THRISSUR
Friday, 22 March 2019
OBIT
bhaskaran ഭാസ്‌കരൻ
ഭാസ്‌കരൻ തൃശൂർ: ചേലക്കോട്ടുകര തോട്ടത്തിൽ റിട്ട. എസ്‌ഐ ഭാസ്‌കരൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചെല്ലമ്മ (റിട്ട. അധ്യാപിക). മക്കൾ: ബിജു ഭാസ്‌കർ (ഡിവൈഎസ്പി തിരൂർ), ബീന. മരുമക്കൾ: ബെറ്റ്‌സി, ശ്രീകുമാർ (റിട്ട. അധ്യാപകൻ).

March 21, 2019 9:19 PM
obit-photo കുമാരന്‍
ചരമം കുമാരന്‍ ആമ്പല്ലൂർ: വെണ്ടോർ ചുങ്കം ഞാറ്റുവെട്ടി രാമന്റെ മകൻ കുമാരൻ (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: സിഞ്ചു, സിനോജ്. മരുമക്കൾ: ചന്ദ്രൻ, മീതു.

March 21, 2019 8:53 PM
ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
ഒല്ലൂർ: അജ്ഞാതാനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചയ്ക്കുശേഷം രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു മണിയോടെ ഈ സമയം പോയിരുന്ന ഹിമസാഗർ എക്‌സ്പ്രസ്സിലെ ലോക്കോപൈലറ് ആണ് ട്രെയിൻ തട്ടി മരിച്ച സംഭവം ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്. ഇളം നീല ഷർട്ടും കാവി മുണ്ടും ധരിച്ച ഇയ്യാളുടെ ഷർട്ടിന് പിന്നിൽ ജൂബിലി എന്നെഴുതിയിട്ടുണ്ട്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സമയത്തു ട്രെയിൻ തട്ടിയതാണെന്നു പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിചിച്ചിട്ടുണ്ട്. ഒല്ലൂർ പോലീസ് അന്വേഷണം നടത്തുന്നു.

March 21, 2019 8:48 PM
joseph ജോസഫ്
ജോസഫ് ഒല്ലൂർ: അവിണിശ്ശേരി തേറാട്ടിൽ മുണ്ടൻകുരിയൻ ജോസഫ് (99) നിര്യതനായി. സഹോദരങ്ങൾ: മേരി ജോസഫ്, പരേതനായ ആന്റണി, പരേതയായ മാത്തിരി. സംസ്‌ക്കാരം 22ന് കാലത്ത് 11.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

March 21, 2019 7:45 PM
unnikrishnan-nair ഉണ്ണികൃഷ്ണൻ നായർ
ഉണ്ണികൃഷ്ണൻ നായർ അന്തിക്കാട്: പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ മാങ്ങാട്ടുകര ആറ്റുപുറത്ത് ഉണ്ണികൃഷ്ണൻ നായർ (68) നിര്യാതനായി. സംസ്‌കാരം 21ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത ലക്ഷ്മി. മകൾ: ശ്രീദേവി.

March 20, 2019 7:29 PM
subhadra സുഭദ്ര
സുഭദ്ര കാട്ടൂർ: വെള്ളാനി എടയ്ക്കാട്ടിൽ പരേതനായ മുകുന്ദൻ മേനോൻ ഭാര്യ പരിയാടത്ത് സുഭദ്ര (67) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: ലത. മരുമകൻ: മാരാന്തുവളപ്പിൽ അനിൽകുമാർ.

March 19, 2019 7:20 PM
balan ബാലൻ
ബാലൻ കുന്നത്തങ്ങാടി: പരയ്ക്കാട് കൈപ്പുള്ളി ബാലൻ (72) നിര്യാതനായി. സംസ്‌കാരം 20ന് രാവിലെ 10 ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: വിലാസിനി. മകൻ: സനോഷ്.

March 19, 2019 7:17 PM
thankam തങ്കം
തങ്കം പെരങ്ങോട്ടുകര: കിഴക്കുംമുറി പട്ടിയാംപുള്ളി പരേതനായ വാസുദേവന്റെ ഭാര്യ തങ്കം (83) നിര്യാതയായി. സംസ്‌കാരം 19ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: ജയസിംഗ്, സുജിൽ.

