊഴിലാളിയാണ്. ഇരുവരും അവിവാഹിതരാണ്.

April 25, 2019 6:59 AM
വിദ്യാർത്ഥി മുങ്ങി മരിച്ചു
കൊല്ലേങ്കോട്: വിദ്യാർത്ഥി മീങ്കര ഡാമിൽ മുങ്ങി മരിച്ചു. ഊട്ടി മസിനഗുഡി സ്വദേശി ലക്ഷ്മി നഗറിൽ ഫൈസൽ (19) ആണ് മരിച്ചത്. മീങ്കര ഫിഷറീസ് കോളനിയിലെ ഹുസൈന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഫൈസൽ. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. ബന്ധുക്കളുമൊത്ത് മീങ്കര ഡാമിൽ കുളിക്കുന്നതിനിടെ ഫൈസൽ ചെളിയിൽ താഴുകയായിരുന്നു. കുളിക്കടവിലെ സ്ത്രീകൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

April 25, 2019 6:56 AM
obit ജോസഫ്
ജോസഫ് ആലത്തൂർ: പഴമ്പാലക്കോട് ഇടിഞ്ഞകുഴിയിൽ ജോസഫ് (76) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഫാ.ജോൺസൺ, ജോസ്, ലിസി. മരുമക്കൾ: ആൻസി, ബീന, രാജൻ. സഹോദരങ്ങൾ: പോൾ, സാറാമ്മ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പഴയന്നൂർ മാർ ബസലിയോസ് ഓർത്തോഡോക്‌സ് പള്ളി സെമിത്തേരിയിൽ.

April 24, 2019 12:01 AM
kunjayisha കുഞ്ഞായിഷ
കുഞ്ഞായിഷ അലനല്ലൂർ: പരേതനായ കൊടപ്പന മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞായിഷ (84) നിര്യാതയായി. മക്കൾ: മൊയ്തുട്ടി ഹാജി, സുബൈദ, മജീദ് (പനാസ് ട്രാവൽസ്, അലനല്ലൂർ), അഷ്‌റഫ്, ഷമീറ, മൻസൂർ. മരുമക്കൾ: കദീജ, ഹംസ, ഫാത്തിമ, മൈമൂന, റഷീദ്, സജ്ന.

April 23, 2019 12:01 AM
kamalam കമലം
കമലം ഷൊർണൂർ: മുതലിയാർ തെരുവ് രാമനിവാസിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ എം.കമലം (74) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (കോയമ്പത്തൂർ), രാമദാസ് (റെയിൽവെ ഗാർഡ്). മരുമക്കൾ: ലത, രേണുക.

April 22, 2019 12:02 AM
sridharan ശ്രീധരൻ
ശ്രീധരൻ ശ്രീകൃഷ്ണപുരം: നമ്പ്യാണ്ടത്ത് കരിമ്പനക്കൽ വീട്ടിൽ ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സൂര്യ, സൂരജ്.

April 22, 2019 12:01 AM
syamalan ശ്യാമളൻ
ശ്യാമളൻ വടക്കഞ്ചേരി: തരൂർ പള്ളയിൽ വീട്ടിൽ എം.ശ്യാമളൻ (67) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ. ഭാര്യ: പങ്കജാക്ഷി. മക്കൾ: റീമ, റിബു, രമ്യ. മരുമക്കൾ: വേണുഗോപാൽ, ശ്രീജിത്ത്‌ലാൽ, ഭാവന.

April 21, 2019 12:01 AM
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
അഗളി: പുതുർ പഞ്ചായത്തിലെ ഗലസി ഊരിലെ വെള്ളി മകൻ മുരുകൻ (38) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗലസിയിൽ നിന്നും രാത്രി തുടുക്കിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. അട്ടപ്പാടിയിൽ വനമേഖലയിലെ കാട്ടുതീയെ തുടർന്ന് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് പതിവാണ്. വനം വകുപ്പ് മുൻകരുതലകൾ നടപടികൾ സ്വീകരിക്കുന്നില്ലെന്ന അക്ഷേപവും നിലനിൽക്കുന്നുണ്ട്‌.

