SignIn
Kerala Kaumudi Online
Friday, 19 April 2024 7.02 AM IST

മികച്ച കോളേജിൽ പഠിക്കാം

students

പ്ലസ്ടുവിന് ശേഷം പഠിക്കാൻ വ്യത്യസ്തതയുള്ള കോഴ്സുകളും കോളേജുകളും നിരവധിയുണ്ട്. ഏത് കോഴ്സ് പഠിക്കണമെന്നും ധാരണയുണ്ടാവും അപ്പോഴാണ് വലിയ പ്രശ്നം ഉടലെടുക്കുന്നത് എവിടെ പഠിക്കണം ? പഠിക്കുന്ന കോളേജിന് തുടർപഠനത്തിലും ഭാവി ജീവിതത്തിലും പ്രാധാന്യമേറെയുണ്ട്. മികച്ച കോളേജ് ആനന്ദകരമായ കാമ്പസ് ജീവിതത്തിനും തിളക്കമാർന്ന ഭാവിക്കും വഴിതെളിക്കും. യു.ജി.സി അംഗീകാരമുള്ള അമ്പതിനായിരത്തിലധികം കോളേജുകൾ രാജ്യത്തുണ്ട്. ഇഷ്ടപ്പെട്ട കോഴ്സ് രാജ്യത്തെ മുൻനിര കോളേജിൽ പഠിക്കാം.

കോളേജുകൾ

പലതരം

സ്വഭാവമനുസരിച്ച് കോളേജുകളെ മൂന്നായി തിരിക്കാം (1) സാധാരണ കോളേജുകൾ (2) ഓട്ടോണമസ് (സ്വയംഭരണ) കോളേജുകൾ (3) കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ്. ആർട്സ് ആൻഡ് സയൻസ്, മാനേജ്‌മെന്റ്, എൻജിനീയറിംഗ്, ഫൈൻ ആർട്സ്, മെഡിക്കൽ എന്നിങ്ങനെ 22തരം കോളേജുകളുണ്ട്.


അംഗീകാരം പ്രധാനം

അംഗീകൃത കോളേജുകളിൽ മാത്രമേ പ്രവേശനം നേടാവൂ. രണ്ടുതരം അംഗീകാരങ്ങളാണ് ഉണ്ടാവേണ്ടത്. 1) യു.ജി.സി അംഗീകൃത സർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിരിക്കണം. 2) കോളേജിലെ ഓരോ കോഴ്സിനും പ്രത്യേകമായി സർവകലാശാലയുടെ അംഗീകാരം വേണം. എത്ര സീറ്റുകളിലേക്കാണ് പ്രവേശനാനുമതി എന്നതും പ്രധാനമാണ്. അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവകലാശാലയ്ക്കും യു.ജി.സി അംഗീകാരം വേണം.

അംഗീകൃത കോളേജ്

എങ്ങനെ അറിയാം ?

രാജ്യത്തെ ഏത് കോളേജും അംഗീകൃതമാണോ എന്ന് www.ugc.ac.in വെബ്സൈറ്റിൽ അറിയാം. അംഗീകാരം സ്ഥിരമാണോ താത്കാലികമാണോ എന്നതടക്കം വിവരങ്ങൾ ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും അംഗീകൃത കോളേജുകളുടെ പട്ടിക https://www.ugc.ac.in/oldpdf/colleges/List-of-colleges-as-on-30-04-2022.pdf ലിങ്കിൽ അറിയാം. സ്വയംഭരണ കോളേജുകളുടെ പട്ടികയും https://www.ugc.ac.in വെബ്സൈറ്റിലുണ്ട്. വ്യാജ സർവകലാശാലകളുടെ പട്ടിക എല്ലാവർഷവും യു.ജി.സി പ്രസിദ്ധീകരിക്കാറുണ്ട്.

