SignIn
Kerala Kaumudi Online
Friday, 19 April 2024 6.27 PM IST

അഭിരുചി അറിഞ്ഞ് പഠിക്കാം

photo

സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്‌മിഷൻ നേടാനുള്ള തിരക്കിലാണല്ലോ കുട്ടികളും രക്ഷിതാക്കളും. ബഹുഭൂരിപക്ഷം രക്ഷിതാക്കളും മക്കളെ പ്രൊഫഷണൽ കോഴ്സുകളിൽ ചേർത്ത് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമോ രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലമോ കണക്കിലെടുക്കാതെ പ്രവേശന പരീക്ഷകൾ ആവർത്തിച്ചെഴുതി പ്രൊഫഷണൽ കോഴ്സുകൾക്കുവേണ്ടി വർഷങ്ങൾ പാഴാക്കുകയാണ് മിക്ക മലയാളികളും. പ്രവേശന പരീക്ഷ തുടർച്ചയായി എഴുതി വിജയിച്ച് മെഡിക്കൽ, എൻജിനിയറിംഗ് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയശേഷം ആ രംഗം ഉപേക്ഷിച്ച് സിവിൽ സർവീസ് പോലുള്ള പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്നതും കാണാം. അവിടെയും കുട്ടികൾക്ക് നഷ്ടപ്പെടുന്നത് വിലപ്പെട്ട വർഷങ്ങളാണ്. എന്നാൽ പല സംസ്ഥാനങ്ങളിൽ നിന്നും താഴ്‌ന്ന പ്രായത്തിൽ തന്നെ സിവിൽ സർവീസ് രംഗത്തും യു.പി.എസ്.സിയുടെയും മറ്റും വിവിധ പരീക്ഷകളിലും ഉന്നത വിജയം കൊയ്യുന്നവരെ നാം മാതൃകയാക്കണം. മക്കളെ, സാമ്പത്തിക ശാസ്ത്രവും പൊളിറ്റിക്കൽ സയൻസും ഭാരത - ലോക ചരിത്രവും രാഷ്ട്ര - അന്താരാഷ്ട്ര നിയമവിഷയങ്ങളും പഠിപ്പിക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു. 2040 ആകുമ്പോഴേക്കും നമ്മുടെ രാജ്യം സാമ്പത്തിക വികസിത മുന്നേറ്റം നടത്തുമ്പോൾ കേരളീയർ സംഭാവന നൽകേണ്ടത് ഏതൊക്കെ വിഷയങ്ങൾ പഠിച്ചവരെ ആയിരിക്കണമെന്ന് ഇപ്പോഴേ തീരുമാനിക്കണം. മക്കൾക്ക് പഠിക്കാൻ മികച്ച സ്‌കൂൾ വേണം ഉന്നത വിദ്യാഭ്യാസം വേണം എന്ന ആഗ്രഹത്തിന് ഒരു കുറവുമില്ല. എന്നാൽ അദ്ധ്യാപകരായ അച്ഛനമ്മമാർ പോലും മക്കളെ അദ്ധ്യാപകവൃത്തിയിലേക്ക് ആനയിക്കാൻ പരിശ്രമിക്കുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിന് കാരണം അന്വേഷിക്കുമ്പോൾ സി.ബി.എസ്.ഇ സ്‌കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും സർക്കാർ സ്കൂളിലെ അദ്ധ്യാപകർക്കും ലഭിക്കുന്ന ശമ്പളത്തിലുള്ള അന്തരം ഒന്നോർമ്മപ്പെടുത്തേണ്ടതുണ്ട്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ നേടിയ അൺ എയ്‌ഡഡ് മേഖലയിലെ സ്കൂൾ അദ്ധ്യാപകർക്ക് താരതമ്യേന കുറഞ്ഞ ശമ്പളമാണ് പൊതുവെ ലഭിക്കുന്നതെന്നത് വേദനാജനകമാണ്. ഉയർന്ന ഫീസ് ഈടാക്കുകയും അതിനോടൊപ്പം തന്നെ അദ്ധ്യാപകർക്ക് മാതൃകാപരമായ രീതിയിൽ ഉന്നത ശമ്പളം നൽകുകയും ചെയ്യുന്ന സ്‌കൂളുകൾക്ക് മാത്രമേ ഇനിയുള്ള കാലത്ത് നിലനിൽക്കാൻ കഴിയുകയുള്ളൂ.

സ്‌കൂൾ അദ്ധ്യാപകർക്ക് ഉയർന്ന ശമ്പളം നൽകാൻ കഴിഞ്ഞാൽ നമ്മുടെ മികവുറ്റ ഭാവിതലമുറ അദ്ധ്യാപക ജോലിയിൽ ആകൃഷ്ടരാകും. ഏറ്റവും മികച്ച, ഉന്നത നിലവാരത്തിൽ വിജയിക്കുന്നവരെ നമ്മുടെ സ്കൂളുകളിൽ അദ്ധ്യാപകരായി ലഭിക്കുകയും ചെയ്യും.

( ലേഖകൻ ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ‌്കൂൾസ് ചെയർമാനാണ് )​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHER EDUCATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.