March 18, 2019 7:52 PM
balan ബാലൻ എഴുത്തച്ഛൻ
ബാലൻ എഴുത്തച്ഛൻ ചേർപ്പ്: പട്ടത്ത് ബാലൻ എഴുത്തച്ഛൻ (83) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: വിലാസിനി. മക്കൾ: രമാദേവി (റിട്ട. അധ്യാപിക), രതിദേവി, രമേഷ് കുമാർ (ബാംഗ്ലൂർ), പരേതനായ രതീഷ്കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീകുമാർ (പോലീസ് എസ്.ഐ), പൂർണിമ.

March 18, 2019 7:50 PM
jayesh ജയേഷ്
ജയേഷ് മണലൂർ: പാലാഴി പൊറ്റെക്കാട്ട് ജയരാജന്റെയും ചന്ദ്രമതിയുടെയും മകൻ ജയേഷ് (40) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത. മകൻ: അമ്പാടി.

March 18, 2019 7:42 PM
sunny സണ്ണി പി.കെ.
സണ്ണി പി.കെ. ചേലക്കര: പങ്ങാരപ്പിള്ളി പനംകുറ്റി പരേതനായ കുന്നത്ത് പത്രോസിന്റെ മകൻ സണ്ണി പി.കെ. ( 67) നിര്യാതനായി. ഭാര്യ: ത്രേസാമ്മ. മക്കൾ: സിംസൺ, മഞ്ജു. മരുമക്കൾ: റെജി, സോണിയ. സംസ്‌കാരം നടത്തി.

March 17, 2019 7:42 PM
anirudhan അനിരുദ്ധൻ
അനിരുദ്ധൻ മണലൂർ: പണ്ടാരൻ വേലപ്പക്കുട്ടിയുടെ മകൻ അനിരുദ്ധൻ (62) നിര്യാതനായി. സംസ്‌കാരം 18ന് രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: ഷിൻഷ, മിഥുൻ. മരുമക്കൾ: സന്ദേശ്, രേവതി.

March 17, 2019 7:32 PM
kunjannam കുഞ്ഞനം
കുഞ്ഞനം ചാഴൂർ: ചാലിശ്ശേരി ലോനപ്പന്റെ ഭാര്യ കുഞ്ഞനം (82) നിര്യാതയായി. സംസ്‌കാരം 18ന് വൈകീട്ട് 4.30 ന് ചാഴൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബെന്നി, വിൻസൻ, ആന്റു, ജോൺസൺ, ഡേവീസ്, സന്തോഷ്, ജോസ്. മരുമക്കൾ: ലീന, ബീന, ഡെയ്‌സി, ഷാലി, സിമി, ഗേളി, സിനി.

March 17, 2019 7:26 PM
thomas ദേശീയപാതയിൽ വാഹനാപകടം, ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്
മരിച്ച തോമസ് മാത്യു ചാലക്കുടി: ദേശീയപാതയിൽ ക്രസന്റ് സ്‌കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട മൂശേരിപറമ്പിൽ തോമസ് മാത്യുവാണ് (33) മരിച്ചത്. ഈരാറ്റുപേട്ടയിലെ കല്ലൂർ ബെന്നി ജോർജ്ജ് (35), ഭാര്യ നിമ്മി (30), തീക്കോയി മേക്കാട്ട് അനീഷ് മാത്യു (36), ഭാര്യ റാണി (34) എന്നിവർക്കാണ് പരിക്ക്. ഇന്നലെ രാത്രിയായിരുന്നു അപകടം. തൃശൂരിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന സ്‌കോർപിയോ കാറാണ് അപകടത്തിൽപ്പെട്ടത്. പിന്നിൽ പിക്കപ്പ് വാൻ വന്നിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ കൂടി സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കാർ ഉയർത്തിയാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസ് മാത്യു മരണമടഞ്ഞു. തൃശൂരിൽ നടന്ന ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ച് മടങ്ങുന്ന സംഘമാണ് അപകടത്തിൽപെട്ടത്. ബെന്നിയാണ് കാറോടിച്ചിരുന്നത്.