വഴികാട്ടാൻ

എൻ.ഐ.ആർ.എഫ്

കോളേജുകളുടെ മികവറിഞ്ഞ് വേണം പ്രവേശനം നേടാൻ. രാജ്യത്തെ മികച്ച കോളേജുകളിൽ പഠിച്ചാൽ കാമ്പസ് പ്ലേസ്മെന്റ് ഉറപ്പാണ്. ഇതിന് നാഷണൽ ഇൻസ്​റ്റി​റ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്.) സഹായിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്ക് നൽകാനുള്ള കേന്ദ്രസർക്കാരിന്റെ സംവിധാനമാണ് എൻ.ഐ.ആർ.എഫ്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്. ടീച്ചിംഗ്, ലേണിംഗ് ആൻഡ് റിസോഴ്സസ്, റിസർച്ച് ആൻഡ് പ്രൊഫഷണൽ പ്രാക്ടീസ്, വിദ്യാർത്ഥികളുടെ ബിരുദാനന്തരബിരുദ ഫലപ്രാപ്തി, ഔട്ട്റീച്ച് ആൻഡ് ഇൻക്ലൂസിവി​റ്റി എന്നിവയാണ് മാനദണ്ഡങ്ങൾ.

വിശ്വസിക്കാം

ഈ റാങ്കിംഗ്

ഏറ്റവും വിശ്വസനീയമായ റാങ്കിംഗാണ് എൻ.ഐ.ആർ.എഫിലേത്. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഏറെ സഹായകരമാണിത്. ഓരോ പഠന മേഖലകളിലെയും മികവിന്റെ കേന്ദ്രങ്ങളെ ഈ റാങ്കിംഗിലൂടെ അറിയാനാവും. കേന്ദ്ര സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, കല്പിത സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ, ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ.ഐ.ടികൾ, എൻ.ഐ.ടി.കൾ, ഐ.ഐ.എമ്മുകൾ എന്നിവയെല്ലാം റാങ്കിംഗിൽ ഉൾപ്പെടും. www.nirf.org വെബ്സൈറ്റിൽ റാങ്കിംഗ് അറിയാം. ആദ്യ നൂറ് റാങ്കുകളിൽ കേരളത്തിലെ 19 കോളേജുകളുണ്ട്.

ചേരും മുൻപേ

കോളേജിനെ അറിയാം

പഠിച്ചിറങ്ങിയ എത്രപേർക്ക് കാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ചു, പ്ലേസ്‌മെന്റ് ലഭിച്ചവരുടെ ശമ്പളം, എത്രപേർ വീണ്ടും ഉപരിപഠനത്തിന് ചേർന്നു, അദ്ധ്യാപന, ഗവേഷണ മികവ്, അദ്ധ്യാപക വിദ്യാർത്ഥി അനുപാതം, അദ്ധ്യാപകരുടെ യോഗ്യത, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, ഭിന്നശേഷി സൗഹൃദമാണോ? ഹോസ്റ്റലുകളടക്കം അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം എൻ.ഐ.ആർ.എഫിലൂടെ മനസിലാക്കാം. എൻ.ഐ.ആർ.എഫിലെ ആദ്യ ഇരുപത് റാങ്കിൽ പന്ത്രണ്ടും ഡൽഹിയിലെ കോളേജുകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതാ കോളേജുകൾക്കാണ്. കഴിഞ്ഞവർഷത്തെ റാങ്കിംഗ് പ്രകാരം രാജ്യത്തെ നമ്പർ വൺ കോളേജ് ഡൽഹിയിലെ മിറാൻഡാ ഹൗസ് വനിതാ കോളേജാണ്. ഡൽഹിയിലെ ലേഡി ശ്രീറാം വനിതാ കോളേജാണ് രണ്ടാമത്.