April 20, 2019 7:35 AM
ചന്ദ്രൻ
കൊല്ലങ്കോട്: നെന്മേനി ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മുത്തുകുമാരൻ, സജീന്ദ്രൻ, രജീന്ദ്രൻ. മരുമക്കൾ: ശരണ്യ, കാർത്തിക..

April 20, 2019 7:33 AM
ഷാഹുൽ ഹമീദ്
കൊടുവായൂർ: കിഴക്കേത്തലയിൽ ഷാഹുൽ ഹമീദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: നൂർമുഹമ്മദ്, ജെറീന, ഫെമില. മരുമക്കൾ: ബദുറുദ്ദീൻ, അബ്ദുൾ മുത്തലീഫ്‌.

April 20, 2019 7:32 AM
kunjukuttan കുഞ്ഞുകുട്ടൻ
കുഞ്ഞുകുട്ടൻ തൂത: കാരക്കുഴി വീട്ടിൽ കുഞ്ഞുകുട്ടൻ (57) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (വടക്കുമുറി അങ്കണവാടി വർക്കർ). മക്കൾ: ദനേഷ്, ദിവ്യ. മരുമകൻ: ബാലകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഐവർമഠം ശ്മശാനത്തിൽ.

April 19, 2019 12:01 AM
ammunnjiyamma അമ്മുണ്ണിയമ്മ
അമ്മുണ്ണിയമ്മ കാറൽമണ്ണ: തെക്കുംമുറി പൊന്നേത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ അമ്മുണ്ണിയമ്മ (92) നിര്യാതയായി. മക്കൾ: രാജഗോപാലൻ, ഭാരതി, വത്സല, മോഹനൻ, ശാന്തകുമാരി, ഇന്ദിര. മരുമക്കൾ: ശാരദാമ്മ, ഗോവിന്ദൻകുട്ടി, അച്യുതൻകുട്ടി, രത്നപ്രഭ, ശങ്കരൻകുട്ടി, ഗോപാലകൃഷ്ണൻ.

April 18, 2019 6:31 PM
narayananunni നാരായണനുണ്ണി
നാരായണനുണ്ണി മേഴത്തൂർ: കടവല്ലൂർ അച്യുതത്ത് ഇല്ലത്ത് പരേതനായ സംസ്കൃത പണ്ഡിതൻ വാസുദേവൻ മൂസതിന്റെ മകനും റിട്ടയേർഡ് കോഓപ്പറേറ്റീവ് ഇൻസ്പെക്ടറുമായ അച്യുതത്ത് നാരായണനുണ്ണി മൂസത് (96) നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: സുധ (കടവല്ലൂർ), വാസുദേവൻ (കോട്ടയ്ക്കൽ), പരിമള (മേഴത്തൂർ), സ്ഥാണുനാഥൻ (അദ്ധ്യാപകൻ പറമ്പിക്കുളം ഗവ.ട്രൈബൽ സ്‌കൂൾ), സേതു നാരായണൻ (അദ്ധ്യാപകൻ, ചേളാരി ക്രസന്റ് സ്‌കൂൾ). മരുമക്കൾ: ഗോപാലൻ നായർ, പത്മിനി, രവീന്ദ്രൻ നായർ (റിട്ട.മിലിട്ടറി), രേണുക (പ്ലസ് ടു അദ്ധ്യാപിക, ഒറ്റപ്പാലം), മാനിനി (കാലിക്കറ്റ് യൂണി.സ്‌കൂൾ).

April 18, 2019 12:01 AM
rajan രാജൻ
രാജൻ വെമ്പല്ലൂർ: കൊളക്കംപാടത്ത് രാജൻ (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശിവാനന്ദൻ (ചെറുകുട്ടി), പ്രസന്ന, ശോഭന. മരുമക്കൾ: കൃഷ്ണൻകുട്ടി, സുധൻ, ലത.

