SignIn
Kerala Kaumudi Online
Saturday, 20 April 2024 8.07 AM IST

അവരെ ശകാരിക്കും മുൻപ് ...

kuttikal

ഓൺലൈനിൽ നിന്ന് ഓഫ്‌ലൈനിലേക്ക് മാറിയ കുട്ടികളുടെ നേത്രാരോഗ്യം പലതരം ക്ളേശങ്ങൾ അനുഭവിക്കാനിടയുണ്ട്. ഓൺലൈൻ ക്ലാസ് വിട്ട് ഓഫ്‌ലൈൻ ക്ലാസിലെത്തിയ കുട്ടിയോട് ബോർഡിൽ എഴുതുന്നത് വായിക്കാൻ അദ്ധ്യാപകർ നിർദേശിക്കുന്ന സമയത്ത് കുട്ടി പതറുന്നുണ്ടോ? ശകാരമോ തല്ലോ അല്ല പരിഹാരം. അതിന്റെ കാരണങ്ങൾ തിരയുകയാണ് വേണ്ടത്.

എന്താണ് ബോർഡിൽ എഴുതിയിരിക്കുന്നത് എന്ന് വ്യക്തമായി കാണാൻ കഴിയാത്തതാകും കുട്ടിയുടെ പ്രധാന പ്രശ്നം. ഇക്കാര്യം അദ്ധ്യാപകർ മനസിലാക്കി മാതാപിതാക്കളെ അറിയിക്കണം. ഓൺലൈൻ പഠനകാലത്ത് വിദ്യാഭ്യാസ വകുപ്പ് കുട്ടികളിൽ നടത്തിയ പഠനത്തിൽ 36 ശതമാനം പേർക്ക് തലവേദനയും 28 ശതമാനത്തിന് കണ്ണിന് ക്ഷീണവും കണ്ടെത്തിയിരുന്നു, ഈ സാഹചര്യത്തിലാണ് കണ്ണിന്റെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നത്.

ഓൺലൈൻ പഠനകാലത്ത് നിരന്തരം മൊബൈൽ, ടാബ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ലോകത്തായിരുന്ന കുട്ടികളുടെ കണ്ണിന് ഏതെങ്കിലും തരത്തിൽ കാഴ്ചക്കുറവ് സംഭവിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തണം. ഇതിൽ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പങ്കുണ്ട്. കുട്ടിയ്ക്ക് വിട്ടുമാറാത്ത തലവേദന, പാഠപുസ്തകങ്ങൾ വായിക്കാൻ കഴിയാതെ വരിക, കണ്ണിൽ നിന്നും വെള്ളം വരിക എന്നിവയുണ്ടെങ്കിൽ ഉടൻ നേത്രചികിത്സ ലഭ്യമാക്കണം.

ഡിജിറ്റൽ ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗം കാരണം കണ്ണിന്റെ വരൾച്ചയാണ് ഭൂരിഭാഗം കുട്ടികളും നേരിടാൻ സാദ്ധ്യതയുള്ള പ്രധാന പ്രശ്നം. കൃത്യമായി സ്‌ക്രീനിൽ മാത്രം നോക്കി പരിചരിച്ചവർ ഇമവെട്ടാൻ മറന്നുപോകും. പിന്നീട് ഇത് ശീലമാകും.

കൃഷ്ണമണിക്ക് പുറത്തെ കണ്ണുനീരിന്റെ നേർത്ത പടലമാണ് ടിയർഫിലിം. ഇമവെട്ടുമ്പോൾ ടിയർഫിലിം കൃഷ്ണമണിയിൽ പടരും. കുമിളപോലെ ഒരു ടിയർ ഫിലിം ഉണ്ടായാൽ 20 സെക്കൻഡ് മാത്രമാണ് നിലനിൽക്കുന്നത്. വീണ്ടും ടിയർഫിലിം ഉണ്ടാകാൻ ഇമവെട്ടണം. ടിയർഫിലിം ഉണ്ടാകാത്തതാണ് കണ്ണിലെ വരൾച്ചയ്ക്ക് കാരണം. ഇത്തരം പ്രശ്നങ്ങളുള്ളവർ ഉടൻ നേത്രരോഗ വിദഗ്ധനെ കണ്ട് ആവശ്യമായ ചികിത്സ തേടണം.

രക്ഷിതാക്കളും അദ്ധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിൽ തന്നെ കുട്ടികൾക്ക് ഉറക്കക്കുറവ്, കണ്ണുവേദന, കണ്ണിന് ക്ഷീണം, കണ്ണിൽ കരട് ഉണ്ടെന്ന തോന്നൽ, കണ്ണിൽ നിന്ന് വെള്ളം വരിക, ഉറക്കക്ഷീണം, തലവേദന, കണ്ണ് അടയുന്ന തോന്നൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തണം.

