
സംസ്ഥാനത്ത് പൊതുവിതരണ സംവിധാനത്തിലൂടെ ന്യായവിലയിൽ നിത്യോപയോഗ സാധനങ്ങളുടെ വിതരണം ശക്തിപ്പെടുത്താൻ പുതിയ സർക്കാർ പ്രഥമ പരിഗണന നൽകണം. കൂടുതൽ ഭക്ഷ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കണം. കെ-സ്റ്റോർ, മാവേലി സ്റ്റോർ സപ്ലൈകോ ഔട്ട്ലെറ്റ് തുടങ്ങിയ പൊതുവിതരണ കേന്ദ്രങ്ങളിൽ 13 ഭക്ഷ്യവസ്തുക്കൾക്ക് മാത്രമാണ് സബ്സിഡിയുള്ളത്. സബ്സിഡി ഭക്ഷ്യ വസ്തുക്കൾ എല്ലാം ഒരേസമയത്ത് ലഭ്യവുമല്ല.
ജനങ്ങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റുക എന്നതാകണം പുതിയ സർക്കാരിന്റെ പ്രഥമ പരിഗണന. ദൈനംദിന ഭക്ഷ്യവസ്തുക്കൾ മതിയായ അളവിൽ മിതമായ നിരക്കിൽ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. പൊതുമാർക്കറ്റിൽ പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വൻ വില വർദ്ധനയാണ്. കേവലം 2000രൂപ ക്ഷേമ പെൻഷൻ വാങ്ങുന്ന ഒരു വ്യക്തിക്ക് എങ്ങനെ പൊതുമാർക്കറ്റിൽ നിന്ന് വൻ വിലയിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കാനാകും. പാവപ്പെട്ട രോഗികളായ സാധാരണക്കാർക്ക് എങ്ങനെ ആശുപത്രി ചെലവിനൊപ്പം വൻവിലയിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങി ഭക്ഷിക്കാനാവും.
-റോയി വർഗീസ് ഇലവുങ്കൽ,
മുണ്ടിയപ്പള്ളി
--
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