April 17, 2019 12:05 AM
gangadharan ഗംഗാധരൻ
ഗംഗാധരൻ മുതലമട: കുണ്ടലകുളമ്പ് കളം ഏനാറ വീട്ടിൽ വീട്ടിൽ സി.ഗംഗാധരൻ (83)​ നിര്യാതനായി. ഡി.സി.സി പ്രസിഡന്റ്, ജില്ലാ മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്,​ മുതലമട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷൈലജ. മക്കൾ: വിൻസന്റ് (പ്രിൻസിപ്പൽ,​ വണ്ടിത്താവളം കെ.കെ.എം എച്ച്.എസ്.എസ്), നൂസി ഗോവിന്ദൻ, ജൂലി സജീവൻ. മരുമകൾ: സബിത. സഹോദരങ്ങൾ: ചിദംബരൻ, സുഭദ്ര, ജാനകി, പരേതരായ ശ്രീരാമൻ, പ്രഭാകരൻ, തങ്ക, വിലാസിനി.

April 17, 2019 12:03 AM
ramachandran രാമചന്ദ്രൻ
രാമചന്ദ്രൻ അലനല്ലൂർ: നെല്ലിക്കൂർശ്ശി കളരിക്കൽ രാമചന്ദ്രൻ പണിക്കർ (82) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: വേലായുധൻ (റിട്ട.ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർ), രാധാകൃഷ്ണൻ (ജ്യോത്സ്യൻ അലനല്ലൂർ), സുരേഷ് കുമാർ (രചന പ്രസ്, എടത്തനാട്ടുകര), ജയചന്ദ്രൻ (ജ്യോത്സ്യൻ, മേലാറ്റൂർ), വിജയകൃഷ്ണൻ (ജ്യോത്സ്യൻ, കേട്ടോപ്പാടം). മരുമക്കൾ: ഗീത (സ്റ്റാർ ഹെൽത്ത് അഡ്വൈസർ), ബിന്ദു, പ്രജുല, മഞ്ജു (അദ്ധ്യാപിക), പ്രണോമ.

April 17, 2019 12:02 AM
thanka തങ്ക
തങ്ക പല്ലശന: തുവ്വാംങ്കോട് പരേതനായ ചാമിയുടെ ഭാര്യ തങ്ക (89) നിര്യാതയായി. മക്കൾ: ചന്ദ്രൻ,​ മണി,​ കനകമണി. മരുമക്കൾ: അച്ചുകുട്ടി,​ പാർവതി,​ വിജയകുമാർ.

April 17, 2019 12:01 AM
ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു
വടക്കഞ്ചേരി: മൂലങ്കോട് അങ്ങൂട് വീട്ടിൽ വേലൻ മകൻ സുന്ദരൻ (59) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച പകൽ ഒരു മണിയോടു കൂടിയാണ് സംഭവം. വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഭാഗത്ത് ഷെഡ് പണിയുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ കാളതോട്ടം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യതാപമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഭാര്യ: വത്സല. മക്കൾ: സജിന, സരിത, സന്തോഷ്, സനൽ. മരുമക്കൾ: ശശി, ചെന്താമരാക്ഷൻ, റീജ.

April 15, 2019 7:35 AM
photo സന്തോഷ്
സന്തോഷ് വടക്കഞ്ചേരി: കണ്ണമ്പ്ര ഋഷിനാരദമംഗലം കാട്ടുകുന്ന് കളത്തിൽ വേങ്ങോടി വെങ്കിട്ടിന്റെ മകൻ സന്തോഷ് (45) നിര്യാതനായി. അമ്മ: ലക്ഷ്മി. ഭാര്യ: ജ്യോതി. മക്കൾ: ഗോകുൽദാസ്, അഖിൽദാസ്.

April 14, 2019 12:02 AM
photo സുന്ദരൻ
സുന്ദരൻ കൊല്ലങ്കോട്: പട്ടഞ്ചേരി ഏറവക്കോടുകളം സുന്ദരൻ (65) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: സുമ, സുധ, ശ്രുതി, രാജു. മരുമക്കൾ: രാജേഷ്, ബാലു, ശിവദാസൻ.

April 14, 2019 12:01 AM
TRENDING TODAY