സൂചനകൾ

തിരിച്ചറിയണം.
കണ്ണിന്റെ ആരോഗ്യത്തിന് തകരാറുണ്ടെന്നതിന്റെ പ്രധാനപ്പെട്ട ചില സൂചനകളാണ് തലവേദനയും കണ്ണുവേദനയും. പകൽ മുഴുവൻ ഓൺലൈൻ ക്ലാസുകളിൽ ഇരുന്ന ശേഷം രാത്രിയിൽ വിനോദത്തിനായി വീണ്ടും സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ചവർ നിരവധിയാണ്. വെളിച്ചം അധികമില്ലാത്ത സമയങ്ങളിലെ സ്മാർട്ട്‌ഫോൺ ഉപയോഗം, സ്‌ക്രീനും കണ്ണുകളും തമ്മിൽ ആരോഗ്യകരമായ അകലം പാലിക്കാത്തത്,കാഴ്ചാപ്രശ്നങ്ങൾ യഥാസമയം പരിഹരിക്കാത്തത് തുടങ്ങിയവയൊക്കെ കണ്ണിന് സാരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. കണ്ണിന് അസ്വസ്ഥത, വിങ്ങൽ, കണ്ണിൽ ചുവപ്പ്, കണ്ണിൽ വെള്ളം നിറയൽ, തലവേദന, മങ്ങിയ കാഴ്ച, കണ്ണിന് വരൾച്ച, അസ്വസ്ഥത എന്നിവയിലേതെങ്കിലും ഉണ്ടായാൽ വൈകാതെ ഡോക്ടറുടെ സഹായം തേടണം.

കണ്ണടയുള്ളവർ

അറിയാൻ
കാഴ്ചാവൈകല്യങ്ങളെത്തുടർന്ന് സ്ഥിരമായി കണ്ണട വയ്‌ക്കുന്ന കുട്ടികൾ വർഷത്തിലൊരിക്കൽ ഡോക്ടറെ കണ്ട് കണ്ണ് പരിശോധിപ്പിക്കണം. സ്ക്കൂൾ തുറന്ന സാഹചര്യത്തിൽ നിർബന്ധമായും കാഴ്ച പരിശോധിച്ച ശേഷമേ ഇത്തരം കുട്ടികളെ സ്ക്കൂളിലേക്ക് അയയ്‌ക്കാവൂ. ഓൺലൈൻ ക്ലാസുകൾ കാരണം കാഴ്ചയിൽ വ്യത്യാസം വന്നിട്ടുണ്ടാകും. അതനുസരിച്ച് കണ്ണട മാറ്റണം. ഇത് രക്ഷിതാക്കൾ ശ്രദ്ധിക്കണം.

രാത്രിയിൽ ഫോൺ

ഉപയോഗം വേണ്ട
സ്കൂളിൽ നിന്ന് വീട്ടിലെത്തി പഠനമൊക്കെ കഴിഞ്ഞ് സിനിമ കാണാനും ഗെയിമിനും രാത്രിയിൽ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് കണ്ണിന് കൂടുതൽ ദോഷം ചെയ്യും. സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ നിന്നും പുറപ്പെടുവിക്കുന്ന ബ്ലൂലൈറ്റ് രാത്രിയിൽ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും.
ഇത് ഉറക്കത്തിന് സഹായിക്കുന്ന മെലാട്ടോണിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നത് മസ്തിഷ്‌കത്തിലെ പീനിയൽ ഗ്രന്ഥി തടയും. സ്ഥിരമായി ഇത് തുടരുന്നത് ഉറക്കമില്ലായ്മയ്ക്ക് ഇടയാക്കും . ഇത് പതിവായാൽ കണ്ണിൽ ചുവപ്പ്, വിങ്ങൽ, മാനസിക അസ്വസ്ഥതകൾ ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.

ഓൺലൈനിൽ

തുടരുന്നവർ ശ്രദ്ധിക്കാൻ

വളരെ ചെറിയ സ്‌ക്രീനുള്ള സ്മാർട്ട്‌ഫോണിൽ ദീർഘനേരം നോക്കുന്നത് കണ്ണിന് അസ്വസ്ഥയുണ്ടാക്കും.

അതിനാൽ വലിയ സ്‌ക്രീനുള്ള ഫോണുകൾ ഹൊറിസോണ്ടൽ മോഡിലിട്ട് ഉപയോഗിക്കണം.

സ്മാർട്ട്‌ഫോൺ ഉപയാഗിക്കുമ്പോൾ വലിയ ഫോണ്ട് ഉപയോഗിക്കുക.
കണ്ണും സ്മാർട്ട്‌ഫോണും തമ്മിലുള്ള ദൂരം ആരോഗ്യകരമായി ക്രമീകരിക്കണം.

മുഖത്തോട് വളരെ അടുപ്പിച്ചുകൊണ്ടും കിടന്നുകൊണ്ടും സ്മാർട്ട്‌ഫോൺ ഉപയോഗിക്കരുത്.

കൈ അകലത്തിൽ സ്മാർട്ട്‌ഫോൺ വയ്ക്കുന്നതാണ് നല്ലത്.

വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങളാണ് കണ്ണിന് നല്ലത്.

ഫോൺ കൈയിൽ പിടിച്ചിരുന്ന് ക്ലാസുകളിൽ പങ്കെടുക്കരുത്.

ഓൺലൈൻ ക്ലാസിൽ ഇരിക്കുന്ന മുറിയിലെ വെളിച്ചം ക്രമീകരിക്കണം.

വെളിച്ചത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് സ്മാർട്ട്‌ഫോൺ മാറ്റങ്ങൾ വരുത്തണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EYE HEALTH OF CHILDREN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.