SignIn
Kerala Kaumudi Online
Thursday, 18 April 2024 5.56 PM IST

രാഷ്ട്രീയ - ഉദ്യോഗസ്ഥ ആശീർവാദം,​ ഷാപ്പുകളിൽ വ്യാജൻ നുരയുന്നു

spirit
അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് പിടികൂടിയ സ്പിരിറ്റ്

വ​ട​ക്ക​ഞ്ചേ​രി അ​ണ​ക്ക​പ്പാ​റ​യി​ൽ വ്യാ​ജ​ക​ള്ള്​ നി​ർ​മ്മാ​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്​ എ​ക്​​സൈ​സ്​ ഒാ​ഫീസിന്റെ​ മൂ​ക്കി​ന്​ താ​ഴെ​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇൗ ​കേ​ന്ദ്ര​ത്തി​ൽ സ്​​പി​രി​റ്റ്​ എ​ത്തു​ക​യും അ​ത്​ വ്യാ​ജ​ക്ക​ള്ളാ​യി ഷാ​പ്പു​ക​ളി​ലേ​ക്ക്​ ഒ​ഴു​കുകയും ചെയ്‌തിട്ടും നമ്മുടെ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ണ​ട​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മെന്റ് സ്​​ക്വാ​ഡ്​ ര​ഹ​സ്യമാ​യെത്തി നടത്തിയ പരിശോധനിലാണ് വ്യാ​ജ​ക്കള്ള്​ പി​ടി​കൂടി​യത്. ജി​ല്ല​യി​ലെ എ​ക്​​സൈ​സ്​ സം​ഘ​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ടുവ​ർ​ഷ​ത്തി​നി​ടെ സ്​​പി​രി​റ്റും ക​ഞ്ചാ​വും അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ൾ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കിലും ചെ​ത്തു​ക​ള്ളി​ന്​ പ​ക​രം ഷാ​പ്പു​ക​ളി​ലേക്കെത്തു​ന്ന വ്യാ​ജ​മ​ദ്യ​ത്തിന്റെ ഒ​ഴു​ക്ക്​ ത​ട​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്നതാണ് യാഥാർത്ഥ്യം. മദ്യമാഫിയയ്ക്ക് രാ​ഷ്​​ട്രീ​യ - ​ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​യു​ടെ അളവറ്റ സഹായങ്ങളുള്ളതിനാൽ ഷാപ്പുകളിൽ ഇനിയും വ്യാജൻ നുരയുമെന്ന് ഉറപ്പാണ്.

നി​യ​മ​പ്ര​കാ​രം പ​ന​യി​ൽ​നി​ന്നും തെ​ങ്ങി​ൽ​നി​ന്നും ചെ​ത്തി​യ ക​ള്ള്​ മാ​ത്ര​മേ, ലൈ​സ​ൻ​സി​ക​ൾ​ക്ക്​ ഷാ​പ്പു​ക​ളി​ലൂ​ടെ വി​ൽ​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. ചെ​ത്തു​ന്ന തെ​ങ്ങു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​ വ​രു​ന്ന​തി​നാ​ൽ വി​ല്പ​നയ്‌ക്കെത്തുന്ന ക​ള്ളിന്റെ അ​ള​വും കുറഞ്ഞു. എന്നാൽ, പാലക്കാട് നിന്ന് കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് ഒഴുകുന്ന കള്ളിന്റെ അളവിൽ വ്യത്യാസം വന്നിട്ടില്ലെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്ന്​ സ്​​പ​രി​റ്റ്​ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന്​ വ്യാ​ജ​ക്ക​ള്ളാ​ക്കിയാണ് മദ്യമാഫിയ ജനങ്ങൾക്ക് വിളമ്പുന്നത്. ഇ​തി​ന്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൗ​നാ​നു​വാ​ദം കൂ​ടി​യാ​കു​മ്പോ​ൾ വി​ല്പ​ന പൊ​ടി​പൊ​ടി​ക്കും. ക​ള്ളു​ഷാ​പ്പു​ക​ളി​ലേ​ക്ക്​ വ്യാ​ജ​ക്ക​ള്ള്​ എ​ത്തു​ന്ന​ത്​ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ​നി​ന്നാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​വ​യ്ക്ക്​ നേ​രെ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്​ എക്സൈസ് അ​ധി​കാ​രി​ക​ൾ. വ​ട​ക്ക​ഞ്ചേ​രി അ​ണ​ക്ക​​പ്പാ​റ​യി​ലെ സംഭവത്തിൽ പ്ര​തി​രോ​ധ​ത്തി​ലാ​ണ്​ ജി​ല്ലാ എ​ക്​​സൈ​സ്. ഇ​ന്റ​ലി​ജ​ൻ​സും ജി​ല്ലാ എ​ക്​​സൈ​സ്​ അ​ധി​കൃ​ത​രും കു​റ്റം പ​ര​സ്​​പ​രം കെ​ട്ടി​വെ​ക്കാ​നാണ് ശ്ര​മിക്കുന്നത്. വ​കു​പ്പു​ത​ല​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചാ​ൽ മാ​സ​പ്പ​ടി വാ​ങ്ങി​യ​വ​രു​ടെ പ​ട്ടി​ക വ​ലു​താ​കു​മെ​ന്ന്​ ഉ​റ​പ്പാ​യ​പ്പോ​ൾ റേ​ഞ്ചി​ലും സ​ർ​ക്കി​ളി​ലും സ്ഥ​ലം​മാ​റ്റം നടത്തി അധികൃതർ തടിതപ്പുകയായിരുന്നു.

