ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ഇന്ന് പൂനെയിൽ തുടക്കം

Tuesday 08 January 2019 9:30 PM IST

പൂനെ : രണ്ടാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ഇന്ന് പൂനെ ബാലെവാഡി സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. 18 കായിക ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 9000ത്തോളം കായിക താരങ്ങൾ പങ്കെടുക്കും.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ, ദേശീയ കായിക ഫെഡറേഷനുകൾ, അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യ എന്നീ കായിക സംഘടനകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 10 നും 21 നും ഇടയിലുള്ള കായിക താരങ്ങൾ ആദ്യ ഒരേ ഫ്ളാറ്റ് ഫോമിൽ മാറ്റുരയ്ക്കാൻ ഇറങ്ങുന്നത് ഖേലോ ഇന്ത്യ ഗെയിംസിലാണ്.

അത്‌ലറ്റിക്സ്, നീനുൽ, ഷൂട്ടിംഗ്, ഹോക്കി, ഫുട്ബാൾ, കബഡി, ഖോഖോ തുടങ്ങിയ കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

കേരളത്തിൽ നിന്ന് നൂറിലധികം കായിക താരങ്ങൾ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്. വിവിധ സംഘങ്ങളായി കേരള താരങ്ങൾ പൂനെയിലെത്തിക്കഴിഞ്ഞു. മനോജ് ഇഖ്ബാലാണ് കേരളത്തിന്റെ ചെഫ് ഡി മിഷൻ


കേരളം ക്വാർട്ടറിൽ

ഭാവ് ‌നഗർ : ഗുജറാത്തിൽ നടക്കുന്ന ദേശീയ ബാറ്റ്സ്‌മാൻ ബാൾ ചാമ്പ്യൻഷിപ്പിൽ പ്രാഥമിക റൗണ്ടിലെ തുടർച്ചയായ മൂന്നാം വിജയത്തോടെ കേരള വനിതകൾ ക്വാർട്ടർ ഫൈനലിലെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS