SignIn
Kerala Kaumudi Online
Friday, 29 March 2024 9.12 PM IST

കൊവിഡ് ' പോസിറ്റീവ് ', കേരള സർക്കാർ 'നെഗറ്റീവ് '

covid-test

ഇന്ത്യയിലാദ്യമായി കേരളത്തിൽ കൊവിഡ്‌ റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷവും അഞ്ചുമാസവും അഞ്ചുദിവസവും കഴിഞ്ഞു. ജൂലായ് നാലിന് ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 40000 കേസുകളും 725 മരണങ്ങളും ആണ്. എന്നാൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 12000 കേസുകളും 75 മരണങ്ങളുമാണ്.
ഇന്നലെ റിപ്പോർട്ട് ചെയ്ത രോഗികളുടെ 35 ശതമാനം, മരണങ്ങളുടെ 10 ശതമാനം കേരളത്തിലാണെന്നത് കേരളം നേരിടുന്ന അതിഗുരുതരമായ
പ്രശ്നമാണ്. കൊവിഡിന്റെ രണ്ടാംതരംഗം കേരളത്തിൽ കൊവിഡ് മരണങ്ങളുടെ തരംഗമായി മാറിയിരിക്കുകയാണ്. കൊവിഡ് പോസിറ്റീവായ രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ നെഗറ്റീവായ സമീപനമാണ് കേരള സർക്കാരിന്റേത്.

2021 മെയ് ഒൻപത് മുതൽ ലോക്ക്ഡൗണും ട്രിപ്പിൾ ലോക്ക്ഡൗണും നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ലക്ഷക്കണക്കിന് ദിവസ വേതനക്കാരുടെ ജീവിതമാണ് ഈ അടച്ചിടൽ ദുസഹമാക്കിയത്. രണ്ടുമാസമായി തുടർച്ചയായി അടച്ചിട്ടിട്ടും ടി.പി.ആർ. നിരക്ക് പത്ത് ശതമാനത്തിൽ താഴെ കൊണ്ടുവരാൻ കഴിയാത്തതും, രോഗികളുടെ എണ്ണം പതിനായിരത്തിൽ കുറയാത്തതും, പ്രതിദിന മരണനിരക്ക് നൂറിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതും ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പാളിച്ചയും നയവൈകല്യവുമാണ് വ്യക്തമാക്കുന്നത്.

കൊവിഡ് പ്രതിരോധത്തിനായി കേരളം നടത്തിയ തയ്യാറെടുപ്പുകളിൽ പാളിച്ചകൾ സംഭവിച്ചെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

രോഗവ്യാപനത്തിന്റെ ആദ്യമാസങ്ങളിൽ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് ടെസ്റ്റുകളുടെ എണ്ണം ക്രമാതീതമായി കുറച്ചതാണ് സാമൂഹിക വ്യാപനത്തിന് വഴിതുറന്നത്. അതോടൊപ്പം ജൂൺ - ജൂലായ് മാസങ്ങളിൽ തന്നെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലും കൊവിഡ് മരണത്തിലും ശരിയായ ദിശയിലുള്ള നടപടികൾ സ്വീകരിക്കാതിരുന്നത് സാമൂഹിക വ്യാപനത്തിനിടയാക്കി.

ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള മൂന്നുകോടി കൊവിഡ് രോഗികളിൽ ഏതാണ്ട് 10 ശതമാനം, ജനസംഖ്യയിലെ രണ്ടരശതമാനം മാത്രമുള്ള കേരളത്തിൽ നിന്നാണെന്നത് ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു.
കേരളം നടത്തുന്ന ടെസ്റ്റുകളുടെ ശാസ്ത്രീയതയും ആധികാരികതയും വരെ ആരോഗ്യവിദഗ്ദ്ധർ ചോദ്യം ചെയ്യുന്നതിലേക്കാണ് ഈ വർദ്ധന വഴിവയ്ക്കുന്നത്. ഏഴരക്കോടി ജനസംഖ്യയുള്ള തമിഴ്നാട് ഇതിനകം മൂന്നരക്കോടി ആർ.ടി.പി.സി.ആർ. പരിശോധനകൾ നടത്തി. റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 24 ലക്ഷം മാത്രമാണ്.

ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം കേരളത്തിനാണെങ്കിലും ടെസ്റ്റുകളുടെ എണ്ണത്തിൽ എഴാംസ്ഥാനത്താണ് . എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നതിനെക്കാൾ രോഗവ്യാപനം തടയാൻ നല്ലത് പോസിറ്റീവായ വ്യക്തികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും ടെസ്റ്റ് ചെയ്യുകയാണ്.

ഒരിക്കൽ പോസിറ്റീവായ രോഗി രോഗലക്ഷണങ്ങൾ പൂർണമായി മാറാതെ എപ്പോൾ മരിച്ചാലും അത് കൊവിഡ് മരണം തന്നെയെന്ന് 2020 ഏപ്രിൽ, മേയ് മാസങ്ങളിൽ ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും ഇറക്കിയ മാർഗരേഖകൾ പറയുന്നുണ്ടെങ്കിലും കൊവിഡ് മരണക്കണക്ക് തെറ്റായി കാണിച്ച് അർഹരായവർക്ക് ധനസഹായം ലഭിക്കുന്നത് ഇല്ലാതാക്കി സർക്കാർ. തെറ്റായ മാനദണ്ഡങ്ങളിലൂടെ മറച്ചുവച്ച മരണങ്ങൾ കാരണം, അർഹതപ്പെട്ടവർക്ക് സുപ്രീംകോടതി നിർദേശപ്രകാരമുളള ധനസഹായം ലഭിക്കാനുളള സാദ്ധ്യത നിഷേധിച്ചിരിക്കുന്നു.

കൊവിഡുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ മരണങ്ങൾ പരിശോധിക്കാൻ സർക്കാർ സന്നദ്ധമാണെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന കുറ്റസമ്മതമാണ്. ഉറ്റവരുടെ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അർഹമായ ധനസഹായം നിഷേധിക്കുന്നതിലൂടെ ഇരട്ടപ്രഹരമാണ് സംസ്ഥാന സർക്കാർ നൽകുന്നത്.

കൊവിഡിനെതിരെയുള്ള പ്രതിരോധചികിത്സാ തയ്യാറെടുപ്പുകൾ നടത്തി, ടെസ്റ്റുകൾ പരമാവധി വർധിപ്പിക്കുന്നതിനു പകരം മരണനിരക്ക് കുറച്ച് കാണിച്ച് അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് നടന്നത്. ആരോഗ്യ വിദഗ്ധരെയും പൊതുജനാരോഗ്യ പ്രവർത്തകരെയും രാഷ്ട്രീയ പാർട്ടികളെയും അടിയന്തരമായി അണിചേർത്ത് കേരളത്തിന് അനുയോജ്യമായ സുതാര്യമായ പ്രതിരോധ പ്രവർത്തന പദ്ധതി തയ്യാറാക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ നിയന്തിക്കാനും മൂന്നാംതരംഗമുണ്ടെങ്കിൽ ഫലപ്രദമായി നേരിടാനും കഴിയൂ.

(ലേഖകൻ മുൻ ആരോഗ്യമന്ത്രിയാണ് ഫോൺ: 9846022228 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.