പ്രതിരോധത്തിൽ എക്സൈസ്

ആ​ല​ത്തൂ​ർ, കു​ഴ​ൽ​മ​ന്ദം റേ​ഞ്ചു​ക​ളി​ലെ 30 ഷാ​പ്പു​ക​ളി​ലൂ​ടെ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് സ്‌പിരി​റ്റ് ചേ​ർ​ത്ത ക​ള്ള് നി​ർ​മ്മി​ച്ച​തെ​ന്ന് അണക്കപ്പാറയിലെ വ്യാജക്കള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് അറസ്റ്റിലായ പ്ര​തി​ക​ൾ എ​ക്സൈ​സ്​ ഉ​ദ്യോ​ഗസ്ഥരോ​ട്​ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ളാ​യി ഷാ​പ്പു​ക​ളി​ലേ​ക്ക്​ വ്യാ​ജ​മ​ദ്യം എ​ത്തി​ച്ചി​ട്ടും എ​ക്സൈ​സി​ന് ഇ​വ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന​ത്​ ദു​രൂ​ഹ​മാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ല​യി​ൽ നി​ന്നാ​ണ് അ​ണ​ക്ക​പ്പാ​റ​യി​ലേ​ക്ക് സ്പി​രി​റ്റ് എ​ത്തു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ന് സ​മാ​ന​മാ​യാ​ണ് സെപ്തംബറിൽ ചേ​രാ​മം​ഗ​ല​ത്തെ തോ​പ്പി​ൽ​നി​ന്ന്​ എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ൻ​സിന്റെ നേ​തൃ​ത്വ​ത്തി​ൽ സ്പി​രി​റ്റ്‌ പി​ടി​ച്ച​ത്. ഷാ​പ്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വീ​ര്യ​മു​ള്ള വ്യാ​ജക്ക​ള്ള് ഉ​ണ്ടാ​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് ചേ​രാ​മം​ഗ​ല​ത്തെ തോ​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കു​ഴ​ൽ​മ​ന്ദം റേ​ഞ്ചി​ലെ ആ​റ് ഷാ​പ്പു​ക​ളി​ലേക്കുള്ള വ്യാ​ജക്ക​ള്ളാ​ണ് ഇ​വി​ടെ നി​ർ​മ്മി​ച്ചി​രു​ന്ന​ത്.

