SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.50 PM IST

ജീവനും ജീവിതവും നഷ്ടമാകുന്ന കർഷക ജനത

farmer

നാടിന്റെ നട്ടെല്ലായ കർഷകജനത ഇന്ന് ജീവൻ നിലനിറുത്താനുള്ള നെട്ടോട്ടത്തിലാണ്. ഇക്കാലമത്രയും തങ്ങളുടെ കാർഷികവിളകൾക്ക് മതിയായ വില ലഭിക്കാത്ത സാഹചര്യമായിരുന്നെങ്കിൽ ഇപ്പോൾ ജീവനുതന്നെ ഭീഷണി ഉയർന്നിരിക്കുന്നു. കാർഷിക മേഖലയുടെ തകർച്ചയ്‌ക്കൊപ്പം മുമ്പെങ്ങും ഉണ്ടാകാത്ത വിധത്തിലുള്ള വന്യമൃഗ ആക്രമണങ്ങളും രൂക്ഷമായിരിക്കുകയാണ്.
കാർഷിക മേഖലയുടെ ഇപ്പോഴത്തെ തകർച്ചക്ക് പ്രധാന കാരണങ്ങളിലൊന്നും വർദ്ധിച്ചു വരുന്ന വന്യമൃഗ കടന്നുകയറ്റമാണ്.
സംസ്ഥാനത്തെ 14 ജില്ലകളിൽ 13ഉം വന്യമൃഗ ആക്രമണങ്ങളുടെ കെടുതികൾ അനുഭവിക്കുകയാണ്.' പ്രത്യേകിച്ചും വനത്തോട് ചേർന്ന ട്രൈബൽ മേഖലയിൽ സ്ഥിതി അതീവഗുരുതരമാണ് വന്യജീവികൾ പെറ്റുപെരുകി കൃഷിയെല്ലാം നശിപ്പിച്ച് കർഷകന്റെ സർവസ്വവും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. കേരളത്തെ തീറ്റിപ്പോറ്റുന്ന ലക്ഷോപലക്ഷം ജനതയുടെ ജീവനും സ്വത്തുമാണ് അപകടത്തിലായിരിക്കുന്നത്. ദുരിതത്തിലായിരിക്കുന്ന കർഷകർക്ക് വീട്ടുചിലവുകൾ നിർവഹിക്കാനാകുന്നില്ല ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസച്ചിലവിനും പണമില്ല. ആത്മഹത്യാ മുനമ്പിലെത്തിയ കർഷകർ ഇന്ന് കൃഷിഭൂമിയിൽ നിന്ന് കൂട്ട പലായനത്തിന്റെ വക്കിലാണ്. രാജ്യത്തെ കർഷക ആത്മഹത്യയുടെ നിരക്ക് പരിശോധിക്കുമ്പോൾ ഏഴ് ശതമാനം കർഷകരുടെതെന്നു കാണാനാകും.' 42 ശതമാനം തൊഴിലും കാർഷിക മേഖലയിലായിരിക്കുമ്പോൾ ദിവസവും 15 കർഷകർ കടം കയറി ആത്മഹത്യ ചെയ്യുന്നു. വന്യമൃഗാക്രമണത്തിൽ രാജ്യത്ത് കൊല്ലപ്പെടുന്നത് 1000 പേരാണെങ്കിൽ അതിൽ 66 ശതമാനവും
ട്രൈബൽ ജനതയാണ്. വന്യമൃഗ ആക്രമണം ഇത്രയേറെ വർദ്ധിക്കാനിടയാക്കിയത് വനം വകുപ്പിന്റെ പിന്തിരിപ്പൻ നിലപാടുകൾ കാരണമാണ്. പാവപ്പെട്ട കർഷകരുടെ ഭൂമിയിലേക്ക് നിർബാധം വന്യമൃഗങ്ങൾക്കു പ്രവേശിക്കാൻ എല്ലാ തടസങ്ങളും മാറ്റി നൽകിയിരിക്കുകയാണ്. മാത്രമല്ല,ഉള്ള നിയമങ്ങളും ഇല്ലാത്ത നിയമങ്ങളും കാട്ടി ഭീഷണിപ്പെടുത്തി കർഷകന്റെ കൈയും കാലും നിയമങ്ങൾ കൊണ്ട് കെട്ടിയിട്ട് കള്ളക്കേസുകൾ എടുത്ത് ദ്രോഹിക്കുകയും ചെയ്യുന്നു. പ്രതികരിക്കാൻ ആവതില്ലാതെ കർഷകൻ ചെകുത്താനും കടലിനും