SignIn
Kerala Kaumudi Online
Thursday, 28 March 2024 6.20 PM IST

അവകാശപ്പോരാട്ടങ്ങളുടെ പൊൻപ്രഭ

ayyankali

കേരളത്തിൽ ജാതിഭീകരത സടകുടഞ്ഞ് നടന്നിരുന്ന കാലഘട്ടത്തിൽ അതിനെ വിറപ്പിച്ച തരത്തിൽ അവശസമുദായങ്ങളെ സംഘടിപ്പിച്ച് മുന്നേറി വിജയശ്രീ ലാളിതനായ ധീരനായ വിപ്ലവകാരിയാണ് മഹാനായ അയ്യൻകാളി ! അദ്ദേഹം പുലയരുടെ മാത്രമല്ല എല്ലാ അവശ സമുദായങ്ങളുടെയും ആരാധ്യനായ വിപ്ലവനേതാവായിരുന്നു!

അവശ സമുദായങ്ങളുടെ സാമൂഹികവും, സാംസ്‌കാരികവുമായ നവോത്ഥാനത്തിന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തികച്ചും അനുകൂലമായ രാജവീഥി ഒരുക്കിക്കൊടുത്തു! തൊട്ടുകൂടാത്തവർക്കും ദൃഷ്ടിയിൽപ്പെട്ടാൽ പോലും തീണ്ടലുള്ളവർക്കും സർക്കാർ വിദ്യാലയങ്ങളിൽ പോലും പ്രവേശനം നിഷിദ്ധമായിരുന്ന കാലത്താണ് അയ്യൻകാളി തന്റെ പരിവർത്തന കാഹളവുമായി രംഗപ്രവേശനം നടത്തുന്നത് !
സവർണസമുദായത്തിലെ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ അന്ന് അധ:സ്ഥിത ജാതിക്കാർക്ക് അവകാശമില്ലായിരുന്നു. അയ്യൻകാളി ഈ അനീതിക്ക് എതിരെയാണ് പോരാടി വിജയം വരിച്ചത്. അതിനായി അദ്ദേഹം 1904 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു ! കേരള ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിത് !
1907 അദ്ദേഹം സാധുജനപരിപാലനസംഘം രൂപീകരിച്ച് തന്റെ പ്രവർത്തനം തിരുവിതാംകൂറിൽ വ്യാപിപ്പിച്ചു ! 1910 ൽ അധ:സ്ഥിത വിഭാഗക്കാർക്ക് സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നല്കാൻ സർക്കാർ ഉത്തരവായി ! ഈ ഉത്തരവ് യാഥാത്ഥിതിക ലോകത്തെ വല്ലാതെ അസ്വസ്ഥമാക്കി !
1913 ൽ വിദ്യാഭ്യാസ അവകാശം സ്ഥാപിച്ച് കിട്ടാൻ വേണ്ടി അദ്ദേഹം നയിച്ച സമരം റഷ്യൻ വിപ്ലവത്തിന് മുമ്പാണെന്ന് ഓർക്കണം! അയ്യൻകാളി എന്ന പടത്തലവൻ നയിച്ച തേര് വിജയക്കൊടി പാറിപ്പറത്തി നീങ്ങുമ്പോൾ കമ്മ്യൂണിസം ഇന്ത്യയിൽ പിറന്നിട്ടില്ലായിരുന്നു. 1914 ൽ സർക്കാർ ഉത്തരവ് പാലിക്കുകയും അയ്യൻകാളി പഞ്ചമി എന്ന പുലയ ബാലികയെ കൂട്ടിക്കൊണ്ടുപോയി ഊരുട്ടമ്പലം സർക്കാർ സ്‌കൂളിൽ ചേർക്കുകയും ചെയ്‌തു !
1911 ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായ അയ്യൻകാളി അധ:സ്ഥിത വിഭാഗക്കാരുടെ ആദ്യ പ്രതിനിധിയാണ്. 25 വർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. 77 -ാം വയസിൽ അന്തരിച്ചു .

ജാത്യാധിപത്യത്തിന്റെ തീട്ടൂരങ്ങളെ ചുട്ടെരിച്ച് ആധുനിക ജനാധിപത്യ കേരളത്തിന്റെ യുഗപ്പിറവിക്ക് വെളിച്ചം പകർന്ന മഹാത്മ അയ്യൻകാളിയുടെ ത്യാഗോജ്ജ്വലമായ ജീവിതം നവോത്ഥാന കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശോഭനമായ അധ്യായങ്ങളിൽ ഒന്നാണ്. പൊതു ഇടങ്ങളി വിദ്യാലയങ്ങളിലും പ്രവേശിക്കുന്നതിനും മാന്യമായി വസ്ത്രം ധരിക്കുന്നതിനും ജോലിക്ക് ന്യായമായ കൂലിക്കും അന്തസാർന്ന ജീവിതം കരുപ്പിടിപ്പിക്കുന്നതിനും രാഷ്ടീയ സ്വയം നിർണയം നേടിയെടുക്കുന്നതിനും വേണ്ടി മഹാത്മാ അയ്യൻകാളി നടത്തിയ പോരാട്ടങ്ങൾ കേരളത്തിലെ മണ്ണിന്റെ മക്കളുടെ പോരാട്ടങ്ങളുടെയും ഉയർത്തെഴുന്നേൽപ്പുകളുടെയും ചരിത്രം കൂടിയാണ് .

(ഹൈക്കോടതിയിലെ അഭിഭാഷകനാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYYANKALI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.