SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.49 PM IST

വിദ്യാരംഭത്തിന് മൂകാംബികയിൽ ഏറ്റ‌വും പ്രാധാന്യമുള്ളത് എന്തുകൊണ്ട്? വിജയദശമിക്ക് ആരൊക്കെയാണ് വിദ്യ പകർന്നുനൽകാൻ യോഗ്യർ

mookambika-temple

പ്രധാനമായും നാല് നവരാത്രികളാണ് ഒരു വർഷത്തിലുള്ളത്. ദേവി ഏറ്റവും പ്രസന്നവതിയായിരിക്കുന്ന ശരത്കാല നവരാത്രിയാണ് (Navaratri) നാം ആഘോഷിക്കുന്നത്. ഈ കാലയളവിൽ യോഗനിദ്ര, ദേവജാത, മഹിഷാസുര മർദ്ദിനി, ശൈലജ, ദൂമ്രഃ, ചണ്ഡമുണ്ഡ, രക്തബീജ, നിശുംഭ, ശുംഭ എന്നിങ്ങനെ ഒമ്പത് ഭാവങ്ങളിലാണ് മൂകാംബികയിൽ (Mookambika temple) ദേവിയെ ആരാധിക്കുക. നവരാത്രികാലത്ത് ഡാമരീ തന്ത്രപ്രകാരമാണ് മൂകാംബികയിൽ പൂജ നടക്കുക.

ഉഷഃകാലപൂജ, ഉച്ചപൂജ, ശതരുദ്രാഭിഷേകം, അത്താഴപൂജ, കഷായ നിവേദ്യം എന്നിവയ്ക്ക് ശേഷം രാത്രിയിലാണ് ദേവീഭാവങ്ങൾക്ക് പ്രത്യേക പൂജ നടത്തുക. ശത്രുജയമാണ് നവരാത്രിപൂജയുടെ ഫലം. ബാഹ്യമായ ശത്രുക്കളല്ല, നമ്മിൽ ആന്തരികമായിരിക്കുന്ന കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യം എന്നീ ഷഡ്‌വൈരികളെയും ജയിച്ച് സാത്വികത്തോടെ സകല വിദ്യകളെയും ആഗിരണം ചെയ്യാനുള്ള കഴിവുണ്ടാകണമേ എന്നതായിരിക്കണം നവരാത്രിയിലെ പ്രാർത്ഥന.

ഒമ്പത് അസുരഭാവങ്ങളെയും വധിച്ച് വിജയശ്രീലാളിതയായ ദേവി പൂർണ സന്തുഷ്ടയായി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ദിനമാണ് വിജയദശമി. ജ്ഞാനമാകുന്ന ദീപത്തെ കൂടുതൽ ജ്വലിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ഭക്തന്റെയും പ്രാർത്ഥന ഈദിനം ദേവി സ്വീകരിക്കും. അഷ്ടാദശ മുഖ്യപീഠങ്ങളിൽ ഒരു ശക്തിപീഠമാണ് മൂകാംബികയിലേത്. സ്വയംഭൂവായ മിഥുനലിംഗമാണ് ഇവിടെയുള്ളത്. ലോകത്തൊരിടത്തും ഇങ്ങനെയൊരു പ്രത്യേകതയില്ല. ത്രിമൂർത്തി ദേവതാഭാവങ്ങൾ സംയോജിക്കുന്നതുകൊണ്ടാണ് വിദ്യാരംഭത്തിന് മൂകാംബികയ്ക്ക് അത്രമേൽ പ്രാധാന്യം.

വിജയദശമിക്ക് (Vijayadasami) മൂകാംബികയിൽ പുലർച്ചെ നാലിന് വിദ്യാരംഭം ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണിവരെ തുടരും. ഉഷഃകാല പൂജ കഴിഞ്ഞ് കുത്തരി ചാർത്ത്. തുടർന്ന് നവാന്നപ്രാശ നിദേവ്യം. സന്ധ്യക്ക് ദേവിയെ പുറത്തെഴുന്നള്ളിക്കും. വിജയോത്സവമെന്നാണ് ഇതറിയപ്പെടുന്നത്.

പ്രായഭേദമന്യേ അന്ന് വിദ്യാരംഭം കുറിക്കാം. അന്നേദിവസം അരിയാഹാരം ഒഴിവാക്കണം. വിശപ്പ് ശമിപ്പിക്കാൻ മാത്രം ഭക്ഷണമാകാം. മൂകാംബികയെ ധ്യാനിച്ച് അക്ഷരം കുറിക്കാം. രാത്രി അമ്പലത്തിലെ നിവേദ്യത്തിന് ശേഷം അത്താഴമാകാം.

വിജയദശമി നാളിൽ സദുദ്ദേശ്യത്തോടെ ആരംഭിക്കുന്ന ഏതൊരു കാര്യവും ലക്ഷ്യപ്രാപ്തിയിലെത്തും. ഈ ദിവസം മുഹൂർത്തം നോക്കേണ്ടതില്ല. അച്ഛൻ, അമ്മ, അമ്മാവൻ, ഗുരുസ്ഥാനീയർ എന്നിവർക്കെല്ലാം വിദ്യ പകർന്നുനൽകാൻ യോഗ്യതയുണ്ട്.

ചിത്രം കടപ്പാട്- പൃഥ്വിരാജ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVARATHRI, MOOKAMBIKA TEMPLE, SUBRAMANIYA ADIGA, VIJAYADASAMI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.