ഏഴഴകുള്ള ചെന്നൈ സൂപ്പർ ഡീലക്സ്

Sunday 14 April 2019 9:55 PM IST
ipl-chennai-super-kings
ipl chennai super kings


കൊൽക്കത്ത : ഐ.പി.എല്ലിൽ ഈ സീസണിലെ തങ്ങളുടെ ഏഴാം ജയവുമായി തോരോട്ടം തുടരുകയാണ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അവരുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ ചെന്ന് അഞ്ചുവിക്കറ്റിന് കീഴടക്കുകയായിരുന്നു. ചെന്നൈയുടെ മന്നൻമാർ. ഇതോടെ എട്ട് മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി പട്ടികയിൽ ഒന്നാമത് തുടരുകയാണ് ചെന്നൈ.

ഇന്നലെ ടോസ് നഷ്ടപ്പെട്ട ആദ്യ ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 161/8 എന്ന സ്കോർ ഉയർത്തിയപ്പോൾ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കി നിൽക്കേ ചെന്നൈ വിജയത്തിന്റെ വിസിലടിക്കുകയായിരുന്നു.

ഒപ്പണർ ക്രിസ് ലിസറിന്റെ (81) ഒറ്റയാൾ പോരാട്ടമാണ് കൊൽക്കത്തയെ 161 വരെയെങ്കിലും എത്തിച്ചത്. നാലോവറിൽ 27 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറും രണ്ട് വിക്കറ്റ് വീഴ്ത്തിയ ശാർദ്ദൂർ താക്കൂറും ഒരുവിക്കറ്റ് വീഴ്ത്തിയ സാന്റനറും ചേർന്ന് കൊൽക്കത്തയെ നിയന്ത്രിച്ചുനിറുത്തി.

മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് ഷേൻ വാട്ട്സൺ (6), ഡുപ്ളെസി (24) എന്നിവരെ നഷ്ടമായ ശേഷം സുരേഷ് റെയ്‌ന (58 നോട്ടൗട്ട്) നങ്കൂരമിട്ടുനിന്നതാണ് കളിയിൽ വഴിത്തിരിവുണ്ടാക്കിയത്.. കേദാർ യാദവ് (20), ധോണി (16), ജഡേജ (31 നോട്ടൗട്ട്) എന്നിവരുടെ പിന്തുണയോടെ റെയ്ന ടീമിനെ വിജയത്തിലെത്തിച്ചു.

ഒറ്റയാൻ ലിൻ

51 പന്തുകളിൽ ഏഴ് ഫോറും ആറ് സിക്സും പറത്തി 81 റൺസടിച്ച ഒാപ്പണർ ക്രിസ്‌ലിൻ 14 ഒാവർ ക്രീസിലുണ്ടായിരുന്നതാണ് കൊൽക്കത്തയെ 161 വരെയെങ്കിലും എത്തിച്ചത് 14 ഒാവറിൽ കൊൽക്കത്ത നേടിയിരുന്നത് 122 റൺസ്. പിന്നീടുള്ള ആറോവറിൽ അവർക്ക് നേടാനായത് വെറും 39 റൺസും ഇതാ് കളിയുടെ ഗതിമാറ്റിയ ഘടകം. ചിന്നിന് പിന്നാലെ റസൽ (10), ദിനേഷ് കാർത്തിക്, ശുഭ്മാൻ ഗിൽ (15) എന്നിവർ കൂടാരം കയറിയത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.

ശക്തനാം ഇമ്രാൻ

11-ാം ഓവറിൽ കരുത്തരായ നിതീഷ് റാണയെയും (21), ഉത്തപ്പയെയും (0) പുറത്താക്കിയാണ് ഇമ്രാൻ താഹിർ തന്റെ തേരോട്ടം തുടങ്ങിയത്. 15-ാം ഓവറിൽ ലിന്നിനെയും റസലിനെയും കൂടി മടക്കിയതോടെ ഇമ്രാൻ ചെന്നൈയെ സുരക്ഷിതമായ നിലയിലെത്തിക്കുകയായിരുന്നു.

റെയ്‌നാരവം

മദ്ധ്യനിരയിൽ നങ്കൂരമിട്ടുനിൽക്കുകയും മികച്ച രീതിയിൽ ഫിനിഷ് ചെയ്യുകയുമായിരുന്നു റെയ്‌ന. 42 പന്തുകളിൽ ഫോറും ഒരു സിക്സുമടക്കിയായിരുന്നു റെയ്‌നയുടെ അപരാജിത അർദ്ധ സെഞ്ച്വറി. ചെറിയ ചെറിയ കൂട്ടുകെട്ടുകളിലൂടെ മുന്നേറുകയായിരുന്നു ഈ വെറ്ററൻ താരം. ഒരറ്റത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും പതറിയില്ല.

പോയിന്റ് നില

‌ടീം, കളി, ജയം, തോൽവി, പോയിന്റ് ക്രമത്തിൽ

ചെന്നൈ 8-7-1-14

കൊൽക്കത്ത 8-4-4-8

മുംബയ് 7-4-3-8

ഡൽഹി 7-4-3-8

പഞ്ചാബ് 8-4-4-8

ഹൈദരാബാദ് 6-3-3-6

രാജസ്ഥാൻ 7-2-5-4

ബാംഗ്ളൂർ 7-1-6-2

ഓറഞ്ച് ക്യാപ്പ്

ഡേവിഡ് വാർണർ 349 റൺസ്

ഹൈദരാബാദ്

പർപ്പിൾ ക്യാപ്പ്

ഇമ്രാൻ താഹിർ

ചെന്നൈ 13 വിക്കറ്റ്

ഇന്നത്തെ മത്സരം

മുംബയ് Vs ബാംഗ്ളൂർ

നാളത്തെ മത്സരം

പഞ്ചാബ് Vs രാജസ്ഥാൻ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS