ചന്ദ്രൻ
പഴയന്നൂർ: വെന്നൂർ വടക്കേക്കര കറ്റക്കളം ചന്ദ്രൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ. പഴയന്നൂർ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ടൂവീലർ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: അമ്മാളു. മക്കൾ: ജയപ്രകാശ്, ജിനി. മരുമക്കൾ: മിനി, ശ്രീരാം.
November 30, 2023
ദേവയാനി
കയ്പമംഗലം : പെരിഞ്ഞനം പരേതനായ കോമ്പാത്ത് ഭാസ്കരൻ ഭാര്യ പറമ്പുവീട്ടിൽ ദേവയാനി (87) നിര്യാതയായി. പെരിഞ്ഞനം ഗവ. യു.പി സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ : ലേഖ ( ജി.എച്ച്.എസ് അഷ്ടമിച്ചിറ ), മിനി (ആർ.എം.എച്ച്.എസ് പെരിഞ്ഞനം ). സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.
November 30, 2023
ബുഷറ
ബുഷറ
നെടുമ്പാശേരി: കുന്നുകര നടുവിലപ്പറമ്പിൽ പരേതനായ എൻ.എ. ബാവയുടെ മകളും വെള്ളാങ്കല്ലൂർ കരൂപ്പടന്ന പള്ളിനട ചാണേലിപ്പറമ്പ് വീട്ടിൽ അബ്ദുൽ സലാമിന്റെ ഭാര്യയുമായ ബുഷറ (57) നിര്യാതയായി. മക്കൾ: ശബന, ഷഹന, ഫാരസ് (റിലീഫ് മെഡിക്കൽസ്, ഇരിങ്ങാലക്കുട). മരുമക്കൾ: അക്ബർ (റിലീഫ് മെഡിക്കൽസ്), നിസാർ (എമ്പർ പെർഫ്യൂം ദുബായ്).
November 29, 2023
അനീഷ്
എടമുട്ടം: പുളിഞ്ചോട് നൂറുൽ ഇസ്‌ലാം മദ്രസയുടെ സമീപം പരേതനായ തോട്ടാരത്ത് അജയകുമാർ മകൻ അനീഷ് (42) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് വീട്ടുവളപ്പിൽ. അമ്മ: രാഗിണി. ഭാര്യ: ദിവ്യ. മകൻ: ഇഷാൻ.
November 29, 2023
ഗീത
നന്ദിക്കര: വല്ലച്ചിറ വാരിയത്ത് ഹരിദാസ് വാരിയരുടെ ഭാര്യ നന്ദിക്കര വാരിയത്ത് ഗീത (60 ) നിര്യാതയായി. അമ്മ: അമ്മിണി വാരസ്യാർ. മക്കൾ: ഹിമ, ഗൗതം (ദുബായ്). മരുമകൻ: ശെൽവൻ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് നന്ദിക്കര വാരിയത്തെ വീട്ടുവളപ്പിൽ.
November 29, 2023
ദിലീപ്
എടമുട്ടം: കാരയിൽ പരേതനായ രാമൻ മകൻ ദിലീപ് (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മാതാവ്: ജയപ്രഭ. സഹോദരങ്ങൾ: ദീപപ്രകാശ്, സുരേഷ്.
November 29, 2023
സാറ
സാറ
എളനാട്: കിഴക്കുമുറി പരേതനായ സെയ്താലി ഭാര്യ സാറ (92) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ പത്തിന് എളനാട് കിഴക്കുമുറി മസ്ജിദിൽ നടത്തും. മക്കൾ: കാസിം ഹാജി, അഹമ്മദ്, പരേതനായ മൊയ്തീൻകുട്ടി. മരുമക്കൾ: സൈനബ, ബീവാത്തുമ്മ, നബീസ.
November 29, 2023
എം.എസ്.ബാഹുലേയൻ
വെങ്ങിണിശ്ശേരി: മുൻ സി.പി.എം പാറളം ലോക്കൽ സെക്രട്ടറി എം.എസ്.ബാഹുലേയൻ (85) നിര്യാതനായി. വെങ്ങിണ്ണിശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വെങ്ങിണിശ്ശേരി ജ്യോതി കലാസമിതി പ്രസിഡന്റ്, സി.പി.എം ചേർപ്പ് ഏരിയാ കമ്മിറ്റി അംഗം, കർഷക സംഘം ചേർപ്പ് ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ ധാരണ പ്രകാരം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് കൈമാറി. ഭാര്യ :സതി. മക്കൾ: എം.ബി.അജയഘോഷ് (ഗ്രാമസ്വരം പത്രം), അമ്പിളി. മരുമക്കൾ: ദർശന (വെങ്ങിണിശ്ശേരി സഹകരണ ബാങ്ക്), ശശി.
November 28, 2023
സുരേന്ദ്രൻ
എങ്ങണ്ടിയൂർ: നാഷണൽ ഹയർസെക്കൻഡറി സ്ക്കൂളിന് സമീപം തിരുമംഗലത്ത് പരേതനായ രാമകൃഷ്ണൻ മകൻ സുരേന്ദ്രൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അമ്മ : പരേതയായ തങ്ക. ഭാര്യ : അനിത. മക്കൾ: സ്നേഹ, മേഘ.
November 28, 2023
അമ്പിളി
തൃശൂർ: പൂത്തോൾ മാടമ്പി ലെയിനിൽ അയ്യരട രമേഷിന്റെ ഭാര്യ അമ്പിളി (46) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അഭിലാഷ്, അഖിലേഷ്.
November 26, 2023
കരുണാകരൻ
അയ്യന്തോൾ : ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിലിന്റെ ഭാര്യാ പിതാവ് അയ്യന്തോൾ കുറിഞ്ഞാക്കൽ പ്ലാവളപ്പിൽ കൊച്ചുരാമൻ മകൻ കരുണാകരൻ (87) നിര്യതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വടൂക്കര എസ്.എൻ സമാജം ശ്മശാനത്തിൽ. മക്കൾ : ലേഖ (കഴിമ്പ്രം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ), ബൈജു (ഖത്തർ). മരുമക്കൾ: അതുല്യഘോഷ് വെട്ടിയാട്ടിൽ, നിത (ഖത്തർ). ഫോൺ : 9447137747.
November 24, 2023