SignIn
Kerala Kaumudi Online
Friday, 19 April 2024 2.09 PM IST

കെ.എ.എസ് ; പാളിപ്പോയ മറ്റൊരു പദ്ധതി

photo

കേരളത്തിലെ തൊഴിൽരഹിതരായ യുവാക്കളെയും പി.എസ്.സി പോലുള്ള സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം തകൃതിയായി നടത്തുകയാണ് സർക്കാർ. അവർ ജനത്തെ ചതിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെ.എ.എസ്. ഈ സർക്കാരും മുഖ്യമന്ത്രിയും ഏറെ ആഘോഷത്തോടെ കൊണ്ടുവന്ന കെ.എ.എസ് അകാലചരമം അടയുന്ന സ്ഥിതിയിലാണ്.

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് എല്ലാ തടസങ്ങളും മറികടന്ന് കെ.എ.എസ് യാഥാർത്ഥ്യമായത്. കെ.എ.എസ് വരുന്നതിന് മുൻപ് മുഖ്യമന്ത്രി പറഞ്ഞത് കെ.എ.എസ് നാട് ആവശ്യപ്പെടുന്നതാണ്, ആരൊക്കെ എതിർത്താലും നടപ്പാക്കും എന്നായിരുന്നു. എന്നാൽ ഇത്ര വലിയ പ്രഖ്യാപനത്തോടെ ഇത് നടപ്പിലാക്കിയത് ഒരു തവണത്തേക്ക് മാത്രമായിരുന്നോ എന്ന് സംശയിക്കേണ്ട നിലയിലാണ് കാര്യങ്ങൾ.

ആദ്യ കെ.എ.എസ് പട്ടികയുടെ കാലാവധി കഴിഞ്ഞ് മാസങ്ങളായി. അടുത്ത നോട്ടിഫിക്കേഷൻ ഇടുന്നത് സംബന്ധിച്ച് ആർക്കും ഉത്തരമില്ല. സർക്കാർ ഒഴിവ് കാണിച്ചു തന്നാൽ നോട്ടിഫിക്കേഷൻ ഇടാമെന്ന് പി.എസ്.സി പറയുമ്പോൾ സർക്കാർ സാങ്കേതിക കാരണം പറഞ്ഞ് അടുത്ത നോട്ടിഫിക്കേഷൻ നീട്ടുന്നു. ചുരുക്കത്തിൽ ഈ സർക്കാരിന്റെ ബഡായി വിശ്വസിച്ച് പഠനം നടത്തുന്ന ഉദ്യോഗാർത്ഥികൾ വിഡ്ഢികളായി. പതിനായിരങ്ങൾ ഫീസടച്ച് കോച്ചിങ്ങിന് പോയവർക്ക് പണം നഷ്ടം വേറെ. അവസാനം കെ.എ.എസും ഈ സർക്കാരിന്റെ കാലത്തു പാളിപ്പോയ പദ്ധതികളിലൊന്നായി മാറുന്നു .

അജേഷ് എൻ.വി
കോഴിക്കോട്‌

പാർട്ടിക്കാരെ സേവിക്കാനുള്ള

അവസരമല്ല അധികാരം


എല്ലാ നിയമന മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ഇഷ്ടക്കാരെയും പാർട്ടിക്കാരെയും വിവിധ തസ്തികകളിൽ തിരുകിക്കയറ്റുന്ന സർക്കാരിനേറ്റ കനത്ത പ്രഹരമാണ് കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി അസാധുവാക്കിയത്. രാവും പകലും പാടുപ്പെട്ട് ഉറക്കം കളഞ്ഞ് പഠിച്ച് നിയമ വിധേയമായി ലിസ്റ്റിൽ വരുന്നവരെ നോക്കുകുത്തിയാക്കി തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുമ്പോൾ ഇങ്ങനെയൊരു തിരിച്ചടി സർക്കാർ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. യുവാക്കളുടെ ഉൾപ്പെടെയുള്ളവരുടെ വോട്ടുനേടി അധികാരത്തിൽ വന്ന സർക്കാർ അവരെ അപ്പാടെ കുത്തുപാള എടുപ്പിക്കുന്ന സമീപനം സ്വീകരിക്കുന്നത് ഖേദകരമാണ്. അധികാരമേറ്റത് തങ്ങളുടെ പാർട്ടിക്കാരെ സേവിക്കാനുള്ള അവസരമാണെന്ന് സർക്കാർ തെറ്റിദ്ധരിക്കരുത്.

സായി, കൊല്ലം

ക്രിമിനലുകൾ

വാഴും കേരളം

നിരന്തരം ക്രമസമാധാന നില തകർന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ ജനജീവിതം ഭീഷണിയിലാണ്. എപ്പോഴും പൊലീസ് നിരീക്ഷണവും പട്രോളിംഗും ശക്തമെന്ന് അഭിമാനിക്കുന്ന നഗരങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. ഒരു വർഷത്തിനിടെ കേരളത്തിൽ അരങ്ങേറിയ കൊലപാതകങ്ങളും അക്രമങ്ങളും മാനഭംഗകേസുകളും ഞെട്ടിപ്പിക്കുന്നതാണ്. ഇതൊക്കെ കണ്ടിട്ടെങ്കിലും ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും കേരളത്തെക്കുറിച്ച് മേനിപറയുന്നത് അവസാനിപ്പിക്കണം.

ക്രമസമാധാന പ്രശ്നത്തെക്കുറിച്ച് പറയുമ്പോൾ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് കൈയൊഴിയുന്ന ആഭ്യന്തരവകുപ്പും സർക്കാരും

പറയുന്നത് പൊള്ളത്തരവും പ്രവൃത്തിക്കുന്നത് വഞ്ചനയുമാണെന്ന് ഇവിടുത്തെ ജനത്തിനറിയാം. ജീവനും സ്വത്തിനും സുരക്ഷയും സ്ത്രീകളുടെ അഭിമാനത്തിന് സംരക്ഷണവുമാണ് ജനം ആവശ്യപ്പെടുന്നത്. അത് ഉറപ്പാക്കാൻ ഇനിയെങ്കിലും വൈകരുത്.

രജനി പ്രസാദ്

കൂത്താട്ടുകുളം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.