ടോപ്പ് അഞ്ച് കോളേജുകൾ

1)മിറാൻഡ ഹൗസ് കോളേജ്, ഡൽഹി

1948ൽ സ്ഥാപിതമായ കോളേജിൽ ഹ്യുമാനി​റ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിൽ 12 വകുപ്പുകളുണ്ട്. ഇവ ഇന്ത്യയിലെ ഏ​റ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ആറ് സയൻസ് വകുപ്പുകളും നാല് മൾട്ടി ഡിസിപ്ലിനറി കോഴ്സുകളുമുണ്ട്. 3500ലേറെ വിദ്യാർത്ഥിനികൾ. https://www.mirandahouse.ac.in.

2)ലേഡി ശ്രീറാം ഡൽഹി

1956ൽ തുടങ്ങിയ കോളേജിലെ പതിനാറ് ഡിപ്പാർട്ട്‌മെന്റുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥിനികളുണ്ട്. അഫിലിയേഷൻ ഡൽഹി സർവകലാശാലയിൽ. https://lsr.edu.in

3)ലയോള കോളേജ്, ചെന്നൈ

സ്വയംഭരണ കോളേജാണിത്. കോമേഴ്സ്, കല, സാമൂഹ്യശാസ്ത്രം എന്നിവയിൽ ബിരുദ പഠനത്തിനുള്ള മികച്ച കോളേജുകളിൽ മുന്നിൽ. https://www.loyolacollege.edu

4)സെന്റ് സേവ്യേഴ്‌സ്‌,കൊൽക്കത്ത

സ്വയംഭരണ കോളേജാണ്. കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്‌സലൻസ്, കോളേജ് ഓഫ് എക്‌സലൻസ് , കോളേജ് വിത്ത് സ്‌പെഷ്യൽ ഹെറിറ്റേജ് പദവികളുണ്ട്. നാക് എ ++ ഗ്രേഡാണ്. 1862ൽ സ്ഥാപിച്ചതാണ്. https://www.sxccal.edu

5)രാമകൃഷ്ണമിഷൻ വിദ്യാമന്ദിര ഹൗറ

കൽക്കട്ട സർവകലാശാലയിലെ സ്വയംഭരണ കോളേജ്. കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്‌സലൻസ് പദവിയുമുണ്ട്. vidyamandira.ac.in

കേരളത്തിൽ ഒന്നാമത്

യൂണിവേഴ്സിറ്റി കോളേജ്

എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജാണ്‌ കേരളത്തിൽ ഒന്നാമത്. റാങ്ക്-25. ആദ്യ നൂറിൽ ഉൾപ്പെട്ട കോളേജുകളും റാങ്കും ഇങ്ങനെ:-

 രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് കളമശേരി-31

 മാർ ഇവാനിയോസ്, തിരുവനന്തപുരം-44

 സെന്റ് തെരേസാസ്, എറണാകുളം-45

 വിമൻസ് കോളേജ്, തിരുവനന്തപുരം-46

 എസ്.എച്ച് കോളേജ്, തേവര-63

 സെന്റ് തോമസ് കോളേജ്, തൃശൂർ-64

 സെന്റ് ജോസഫ്സ് ദേവഗിരി- 69‌

 ഫറൂഖ് കോളേജ്, കോഴിക്കോട്-73

 എസ്.ബി.കോളേജ്, ചങ്ങനാശേരി-79

 മാർത്തോമാ കോളേജ്, തിരുവല്ല-80

 ഗവ.കോളേജ് കാസർകോട്-82

 എം.എ കോളേജ് കോതമംഗലം-86

 ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര-89

 ബി.കെ വനിതാ കോളേജ്, കോട്ടയം-90

 മഹാരാജാസ് കോളേജ്, എറണാകുളം-92

 സി.എം.എസ് കോളേജ്, കോട്ടയം-93

 ബ്രണ്ണൻ കോളേജ്, തലശേരി-97

 വിക്ടോറിയാ കോളേജ്, പാലക്കാട്-99

( കരിയർ ഗൈഡൻസ് കൺസൾട്ടന്റാണ് ലേഖകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AFTER 12TH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.