March 17, 2019 1:03 AM
savithri സാവിത്രി
സാവിത്രി കാട്ടൂർ: ഇല്ലിക്കാട് ഇക്കണ്ടംപറമ്പിൽ പരേതനായ ഗംഗാധരൻ ഭാര്യ സാവിത്രി (75) നിര്യാതയായി. സംസ്‌ക്കാരം 17ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: ഹരി, മായ, ഉഷ, വിജി, ജിജി, റജി. മരുമക്കൾ: ഷീല, ശശി, രവി, ഷിജു, ദീപ, സന്തോഷ്.

March 16, 2019 8:49 PM
ambika അംബിക
അംബിക ഒല്ലൂർ: കോനിക്കര ഏലുപറമ്പിൽ സുബ്രമണ്യൻ ഭാര്യ അംബിക (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രജിത്ത്, സുജിത്ത്, സുജ. മരുമക്കൾ: മൃദുല, അനുകൃഷ്ണ, അനീഷ്.

March 16, 2019 8:46 PM
muhammed-haji മുഹമ്മദ് ഹാജി
മുഹമ്മദ് ഹാജി ചെറുതുരുത്തി: തലശ്ശേരി ശൗര്യം പറമ്പിൽ മുഹമ്മദ് ഹാജി (87) നിര്യാതനായി. മക്കൾ: കുഞ്ഞുമുഹമ്മദ്, സൈനുദ്ധീൻ, അബ്ദുൾനാസർ, ഫാത്തിമ്മ, മിസിരിയ, സൈനബ, സുബൈദ, സുലൈഖ, റംലത്ത്. മരുമക്കൾ: സദൂറ, നദീറ, നിഷിഹാത്, മുഹമ്മദ്, അബ്ദുൾഖാദർ, മൊയ്തുട്ടി, ഹുസ്സൈൻ, അലി, പരേതനായ അബ്ദുൾ ഖാദർ. ഖബറടക്കം നടത്തി.

March 16, 2019 7:40 PM
chinnamaniamma ചിന്നമണിഅമ്മ
ചിന്നമണിഅമ്മ ചെറുതുരുത്തി: മുണ്ടനാട്ട് വീട്ടിൽ ചിന്നമണിഅമ്മ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത്. മക്കൾ: പരേതനായ രാധാകൃഷ്ണൻ, മധുസൂധനൻ (റിട്ട. റെയിൽവേ ഗാർഡ്), സതീദേവി ശ്രീകുമാർ, ഗിരിജ ഗോപിനാഥ്, ഗീത ചെന്താമരാക്ഷൻ, പദ്മജ ദേവാനന്ദ്, ലത ഭരതൻ, രതി കുട്ടൻ.

March 16, 2019 7:37 PM
kamalakshi കമലാക്ഷി
കമലാക്ഷി[85] മാള: ആലത്തൂർ ചേറ്റിപ്പറമ്പിൽ പരേതനായ വിശ്വനാഥൻ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കൾ: വത്സ (റിട്ട.എസ്.ബി.ഐ), ജോഷി, ഷാജി. മരുമക്കൾ: പി.കെ.സാബു (എസ്.എൻ.ഡി.പി മാള യൂണിയൻ പ്രസിഡന്റ്, ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ് മാള സെക്രട്ടറി), തങ്കമണി, രജനി.

March 15, 2019 9:50 PM
babu മത്സ്യം പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
മത്സ്യതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു വാടാനപ്പിള്ളി: കനോലി പുഴയിൽ മത്സ്യം പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നടുവിൽക്കര കാൺക വീട്ടിൽ പരേതനായ അടിമയുടെ മകൻ ബാബുവാണ് (48) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ കണ്ടശാംകടവ് പാലത്തിന് സമീപത്തായിരുന്നു കുഴഞ്ഞ് വീണത്. ഉടനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഉഷ . മക്കൾ: അനഘ (പ്ളസ് വൺ വിദ്യാർത്ഥിനി ), അനന്ത (എട്ടാം ക്ലാസ് വിദ്യാർത്ഥിനി, ഇരുവരും കണ്ടശാംകടവ് പ്രൊ: ജോസഫ് മുണ്ടശ്ശേരി സ്കൂൾ) സഹോദരങ്ങൾ: രാജു, ദാസൻ, ബേബി. സംസ്കാരം നടത്തി...

March 15, 2019 9:20 PM
TRENDING TODAY