ആ​ല​ത്തൂ​ർ സ​ർ​ക്കി​ളിന്റെ പ​രി​ധി​യി​ൽ വ​രു​ന്ന ഈ ​ഷാ​പ്പു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ വേ​ണ്ട രീ​തി​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​കയോ സാ​മ്പി​ൾ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കു​ക​യോ ​ഷാ​പ്പു​ക​ളി​ലേ​ക്കു വ​രു​ന്ന ക​ള്ള് വ​ണ്ടി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് എ​ക്‌​സൈ​സ് ഇ​ന്റലി​ജ​ൻ​സ് നേ​രി​ട്ടെ​ത്തി ചേ​രാ​മം​ഗ​ല​ത്തെ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ സ​മ​യ​ത്ത് ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ​യി​ൽ​നി​ന്ന്​ ഏ​ഴ് ലി​റ്റ​ർ സ്പി​രി​റ്റും, സ്പി​രി​റ്റ് ക​ല​ക്കി​യ 1000 ലി​റ്റ​ർ ക​ള്ളും ഇ​വ ക​ട​ത്താ​നാ​യി ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പാ​ല​ക്കാ​ട് എ​ക്​​സെ​സ്​ ​ഇ​ന്റ​ലി​ജ​ൻ​സും ഒ​റ്റ​പ്പാ​ലം റേ​ഞ്ച് അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യി​രു​ന്നു.

വീ​ര്യ​മേ​റി​യ വ്യാ​ജമ​ദ്യം വി​റ്റ്​ ല​ക്ഷ​ങ്ങ​ളാ​ണ്​ ഷാ​പ്പു​ട​മ​ക​ൾ സ​മ്പാ​ദി​ക്കു​ന്ന​ത്. മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ൾ, വാ​റ്റ് ചാ​രാ‍യം എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​ൽ എ​ക്​​സൈ​സ്​ വ​കു​പ്പ്​ കാ​ണി​ക്കു​ന്ന ജാ​ഗ്ര​ത ഉ​ന്ന​ത രാ​ഷ്​​ട്രീ​യ പി​ടി​പാ​ടു​ള്ള, വ​ൻ​കി​ട മാ​ഫി​യ​ക​ൾ വാ​ഴു​ന്ന ഈ ​മേ​ഖ​ല​യി​ൽ കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ എ​ക്​​സൈ​സ്​ വ​കു​പ്പു​ത​ന്നെ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യിരിക്കുകയാണ്.

ഉത്പാദനം കുറഞ്ഞിട്ടും

ജില്ല കടക്കുന്നത് മൂന്ന് ലക്ഷം ലിറ്റർ

കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ചി​റ്റൂ​രി​ൽ നി​ല​വി​ൽ പ്ര​തി​ദി​നം ഉത്പാദി​പ്പി​ക്കു​ന്ന​ത് 50,000ൽ ​താ​ഴെ ലി​റ്റ​ർ ക​ള്ള് മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, ജി​ല്ലാ​തി​ർ​ത്തി ക​ട​ക്കു​ന്ന​ത് മൂ​ന്ന്​ ല​ക്ഷ​ത്തി​ലേ​റെ ലി​റ്റ​റും. ഇ​തെ​ങ്ങ​നെ സാ​ദ്ധ്യമാ​വു​ന്നു​ എന്ന​തി​ന് ഉ​ത്ത​രം തേ​ടി​യാ​ൽ ചെ​ന്നെ​ത്തു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ-​രാ​ഷ്​​ട്രീ​യ അ​വി​ശു​ദ്ധ ബ​ന്ധ​ങ്ങ​ളി​ലേ​ക്കാ​ണ്. പ​തി​ന​യ്യാ​യി​ര​ത്തോ​ളം യൂ​ണി​യ​ൻ അം​ഗീ​കൃ​ത ചെ​ത്തു​തൊ​ഴി​ലാ​ളി​ക​ളും ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. എ​ന്നാ​ൽ, കൊ​വി​ഡി​നെ​ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മേഖലയിൽ 5000ൽ ​താ​ഴെ പേ​ർ മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ടെ​നി​ന്ന് ക​യ​റ്റി​യ​ അയ​യ്‌ക്കു​ന്ന ക​ള്ളി​ൽ കു​റ​വ് വ​ന്നി​ട്ടു​മി​ല്ല. ഇ​ത് വി​ര​ൽ ചൂ​ണ്ടു​ന്ന​ത് വ്യാ​ജക്കള്ള് നി​ർ​മ്മാ​ണ​ത്തി​ലേ​ക്കാ​ണ്. അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന​തു കൊ​ണ്ടു​ത​ന്നെ സ്പി​രി​റ്റോ മ​റ്റ് രാ​സ​വ​സ്തു​ക്ക​ളോ എ​ത്തി​ക്കു​ന്ന​തി​നോ സം​ഭ​രി​ക്കു​ന്ന​തി​നോ ഒ​രു പ്ര​ശ്ന​വു​മു​ണ്ടാ​വാ​റി​ല്ല.

