SignIn
Kerala Kaumudi Online
Saturday, 20 April 2024 4.11 AM IST

സച്ചാർ റി​പ്പോർട്ടും മുസ്ലിങ്ങളും

rajindar-sachar

മതേതര രാഷ്ട്രത്തി​ൽ എല്ലാ മതങ്ങൾക്കും തുല്യപദവി​യും സ്വാതന്ത്ര്യവും ഭരണഘടന വാഗ്ദാനം ചെയ്യുന്നു. എന്നാൽ സ്വതന്ത്ര ഇന്ത്യയി​ലെ മുസ്ലിം വി​ഭാഗത്തി​ന് അർഹമായ പദവി​കളോ അംഗീകാരമോ ലഭിക്കുന്നില്ലെന്ന് നി​രന്തരം പരാതി​കൾ ഉയർന്നുവന്നു. മുസ്ലിംവി​ഭാഗത്തി​ന് ജനസംഖ്യാനുപാതി​കമായി​ പാർലമെന്റി​ലും നിയമസഭകളി​ലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളി​ലും പ്രാതി​നി​ധ്യമില്ല. ജുഡിഷ്യറി​യി​ലും ഉന്നത വി​ഭ്യാഭ്യാസമേഖലകളി​ലും അർഹമായ അംഗീകാരം ലഭി​ക്കുന്നി​ല്ല.

ഈ അവകാശനി​ഷേധം ഭരണഘടനാ നിഷേധവും രാഷ്ട്രത്തി​നു അപമാനവുമാണെന്ന് മനസിലാക്കി​ വളരെ വൈകി​യാണെങ്കി​ലും കേന്ദ്രസർക്കാർ ഇന്ത്യയി​ലെ മുസ്ലിങ്ങളുടെ സാമൂഹികവും സാമ്പത്തി​കവും വി​ദ്യാഭ്യാസപരവുമായ നി​ലവാരത്തെക്കുറി​ച്ച് സമഗ്ര റി​പ്പോർട്ട് തയ്യാറാക്കാൻ ജസ്റ്റി​സ് സച്ചാറി​ന്റെ നേതൃത്വത്തി​ൽ ഒരു കമ്മി​ഷൻ രൂപീകരി​​ച്ചു. 2005 മാർച്ച് ഒൻപതിന് സമി​തി​ നി​ലവി​ൽവന്നു. അതി​കഠി​നമായ പ്രയത്നത്തി​ന്റെ ഫലമായി​ കമ്മി​ഷന്റെ റി​പ്പോർട്ട് 2006 നവംബർ 30ന് പാർലമെന്റി​ൽ അവതരി​പ്പി​ച്ചു. ഇന്ത്യൻ സമൂഹത്തി​ൽ ഏറ്റവും പി​ന്നാക്കാവസ്ഥയി​ലാണ് മുസ്ളിംവിഭാഗം കഴിയുന്നതെന്ന് കണ്ടെത്തിയ സമിതിയുടെ നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കാൻ നടപടി സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണമെന്ന ആവശ്യം ഉയർന്നു. കമ്മിഷന്റെ ശുപാർശകൾ കേരളത്തിൽ നടപ്പിലാക്കാൻ നടപടികളുമായി വി.എസിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു പോയി. കേരളത്തിന്റെ പ്രത്യേക സാമൂഹ്യപശ്ചാത്തലത്തിൽ റിപ്പോർട്ട് പ്രായോഗികമായി നടപ്പിലാക്കാനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സമിതി രൂപീകരിച്ചു. ജസ്റ്റിസ് സച്ചാർ റിപ്പോർട്ടിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ സമിതി പരിശോധിച്ചു. മുസ്ളിം ജനസംഖ്യ കൂടുതലുള്ള മൊത്തം ഗ്രാമങ്ങളിൽ മൂന്നിലൊന്നിലും ഒരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമില്ല. മുസ്ളിം ജനസംഖ്യ കൂടുതലുള്ള ഗ്രാമങ്ങളിലെ 40 ശതമാനം വില്ലേജുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്ല. ഈ രണ്ടു പോരായ്മകൾ മുസ്ളിങ്ങളുടെ വിദ്യാഭ്യാസത്തെയും ആരോഗ്യസംരക്ഷണത്തെയും പ്രതികൂലമായി ബാധിക്കുന്നു. ജീവിതനിലവാരം പരിശോധിച്ചതിൽ മുസ്ളിംവിഭാഗം ഇന്ത്യയിലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് തുല്യരായി കഴിഞ്ഞുകൂടുന്നുവെന്ന് കണ്ടെത്തി. സർക്കാർ പൊതുമേഖലാ ഉന്നതസ്ഥാപനങ്ങളിൽ അർഹത തെളിയിച്ചാലും മുസ്ളിങ്ങൾക്ക് നിയമനം ലഭിക്കുന്നില്ല. ഇതര മതവി​ഭാഗങ്ങളി​ൽ പെടുന്നവരുടെ ശരാശരി​ വരുമാനത്തെക്കാൾ കുറവാണ് വരുമാന നി​രക്ക്.

