SignIn
Kerala Kaumudi Online
Thursday, 25 April 2024 7.41 PM IST

ആരോഗ്യജീവിതത്തിന് കായിക ദിനങ്ങൾ

photo

മികച്ച കായിക സംസ്‌കാരത്തിന് ദേശീയതലത്തിൽ തന്നെ പ്രശസ്തി നേടിയിരുന്ന സംസ്ഥാനമായിരുന്നു കേരളം. അതിന്റെ തുടർച്ചയായി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സംസ്ഥാനത്തെ കായികതാരങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ഗണ്യമായി വളർന്നു. ഇന്ത്യയിലെ കായിക ഇനങ്ങളെ നയിക്കാൻ പാകത്തിൽ ഒരു വളർച്ച കേരളം ആഗ്രഹിക്കുന്നുണ്ടെങ്കിലും വ്യായാമമില്ലായ്‌മയും അനാരോഗ്യകരമായ ഭക്ഷണക്രമവും ഇതിന് തടസമാകുന്നു. മാനുഷിക വിഭവശേഷിയും ആരോഗ്യവും കൈവരിക്കാൻ എല്ലാ പൗരന്മാരും വ്യായാമം പതിവാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് നിലവിലെ സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത്.

കായിക ഇനങ്ങളിലുള്ള പരിശീലനവും ശാരീരിക വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യവാന്മാരായ പൗരന്മാരെ വളർത്തിയെടുക്കുകയും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുകയും ഒപ്പം കായികരംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യാം. ഇതിനുള്ള ഏക മാർഗം സമ്പൂർണ കായിക സാക്ഷരത കൈവരിക്കുകയാണ്.

ആഗോളതലത്തിൽ തന്നെ വലിയൊരു ശതമാനം ആളുകൾ ഉദാസീനവും അനാരോഗ്യകരവുമായ ജീവിതം നയിക്കുന്നത് പൊണ്ണത്തടി, ചെറുപ്പത്തിൽ തന്നെ പലതരം രോഗങ്ങൾ എന്നിവയ്‌ക്ക് കാരണമാകുന്നു. ഇതിന് അറുതി വരുത്താൻ വ്യായാമത്തിന്റെയും കായിക പരിശീലനത്തിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുക മാത്രമാണ് പോംവഴി. കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിനും സമൂഹം മുൻകൈയെടുക്കുകയും വേണം.

വ്യായാമവും മികച്ച കായികശേഷിയും ഒരു വ്യക്തിയുടെ വൈകാരികവും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ആരോഗ്യകരമായ ശാരീരിക സ്ഥിതിയുള്ള വ്യക്തിക്ക് മാത്രമേ ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാൻ സാധിക്കൂ.

കായിക സാക്ഷരത എന്നത് ജീവിതത്തിലുടനീളം പിന്തുടരേണ്ടതും ശീലമാക്കേണ്ടതുമാണ്. ഇതിനായി കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ കായിക വിദ്യാഭ്യാസം ഉറപ്പാക്കുക. കായികവിദ്യാഭ്യാസവും വ്യായാമവും പ്രോത്സാഹിപ്പിക്കേണ്ട ആദ്യ ഇടം വീടാണ്. കായികസാക്ഷരത ഉറപ്പാക്കുന്നതിൽ വിദ്യാഭ്യാസസ്ഥാപനങ്ങളായ സ്‌കൂളുകൾക്കും കോളേജുകൾക്കുമുള്ള പങ്ക് നിർണായകമാണ്. കായികസാക്ഷരത ഉറപ്പാക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജോലിസ്ഥലങ്ങൾക്കും വലിയൊരു പങ്കുണ്ട്. സമ്പൂർണ കായികസാക്ഷരതാ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ആദ്യ പടിയായി ഏതാനും സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും കായിക സാക്ഷരതാ പരിപാടികൾ നടപ്പിലാക്കണം. ഇതിലൂടെ കായികരംഗത്തും ആരോഗ്യരംഗത്തും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിക്കും.

കായികസാക്ഷരതയ്‌ക്കായി

ചില നിർദ്ദേശങ്ങൾ
1. മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ ഒരു പ്രവർത്തന ഗൈഡ് സജ്ജമാക്കുക.
2 സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും കായിക സാക്ഷരതയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം സംഘടിപ്പിക്കുക.
3. കായിക സാക്ഷരതാ പരിശീലനം നല്കാൻ പര്യാപ്തരായ യുവാക്കളുടെ ടീമിനെ വാർത്തെടുക്കുക.

4. പ്രായഭേദമെന്യേ കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന ജീവിതശൈലി പ്രചരിപ്പിക്കുക. ഇതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും അവയ്‌ക്ക് പ്രചാരം നല്കുകയും ചെയ്യുക.


( സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് അഡിഷണൽ കമ്മിഷണറാണ് ലേഖകൻ . അസോസിയേഷൻ ഓഫ് സ്‌പോർട്സ് ഫോർ ഓൾ സംഘടിപ്പിച്ച 27 -ാം ലോകസമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിലെ പ്രസക്തഭാഗങ്ങൾ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHYSICAL FITNESS LITERACY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.