ഇടയ്‌ക്ക് അകപ്പെട്ട അവസ്ഥയിലാണ്. ഇതോടെ ശേഷിക്കുന്ന കാർഷികവിളകളും ഇല്ലാതാകുന്നു. അവസാനം നാട് നശിക്കുമ്പോൾ നിങ്ങൾക്കതിൽ മുഖ്യപങ്കുണ്ടായിരിക്കുമെന്നാണ് ഞങ്ങൾക്കു പറയാനുള്ളത്. ഇത്തരം സമീപനങ്ങൾ കാർഷിക മേഖലയുടെ സർവനാശത്തിനിടയാക്കി നാടിനെ വലിയ സാമ്പ ത്തികതകർച്ചയിലേക്കു നയിക്കുമെന്നതിൽ സംശയമില്ല. ഇന്ന് പച്ചക്കറിയടക്കം നിത്യോപയോഗ സാധനങ്ങളെല്ലാം സംസ്ഥാനത്തിനു പുറത്തുനിന്ന് വരണം. ഇതിനുള്ള സാഹചര്യം എങ്ങനെയാണുണ്ടായതെന്ന് പരിശോധിക്കണം. ഇവിടെ കൃഷി ഭൂമി വെറുതെ കിടക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചല്ല കേരളം മുന്നോട്ടു പോകേണ്ടത്.
വന്യമൃഗശല്യമെങ്കിൽ കർഷകരെ മാറ്റിപ്പാർപ്പിക്കാം എന്നാണ് പുതിയ നയം. ഇത് കഠിനാദ്ധ്വാനിയായ കർഷകനെ ഫ്‌ളാറ്റ് വാസിയാക്കി 'ഫ്‌ളാറ്റാക്കാനാണെന്ന് ' ആർക്കാണറിയാത്തത്.
എന്തുകൊണ്ട് അതേ തുക ഉപയോഗിച്ച് കർഷകനു സംരക്ഷണം ഏർപ്പെടുത്തുന്നില്ല.വിദേശരാജ്യങ്ങളെ പോലെ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ഇവിടെ നയമില്ലാത്തതല്ലേ കാരണം. ഇതിനൊരു പരിഹാരമുണ്ടാകേണ്ടത് അനിവാര്യമാണ്. ഈ നാടിനെ സാമ്പ ത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കണമെങ്കിൽ കർഷകർ വേണം.
ജനം പരാജയപ്പെടാതിരിക്കാൻ കൃഷി അനിവാര്യമാണ്. കാർഷിക സംസ്‌കാരം ഇവിടെ നിലനിൽക്കുകയും അതുവഴി തൊഴിൽ ലഭ്യത ഉറപ്പാക്കുകയും വേണം. തലമുറകൾക്ക് നല്ല ഭക്ഷണം ഉറപ്പാക്കി ആരോഗ്യവും ആയുസും സംരക്ഷിക്കപ്പെടണം.
കർഷകരക്ഷയ്‌ക്കായി പഞ്ചായത്തു മുതൽ പാർലമെന്റ് വരെയുള്ളവർ രംഗത്തെത്തണം. കാർഷിക കേരളത്തിന്റെ നിലനിൽപ്പിനായി കർഷകരെ കെട്ടിയിടാതെ മൃഗങ്ങളെ ശാസ്ത്രീയമായി നിയന്ത്രിക്കണം. സോളാർ ഫെൻസിംഗ്,ട്രഞ്ച് എന്നിവ നിർമ്മിച്ചും സമയാസമയങ്ങളിൽ പുതുക്കിയും നാടും കാടും വേർതിരിച്ച് വാച്ച് ടവറുകൾ സ്ഥാപിച്ച് രാത്രികാല പെട്രോളിംഗ് ശക്തമാക്കണം. കൃഷിയുടെ സ്വഭാവം കണക്കാക്കി ആകമാന നഷ്ടപരിഹാരം തത്സമയം കർഷകർക്കു നൽകണം. രാജ്യത്ത് അടിയന്തരമായി കർഷക കേന്ദ്രീകൃത നയത്തിനു രൂപം നൽകണം'

(ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ. ഫോൺ - 9447370468 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARSHAKAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.