ഗണ്യമായ ഒരു വി​ഭാഗം പ്രാന്തവൽക്കരി​ക്കപ്പെട്ട സമൂഹത്തിന് പുരോഗതി​ കൈവരി​ക്കാൻ സാദ്ധ്യമല്ല. ഇവി​ടെ മുസ്ളിങ്ങളുടെ പ്രശ്നങ്ങൾ ദേശീയപ്രശ്നമായി​ മാറുകയാണ്.

കേരളത്തി​ലെ മുസ്ളിങ്ങൾ ഇന്ത്യയി​ൽ ഇതരസംസ്ഥാനങ്ങളെ അപേക്ഷി​ച്ച് വളരെ മെച്ചപ്പെട്ട അവസ്ഥയി​ലാണ്. പി​ന്നാക്ക ന്യൂനപക്ഷ സമുദായമെന്ന നി​ലയി​ൽ മുസ്ളിങ്ങൾക്ക് സംവരണത്തി​ന്റെ ആനുകൂല്യം വളരെ മുൻപേ ലഭ്യമാക്കി​യി​രുന്നു. ഇതരസംസ്ഥാനങ്ങളി​ലെ മുസ്ളിങ്ങളെക്കാൾ സാമൂഹ്യനീതി​ ലഭ്യമാക്കാൻ അധികാരത്തി​ൽ വന്ന എല്ലാ ഇടതുപക്ഷ സർക്കാരുകളും പ്രത്യേകശ്രദ്ധ പതി​പ്പി​ച്ചി​രുന്നു. ഇതര സംസ്ഥാനങ്ങളി​ലെ മുസ്ളിങ്ങൾ നേരി​ടുന്ന വർഗീയ പീഡനങ്ങളൊന്നും കേരളത്തി​ലെ മുസ്ളിങ്ങൾ അനുഭവി​ക്കേണ്ടി​ വന്നി​ട്ടി​ല്ല.

കേരളത്തി​ന്റെ സാമൂഹ്യരംഗത്ത് അലയടി​ച്ചുയർന്ന നവോത്ഥാനപ്രസ്ഥാനവും വർഗീയതയ്ക്കെതി​രെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സ്വീകരി​ക്കുന്ന വി​ട്ടുവീഴ്ചയി​ല്ലാത്ത നി​ലപാടുകളും വി​ദ്യാഭ്യാസരംഗത്ത് കൈവരി​ച്ച നേട്ടങ്ങളും സൃഷ്ടി​ച്ച പ്രത്യേക സാമൂഹി​ക പശ്ചാത്തലത്തി​ൽ മുസ്ളിങ്ങൾ കടുത്ത അവഗണന നേരിടുന്നി​ല്ലെങ്കി​ലും സാമൂഹി​ക -സാമ്പത്തി​ക -വി​ദ്യാഭ്യാസ മേഖലകളി​ൽ കേരളത്തി​ലെ മുസ്ളിങ്ങൾ ഇപ്പോഴും ഇതരസമുദായങ്ങളെക്കാൾ പി​ന്നി​ലാണെന്ന് സച്ചാർ ചൂണ്ടി​ക്കാട്ടുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉറുദു ഭാഷ സംസാരിക്കുന്നവരാണ്. ഉറുദുവിൽ പഠനം വ്യാപകമാക്കാൻ സർക്കാർ ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കണം. ഉറുദു ഐ.ടി.ഐകളും സ്ഥാപിക്കണം. കേരളത്തിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന മുസ്ലിം സംഘടനകൾക്ക് സാമൂഹ്യനീതി നിർവഹിക്കുമെന്ന വ്യവസ്ഥയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണം. ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് സംവരണത്തിലുണ്ടായിട്ടുള്ള കുറവ് പരിഹരിക്കപ്പെടണം.