ചിറ്റൂർ മേ​ഖ​ല​യി​ൽ 12000 ഹെ​ക്ട​റി​ലാ​യാ​ണ് തെ​ങ്ങു​കൃ​ഷി. കൃ​ഷിവ​കു​പ്പിന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 20 ല​ക്ഷം തെ​ങ്ങു​ക​ൾ ചി​റ്റൂ​ർ ബ്ലോ​ക്കി​ലു​ണ്ട്. ഇ​തി​ൽ 1.5 ല​ക്ഷം തെ​ങ്ങു​ക​ൾ​ക്ക് വൃ​ക്ഷ​ക്ക​രം ഈ​ടാ​ക്കി ക​ള്ള് ചെ​ത്തു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. ഇ​തി​ൽ ത​ന്നെ​യാ​ണ് ക​ള്ള​ക്ക​ളി​ക​ൾ ഏ​റെ​യും ന​ട​ക്കു​ന്ന​ത്. ഇവിടെ നിന്ന് മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക്​ പോ​വു​ന്ന ക​ള്ളി​ലെ കൃ​ത്രി​മം കണ്ടെത്താൻ യാതൊരു പരിശോധനയും നടക്കുന്നില്ല. പകരം വൃ​ക്ഷ​ക്ക​രം അ​ട​യ്​​ക്കു​ന്ന​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ക്കു​ന്ന പെ​ർ​മി​റ്റ് പ്ര​കാ​ര​മു​ള്ള അ​ള​വി​ലും കൂ​ടു​ത​ൽ ക​ള്ള് കൊ​ണ്ടു​പോ​വു​ന്നു​ണ്ടോ എ​ന്ന് മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന.

മു​മ്പ്​ ക​ള്ള് ഷാ​പ്പു​ക​ളി​ൽ​നി​ന്ന് നേ​രി​ട്ട് സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക്​ എ​ടു​ത്തി​രുന്നെ​ങ്കി​ലും കൊ​വി​ഡി​നെ തു​ട​ർ​ന്ന് അ​തും ന​ട​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ വ്യാ​ജ​ക്ക​ള്ള്​ ഉ​ത്പാ​ദ​നവും വ്യാ​പ​ക​മാ​യി. ഷാ​പ്പ് ലേ​ല​ത്തി​ലൂ​ടെ​യും വൃ​ക്ഷ​ക്ക​ര​ത്തി​ലൂ​ടെ​യും കോ​ടി​ക​ളാ​ണ് ഓ​രോ വ​ർ​ഷ​വും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ക​ള്ള് വ്യ​വ​സാ​യ​ത്തി​ലെ വ്യാ​ജ​നെ ഇ​ല്ലാ​താ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. ഒ​ര​ല്‌പം ക​ള്ളു​ണ്ടെ​ങ്കി​ൽ എ​ത്ര വേ​ണ​മെ​ങ്കി​ലും ഉ​ണ്ടാ​ക്കാ​ൻ ഇ​വ​ർ​ക്ക​റി​യാം. വീ​ര്യം കൂ​ട്ടാ​ൻ സ്പി​രി​റ്റും മ​ധു​ര​ത്തി​ന് സാ​ക്ക​റി​നും കൂ​ടി​യാ​യാ​ൽ ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ​ൻ ത​യ്യാ​ർ. അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​വും രാ​ഷ്ട്രീ​യ പി​ൻ​ബ​ല​വും കൂ​ടി​യാ​വു​മ്പോ​ൾ വ്യാ​ജക്കള്ള് നാ​ട്ടി​ൽ സു​ല​ഭം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKAD DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.