എ.എഫ്.സി ഏഷ്യൻ കപ്പ് ഇന്ത്യയുടെ ശക്തിയും ദൗർബല്യവും

Wednesday 09 January 2019 9:48 PM IST
afc-asian-cup-india-vs-ua
afc asian cup india vs uae

. ആദ്യമത്സരത്തിലെ ഗംഭീരവിജയം നൽകുന്ന ആത്മവിശ്വാസമാണ് മുഖ്യശക്തി.

. സുനിൽ ഛെത്രിയും ജെജെയും താപ്പയും ആശിഖും ഉദാന്തസിംഗും മികച്ച ഒത്തിണക്കത്തോടെ കളിച്ചുവരുന്നത്.

. എതിരാളികളുടെ ഗെയിം പഠിച്ചശേഷം മറുതന്ത്രം ആവിഷ്കരിക്കാനുള്ള കോച്ച് കോൺസ്റ്റന്റൈനിന്റെ കഴിവ്.

. ആതിഥേയരെന്ന നിലയിൽ യു.എ.ഇയ്ക്ക് ലഭിക്കുന്ന മുൻതൂക്കമാണ്

പ്രധാന വെല്ലുവിളി.

ആരാധകർക്ക് വേണ്ടി 5000 ടിക്കറ്റുകൾ യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ വാങ്ങിക്കഴിഞ്ഞു.

. റാങ്കിംഗിൽ ഇന്ത്യയെക്കാൾ മുന്നിട്ടുനിൽക്കുന്നവരെന്ന് യു.എ.ഇ അനുഭവ സമ്പത്തിൽ മുന്നിൽനിൽക്കുന്നതും യു.എ.ഇ താരങ്ങളാണ്.

79 Vs

97

. ഫിഫ റാങ്കിംഗിൽ 79-ാം സ്ഥാനത്താണ് യു.എ.ഇ ഇന്ത്യ 97-ാം റാങ്കിലും.

. 2015 ൽ 24-ാം റാങ്കുവരെ എത്താൻ യു.എ.ഇയ്ക്ക് കഴിഞ്ഞിരുന്നു.

പോയിന്റ് പട്ടിക

ഗ്രപ്പ് എ

(ടീം, കളി, ജയം, സമനില, തോൽവി പോയിന്റ് ക്രമത്തിൽ)

ഇന്ത്യ 1-1-0-0-3

ബഹ്റിൻ 1-0-1-0-1

യു.എ.ഇ 1-0-1-0-1

തായ്ലൻഡ് 1-0-0-1-0

ഇന്ന് ജയിച്ചാൽ പ്രീക്വാർട്ടർ

. ഇന്ത്യയാണ് ഇന്ന് ജയിക്കുന്നതെങ്കിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്താം

. സമനിലയിലായാലും പ്രീക്വാർട്ടർ സാദ്ധ്യതയുണ്ട്.

. സമനില യു.എ.ഇക്ക് പ്രശ്നമാകും. ഇപ്പോൾതന്നെ മൂന്നാം സ്ഥാനത്താണ് യു.എ.ഇ.

തായ്ലൻഡിനെതിരെ നേടിയ വിജയത്തിൽ അതിരറ്റ് ആഹ്ളാദിക്കുന്നില്ല. ആതിഥേയർക്ക് എതിരായ മത്സരം വളരെ കടുപ്പമുള്ളതായിരിക്കും. യുവതാരങ്ങൾ, നിറഞ്ഞ ടീമാണ് നമുക്കുള്ളത്. യു.എ.ഇ ഒരു പക്ഷേ ഞങ്ങളെക്കാൾ മികച്ച ടീമായിരിക്കും. പക്ഷേ ഞങ്ങൾക്കവർ മറികടക്കാനുള്ള മറ്റൊരു ടീം മാത്രമാണ്.

ഇൗ മത്സരത്തിൽ 4-1നോ 5-1നോ ജയിക്കാമെന്ന് ഞങ്ങൾ കരുതുന്നില്ല. എന്നാൽ വിജയംനേടി പ്രീക്വാർട്ടർ ഉറപ്പിക്കുകയാണ് ലക്ഷ്യം. പ്രീക്വാർട്ടറിലെത്തിയ ശേഷമേ ഞങ്ങൾക്ക് ആവേശം കൊള്ളാനാകൂ.

സ്റ്റീഫൻ കോൺസ്റ്റന്റൈൻ

ഇന്ത്യൻ കോച്ച്

ജപ്പാന് വിജയത്തുടക്കം

അബുദാബി: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ജപ്പാൻ 3-2ന് തുർക്ക്മെനിസ്ഥാനെ കീഴടക്കി. ലോകകപ്പ് കളിച്ചുള്ള ജപ്പാനെ ശരിക്കും വിരട്ടിയശേഷമാണ് തുർക്ക് മെനിസ്ഥാൻ കീഴടങ്ങിയത്.

ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ജപ്പാൻ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും നേടിയത്. ജപ്പാൻതാരം ഒസാക്കോയും തുർക്ക് മെനിസ്ഥാന്റെ അമാനോവും രണ്ട് ഗോളുകൾ വീതം നേടി.

26-ാം മിനിട്ടിൽ അമാനോവിന്റെ ഗോളിലൂടെ തുർക്ക് മെനിസ്ഥാനാണ് മുന്നിലെത്തിയത്. 56-ാം മിനിട്ടിലും 60-ാം മിനിട്ടിലും സ്കോർ ചെയ്ത ഒസാക്കോ ജപ്പാനെ മുന്നിലെത്തിച്ചു. 71-ാം മിനിട്ടിൽ ഡൊവാനാണ് ജപ്പാനെ 3-1ന് മുന്നിലെത്തിച്ചത്. 79-ാം മിനിട്ടിൽ അമാനോവ് പെനാൽറ്റിയിലൂടെ തുർക്ക് മെനിസ്ഥാന്റെ രണ്ടാം ഗോൾ നിന്ന് സ്വന്തമാക്കി.

ഇന്ത്യൻ ഇലവൻ ഇവരിൽനിന്ന്

ഗുർപ്രീത്, വിശാൽ ഖേയ്ത്ത്, അമരീന്ദർ സിംഗ്, പ്രീതം കോട്ടാൽ, സാർത്ഥക് ഗൊലുയി, സന്ദേശ് ജിംഗാൻ, അനസ് എടത്തൊടിക, സലാം രഞ്ജൻസിംഗ്, സുഭാഷിഷ് ബോസ്, നാരായൺദാസ്, ഉദാന്തസിംഗ്, റൗളിംഗ് ബോർഗസ്, അനിരുദ്ധ് താപ്പ, വിനീത് റായ്, ഹാളിചരൺ നർസാറി, ആഷിഖ് കുരുണിയൻ, ജെർമൻ പ്രീത് സിംഗ്, ജാക്കിചന്ദ് സിംഗ്, പ്രണോയ് ഹാൽദർ, സുനിൽ ഛെത്രി, ജെജെ ലാൽ പെഖുല, സുമീത് പസി, വെൽവന്ത് സിംഗ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS