SignIn
Kerala Kaumudi Online
Saturday, 20 April 2024 1.20 AM IST

ദേവൻ പ്രസാദിച്ചിട്ടും മുഖം തിരിക്കുന്നവർ

temple

മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാർ വിളക്ക് തെളിച്ച് കാണിക്കയിട്ട് തുല്യനീതിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇനിയും എത്രകാലം കാത്തിരിക്കണമെന്ന് നിശ്ചയമില്ല. ഇതിനായി മുട്ടാത്ത വാതിലുകളില്ല. തിരുവിതാംകൂറിലും കൊച്ചിയിലും ശമ്പളപരിഷ്കരണം കൃത്യമായി നടപ്പിലാകുമ്പോഴും മലബാർ ദേവസ്വം ബോർഡിന് ശമ്പളപരിഷ്കരണത്തിനായി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും വാ പൊളിച്ച് നിൽക്കുകയാണ് ജീവനക്കാർ. രണ്ടാം പിണറായി സർക്കാരിലാണ് ഇവർക്ക് ഇനി പ്രതീക്ഷ. ദേവൻ പ്രസാദിച്ചാലും അധികൃതർ കണ്ണ് തുറക്കില്ലെന്ന നിലയാണ് ഇപ്പോൾ.

പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ ക്ഷേത്ര ഭരണമേൽനോട്ടം വഹിക്കുന്നതിനാണ് ബോർഡ് രൂപീകരിച്ചത്.1600 ക്ഷേത്രങ്ങളാണ് ബോർഡിന് കീഴിലുള്ളത്. പരിഷ്കരിച്ച ശമ്പളം നൽകാൻ സർക്കാർ തയ്യാറാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി പറ‌ഞ്ഞ് അധികൃതർ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണ്.

ഭണ്ഡാരം പൊളിച്ചും ശമ്പളം നൽകി

മലബാറിലെ ക്ഷേത്രം ജീവനക്കാർക്ക് ഭണ്ഡാരം പൊളിച്ച് ശമ്പളം വിതരണം ചെയ്തിരുന്ന കാലമുണ്ടായിരുന്നു. കൊവിഡ് പിടിമുറുക്കിയതോടെ ആ കാലത്തിലേക്ക് തിരിച്ചു പോകുമെന്ന ആശങ്കയും ജീവനക്കാർക്കുണ്ട്. വരുമാനം വഴിമുട്ടിയ കാലത്ത് എങ്ങനെ ശമ്പളപരിഷ്കരണം നടപ്പാക്കുമെന്നതിനെ കുറിച്ച് വേവലാതിപ്പെടുകയാണ് ദേവസ്വം ബോർഡ്.

ശമ്പള പരിഷ്കരണത്തിന് ഉത്തരവുണ്ട്, എന്നാൽ പരിഷ്കരിച്ച ശമ്പളം എപ്പോൾ നൽകാൻ കഴിയുമെന്ന കാര്യത്തിൽ അധികൃതരെ സമീപിച്ചപ്പോഴും മലബാർ ദേവസ്വം ബോർഡ് അധികൃതർക്ക് ഉത്തരമില്ല. കൊവിഡും കാലവർഷവും കഴിഞ്ഞാൽ നോക്കാമെന്നാണ് ഇപ്പോൾ മറുപടി. എന്നാൽ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും ക്ഷാ​മ​ബ​ത്ത പ്ര​ഖ്യാ​പ​ന​ത്തി​ലെ കാ​ല​താ​മ​സ​വു​മാ​ണ് പു​തു​ക്കി​യ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ പ്ര​കാ​ര​മു​ള്ള ശ​മ്പ​ള-​ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​യ​തെ​ന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. പതിറ്റാണ്ടായി തുടരുന്ന അവഗണന അവസാനിക്കില്ലെന്ന ആശങ്കയാണ് ജീവനക്കാർക്ക്.

വ​ർഷ​ങ്ങ​ളാ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന്റെ ഫ​ല​മാ​യി ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് മ​ല​ബാ​ർദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ ക്ഷേ​ത്രജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം സ​ർക്കാ​ർ പ​രി​ഷ്‌​ക്ക​രി​ച്ചുകൊ​ണ്ട് ഉ​ത്ത​ര​വാ​യ​ത്. എങ്കിലും തുല്യനീതി നടപ്പിലാക്കാൻ മലബാർ ദേവസ്വം ബോർഡ് അധികൃതർ മുഖം തിരിഞ്ഞു നിൽക്കുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. ശയനപ്രദക്ഷിണം പോലുള്ള സമരപരിപാടികൾ നടത്തിയിട്ടും കണ്ണ് തുറക്കാത്ത അധികൃതരുടെ കരുണയ്‌ക്കായി ഈ പാവം തൊഴിലാളികൾ കാത്തിരിക്കുകയാണ്.

