SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.28 PM IST

പണിയെടുത്തു നേടിയ അംഗീകാരം

thampanoor

വ്യക്തികളെ തേടി കീർത്തിയും പുരസ്കാരങ്ങളുമൊക്കെ എത്തുന്നതു പോലെ തന്നെയാണ് സ്ഥാപനങ്ങളുടെ കാര്യവും. സവിശേഷമായ പ്രവർത്തനങ്ങൾ മുൻനിറുത്തിയാവും അവ ആദരിക്കപ്പെടുന്നത്. പോയ വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡിന് തലസ്ഥാനത്തെ തമ്പാനൂർ പൊലീസ് സ്റ്റേഷനാണ് അർഹമായത്. സുവർണ ജൂബിലിയിലെത്തി നിൽക്കുന്ന തമ്പാനൂർ സ്റ്റേഷൻ ഒരുകാലത്ത് ധാരാളം ദുഷ്‌പ്പേരു സമ്പാദിച്ചിരുന്നു. അതിൽ നിന്നെല്ലാം പൂർണമായും മോചിതമായി ക്രമസമാധാന പാലനത്തിലും ജനസേവനത്തിലും മികച്ച മാതൃകയാകാൻ കഴിഞ്ഞത് അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയാണ്. കഴിഞ്ഞ വർഷം തമ്പാനൂർ സ്റ്റേഷനെതിരെ ഒരൊറ്റ പരാതി പോലും മേലധികാരികൾക്കു ലഭിച്ചിട്ടില്ല. അതുതന്നെയാണ് ഈ സ്റ്റേഷന്റെ ജനസൗഹൃദത്തിനുള്ള തെളിവ്. സ്റ്റേഷൻ നടത്തിപ്പ്, പൊതുജനങ്ങളോടുള്ള സമീപനം, കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പുലർത്തിയ മികവ്, ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിലെ വൈഭവം, വിട്ടുവീഴ്ചയില്ലാത്ത ലഹരിവിരുദ്ധ പോരാട്ടം, സേനാംഗങ്ങളെ ഏറ്റവും സമർത്ഥമായി നയിച്ചതിൽ കാണിച്ച മിടുക്ക് തുടങ്ങിയവയായിരുന്നു മികച്ച പൊലീസ് സ്റ്റേഷനെ നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങൾ. ഇപ്പറഞ്ഞ എല്ലാ തുറകളിലും തമ്പാനൂർ സ്റ്റേഷനെ ഒന്നാം നിരയിലെത്തിക്കാൻ സ്റ്റേഷന്റെ അധിപന്മാർക്കും സേനാംഗങ്ങൾക്കും കഴിഞ്ഞു. ഒരു പൊലീസ് സ്റ്റേഷനെ എങ്ങനെ മാതൃകാപരമായ നിലയിൽ ജനസേവനത്തിനുള്ള സ്ഥാപനമായി മാറ്റാനാകുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്. സ്റ്റേഷൻ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് ഷാഫിക്കും അദ്ദേഹത്തിന്റെ മുൻഗാമി ബൈജുവും ഉൾപ്പെടെ സ്റ്റേഷനിലെ 68 പേർക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ ബഹുമതി.

കുടുസു കെട്ടിടങ്ങളിലോ തൊഴുത്തിനെ അനുസ്മരിപ്പിക്കുന്ന ഷെഡുകളിലോ പ്രവർത്തിച്ചിരുന്ന പല പൊലീസ് സ്റ്റേഷനുകളും,​ കാറ്റും വെളിച്ചവും കടക്കുന്ന നവീന മന്ദിരങ്ങളിലേക്ക് മാറിയിരിക്കുന്നു! തമ്പാനൂരിൽ തന്നെ മുമ്പുണ്ടായിരുന്നത് വികൃത മുഖമുള്ള പഴഞ്ചൻ കെട്ടിടമായിരുന്നു. അതിന്റെ സ്ഥാനത്താണ് നാലു നിലകളുള്ള പുതിയ സ്റ്റേഷൻ ഉയർന്നത്.

കഴിഞ്ഞ വർഷം തമ്പാനൂർ സ്റ്റേഷനിൽ 2261 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇവയിൽ നാലെണ്ണമൊഴികെ മറ്റെല്ലാറ്റിലും തീർപ്പുണ്ടാക്കാൻ കഴിഞ്ഞത് സ്റ്റേഷന്റെ നേട്ടമാണ്. സെൻട്രൽ റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സിയുമടക്കം പതിനായിരങ്ങൾ വന്നുപോകുന്ന സ്ഥാപനങ്ങൾ തമ്പാനൂർ സ്റ്റേഷൻ പരിധിയിലാണ്. സാധാരണ ഏതു നഗരത്തിലും ഇതുപോലുള്ള ഇടങ്ങളിലെ പൊലീസ് സ്റ്റേഷൻ സ്ഥിരമായി വിവാദങ്ങളിൽ പെടാറുണ്ട്. കേസുകളും പതിവിലേറെയുണ്ടാകും. എന്നാൽ മികച്ച പൊലീസിംഗിലൂടെ കുറ്റകൃത്യങ്ങൾ പരമാവധി തടയാൻ സാധിച്ചതാണ് തമ്പാനൂർ സ്റ്റേഷന്റെ മറ്റൊരു നേട്ടം. ഒരു പൊലീസ് സ്റ്റേഷനും സ്വന്തം മഹത്വം കൊണ്ടല്ല ഏറ്റവും ഉയർന്ന ബഹുമതിക്കർഹമാകുന്നത്. അവിടെ പ്രവൃത്തിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാമർത്ഥ്യവും അർപ്പണബോധവുമാണ് അതിന് അടിസ്ഥാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.