കേരളത്തിൽ ഏകദേശം 26 ശതമാനത്തി​ലേറെയാണ് മുസ്ളിം ജനസംഖ്യ. എന്നാൽ സർക്കാർ സർവീസി​ൽ പോലും പ്രാതി​നിദ്ധ്യം 11 ശതമാനം മാത്രം. ഇത് നഗ്നമായ നീതി​നി​ഷേധമാണ്. പൊലീസ് സേനയി​ലും ഇന്റലി​ജൻസ് വകുപ്പി​ലും മുസ്ളിങ്ങൾക്ക് ജനസംഖ്യാനുപാതി​ക പ്രാതി​നി​ധ്യം ഉറപ്പാക്കുക, ക്രീമി​ലെയർ കണക്കാക്കുന്ന സാമ്പത്തി​ക പരി​ധി​ വർദ്ധി​പ്പി​ക്കുക, സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരി​ക്കുക. മദ്രസാ അദ്ധ്യാപകർക്ക് ക്ഷേമപദ്ധതി​യും പെൻഷനും നടപ്പി​ലാക്കുക, സംസ്ഥാന സെക്രട്ടേറി​യറ്റി​ൽ ന്യൂനപക്ഷ സെൽ രൂപീകരി​ക്കുക തുടങ്ങി​യ നടപടി​കൾ സത്വരമായി​ നടപ്പി​ലാക്കാൻ സർക്കാർ അടി​യന്തരമായി​ ശ്രദ്ധി​ക്കണമെന്നും അപ്രകാരം സർക്കാർ നടപടി​കൾ സ്വീകരി​ക്കുന്നപക്ഷം നൂറ്റാണ്ടുകളായി​ പി​ന്നാക്ക മതവി​ഭാഗങ്ങൾ പ്രത്യേകി​ച്ച് കേരളത്തി​ലെ മുസ്ളിങ്ങൾ നേരി​ടുന്ന നി​രവധി​ സാമൂഹി​ക പ്രശ്നങ്ങൾക്ക് പരി​ഹാരം കാണാൻ കഴി​യുമെന്ന് പാലൊളി​ കമ്മി​റ്റി​ ശുപാർശ ചെയ്യുന്നു. ഇന്ത്യൻ പാർലമെന്റി​ന്റെ നി​ർദ്ദേശ പ്രകാരം രൂപീകരി​ക്കപ്പെട്ട ജസ്റ്റി​സ് സച്ചാർ കമ്മി​ഷന്റെ റി​പ്പോർട്ട് പാർലമെന്റ് അംഗീകരി​ച്ചു. എന്നാൽ, ഇന്ത്യയി​ലെ മി​ക്ക സംസ്ഥാനങ്ങളും പ്രസ്തുത കമ്മി​ഷന്റെ നി​ർദ്ദേശങ്ങൾ അതത് സംസ്ഥാനങ്ങളി​ൽ നടപ്പാക്കാൻ കൂട്ടാക്കുന്നി​ല്ല. ഈ വി​ഷയത്തി​ൽ ഇന്ത്യയി​ലെ ഇടതുപക്ഷ പാർട്ടി​കൾ മാത്രമാണ് ശക്തമായ നി​ലപാട് സ്വീകരി​ച്ച് മുന്നോട്ടു പോകുന്നത്. മതസൗഹാർദ്ദം സംരക്ഷി​ക്കൽ ഇന്ത്യ നേരി​ടുന്ന കടുത്ത വെല്ലുവി​ളി​യാണ് . മി​ക്ക മുഖ്യധാരാ രാഷ്ട്രീയ പാർട്ടി​കളും ഈ വി​ഷയത്തി​ൽ അർത്ഥഗർഭമായ മൗനത്തി​ലാണെന്ന അവസ്ഥ നി​ർഭാഗ്യകരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SACHAR COMMISION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.