2008ൽ മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്ന അടുത്ത വർഷം തന്നെ ശമ്പളപരിഷ്കരണം നടപ്പിലായെങ്കിലും ഇവർക്കാർക്കും തുക കൈയിൽ കിട്ടിയിരുന്നില്ല. ര​ണ്ടുവർ​ഷം മു​മ്പ് ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ശുപാർ​ശ ബോർ​ഡ് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ചു​വ​പ്പ് നാ​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​തിൽ പ്ര​തി​ഷേ​ധി​ച്ച് മ​ല​ബാ​റി​ലെ ക്ഷേ​ത്രജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി​യാ​യ കോ-​ഓ​ർഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും ശാ​ന്തി​ക്ഷേ​മ യൂ​ണി​യ​നും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് 64 ദി​വ​സം നീ​ണ്ടു നി​ന്ന സ​മ​രം ന​ട​ത്തി​യതിനു പിന്നാലെയാണ് സ​ർക്കാർ ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

മേൽശാന്തി, കീഴ‌്ശാന്തി, മാനേജർ, യുഡി ക്ലർക്ക‌്, എൽഡി ക്ലർക്ക‌്, വാദ്യം, കഴകം, അറ്റൻഡർ, കാവൽക്കാർ, അടിച്ചുതളി, ചില ക്ഷേത്രങ്ങളിലെ വെളിച്ചപ്പാട‌് എന്നിവർക്കാണ‌് പ്രയോജനം ലഭിക്കുക. സർക്കാർ ജീവനക്കാരുടെ ശമ്പള വ്യവസ്ഥയ്‌ക്കനുസരിച്ചാണ‌് ക്ഷേത്രജീവനക്കാർക്കും ശമ്പളം നിശ‌്ചയിച്ചത‌്. ക്ഷേത്രങ്ങളുടെ ഗ്രേഡ‌് മാറ്റാനുള്ള ശുപാർശയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ താഴ‌്ന്ന ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധന വരും. നിലവിൽ വരുമാനത്തിന് അനുസരിച്ച‌് സ‌്പെഷ്യൽ, എ, ബി, സി, ഡി ഗ്രേഡുകളാണുള്ളത‌്. ഇതിൽ അവസാന രണ്ടുഗ്രേഡുകൾ ഒന്നാക്കാനുള്ള ശുപാർശയാണ‌് ഉപസമിതി നൽകിയത്‌. സർക്കാർ ഗ്രാൻഡ് നൽകുന്ന അവസരത്തിൽ മാത്രമേ 2009ലെ പരിഷ്‌കരണപ്രകാരമുള്ള ശമ്പളം ഭൂരിഭാഗം ക്ഷേത്രജീവനക്കാർക്കും ലഭിക്കാറുള്ളൂ. സ‌്പെഷ്യൽ, എ ഗ്രേഡ‌് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക‌് 2009ലെ പരിഷ്‌കരണ പ്രകാരമുള്ള ശമ്പളം ലഭിക്കുന്നുണ്ട്‌. തിരു-കൊച്ചിയിൽ ശമ്പള പരിഷ്കരണം രണ്ടുതവണ തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡുകളിൽ ഈ കാലയളവിൽ ക്ഷേത്രം ജീവനക്കാർക്ക് രണ്ടു തവണ ശമ്പള പരിഷ്‌കരണം നടത്തിയിട്ടും മലബാർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ഇതുവരെ ശമ്പള പരിഷ്‌കരണമുണ്ടായിട്ടില്ല. നിലവിൽ നിരവധി ജീവനക്കാരുടെ ശമ്പളം കുടിശികയുമാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങൾ പഠിച്ച അഡ്വ.ഗോപാലകൃഷ്ണൻ ചെയർമാനായ മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുത്തിരുന്നില്ല.
റിപ്പോർട്ടിൽ നടപടിയാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മറ്റി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഉത്തരവും നടപ്പാക്കിയിരുന്നില്ല. ഇതിനെതിരെ ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ആശ്വാസം പകർന്ന് സർക്കാരിന്റെ പ്രഖ്യാപനം വന്നത്. ശ​മ്പ​ളം നിശ്ചയിക്കുന്ന കാ​ര്യ​ത്തിൽ ആ​വ​ശ്യ​മാ​യ നി​ർദേ​ശ​ങ്ങ​ൾ സ​ർക്കാ​രി​ന് സ​മ​ർപ്പി​ക്കാ​നു​ള്ള ന​ട​പ​ടി​കൾ ബോ​ർഡി​ന്റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കാ​ത്ത​താ​ണ് പ​രി​ഷ്‌​ക​രി​ച്ച ശ​മ്പ​ള വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​കു​ന്ന​ത്.

പ​ഴ​യ ശ​മ്പ​ള നി​ര​ക്കി​ലാ​ണ് ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർക്ക് ക്ഷാ​മ​ബ​ത്ത​യും ല​ഭി​ച്ചു പോ​രു​ന്ന​ത്. പ​ന്ത്ര​ണ്ട് വർ​ഷം ക​ഴി​ഞ്ഞ ശേ​ഷ​മു​ള്ള പ​രി​ഷ്‌​‌ക​ര​ണ​മാ​യ​തി​നാ​ൽ പ്രീ ​റി​വൈ​യ്സ്ഡ് സ്‌​കെ​യി​ൽ ക്ഷാ​മ​ബ​ത്ത ത​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY, MALABAR DEVASWOM BOARD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.