ബ്ളാസ്റ്റേഴ്സ് ഇനി വിയർക്കും,​ വിനീത്,​ ജിംഗാൻ അടക്കമുള്ള സൂപ്പർ താരങ്ങളെ കെെവിടുന്നു

Sunday 06 January 2019 12:30 AM IST

kerala-

കൊച്ചി: എെ.എസ്.എൽ ക്ളബിലെ പ്രമുഖ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് നാല് സൂപ്പർ താരങ്ങളെ കെെവിടുന്നു. ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ സി.കെ വിനീത്,​ അനസ് എടത്തൊടിക,​ഹാളിചരൺ നർസാരി തുടങ്ങിയ താരങ്ങളെയാണ് മറ്റ് ടീമുകൾക്ക് നൽകുന്നത്. വായ്‌പാടിസ്ഥാനത്തിലാണ് ഇവരെ മറ്റ് ടീമുകൾക്ക് നൽകുന്നത്. സന്ദേശ് ജിംഗാൻ എ.ടി.കെയിലേക്കും സി.കെ വിനീതും ഹാളിചരൺ നർസാരിയും ചെന്നൈയിൻ എഫ്‌.സിയിലേക്കും അനസ് എടത്തൊടിക പുനെ സിറ്റിയിലേക്കുമാണ് മാറുന്നതെന്നാണ് റിപ്പോർട്ട്.

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങളെ കെെമാറുന്നത്. ഇക്കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ കളി ദയനീയമായിരുന്നു. കളി മോശമായതിനെ തുടർന്ന് താരങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് രാജിവച്ചു. എെ.എസ്.എല്ലിന്റെ അഞ്ചാം സീസണിൽ 12 കളികളിൽ ഒരു കളിയിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS