കണ്ണിന് കുളിരായി സൂര്യകാന്തിപ്പൂക്കൾ
വേങ്ങര പാലച്ചിറമാട്ടിൽ രണ്ടര ഏക്കർ ഭൂമിയില് ഉണ്ടാക്കിയ സൂര്യകാന്തി പൂക്കൾ കാണാ എത്തിയവര്
തിരൂരങ്ങാടി : രണ്ടര ഏക്കറിൽ വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ കാഴ്ചാസമൃദ്ധി ആസ്വദിക്കാൻ
വേങ്ങര പാലച്ചിറമാട് വയലിലേക്ക് ആളുകളുടെ ഒഴുക്കാണ്. വേങ്ങര പാലച്ചിറമാട് സ്വദേശികളായ കല്ലത്താൻ അബൂബക്കർ, മേലയിൽ റിയാസ്, പള്ളിയാളി ഹംസ എന്നിവർ ചേർന്നാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. കർണാടകയിൽ നിന്നാണ് 3,000 രൂപയ്ക്ക് സൂര്യകാന്തി പൂക്കളെത്തിച്ചത്.
ഒരുമാസം മുൻപ് ഇവർ ഇതേ സ്ഥലത്ത് വത്തക്ക കൃഷിയും ചെയ്തിരുന്നു. 55 ദിവസമായി വിത്തിട്ടിട്ട് . 45 ദിവസം കൊണ്ട് പൂവ് വിരിഞ്ഞു. മൊത്തം ഒരു ലക്ഷം രൂപ ചെലവായി. ഇതിൽ നിന്ന് ചെറുവരുമാനവും ലഭിക്കുന്നുണ്ട്. കാഴ്ച കണ്ടുമടങ്ങുന്നവർക്ക് ചെറുതുക നിക്ഷേപിക്കാനായി ഒരു ബക്കറ്റും വച്ചിട്ടുണ്ട്. ഇതിൽ നിന്ന് ചെറിയ വരുമാനവും കിട്ടുന്നതായി കല്ലത്താൻ അബുബക്കർ പറഞ്ഞു
May 24, 2023
തറക്കല്ലിട്ടു
April 03, 2023
നളിനി
പെരിന്തൽമണ്ണ: കൊളത്തൂരിലെ ഉപാസന(മഠത്തിൽ) വീട്ടിൽ പരേതനായ എം.കെ.ഉണ്ണി കൃഷ്ണൻ നായരുടെ ഭാര്യ നളിനി യു.പി(69) നിര്യാതയായി. മക്കൾ: ബിന്ദു, മനോജ്കുമാർ (പട്ടാമ്പി ജി.എച്ച്.എസ്.എസ് അധ്യാപകൻ), മായ (കോട്ടയ്ക്കൽ ഗവ. രാജാസ് എച്ച്.എസ്.എസ് അധ്യാപിക). മരുമക്കൾ: അജിത്കുമാർ (റിട്ട. ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണവകുപ്പ് ), എം.ഡി.മഹേഷ് (ഡി.പി.ഒ,മലപ്പുറം എസ്.എസ്.കെ), ധന്യ (കൊളത്തൂർ നാഷണൽ ഹൈസ്‌കൂൾ അധ്യാപിക).
January 19, 2023
മുഹമ്മദ് കാസിം
തിരൂർ: നടുവിലങ്ങാടി സ്വദേശി തറയം കണ്ടത്തിൽ ഏനുവിന്റെ മകൻ പത്തംപാട് മുഹമ്മദ് കാസിം(55) നിര്യാതനായി.
മാതാവ് : ഇയ്യച്ചു. ഭാര്യ : ഖദീജ. മക്കൾ : അസ്ന തസ്ലീം,മുഹമ്മദ് റമീസ്, അഫ്നിയ മിൻഹ,മുഹമ്മദ് റിഷാൻ.
മരുമകൻ: മുഹമ്മദ് നൗഫൽ.
January 19, 2023
ദേവകിയമ്മ
തിരൂർ: ചെറിയമുണ്ടം വാണിയന്നൂർ സ്വദേശി അച്ചിപ്ര ദേവകിയമ്മ (74) നിര്യാതയായി. ഭർത്താവ് : പരേതനായ നീലഞ്ചേരി ഭാസ്‌കരൻ നായർ. മക്കൾ: ഹേമലത, സുനിൽകുമാർ ( തിരൂർ റീജ്യണൽ എംപ്ലോയിസ് സൊസൈറ്റി), ലീന. മരുമക്കൾ: മോഹനൻ,വിനീത, അനിൽകുമാർ.
January 14, 2023
കോയക്കുട്ടി
മേൽമുറി : മഅദിൻ അക്കാദമി കമ്മിറ്റി അംഗവും പെരുമ്പറമ്പ് സ്വദേശിയുമായ വട്ടപ്പറമ്പിൽ എ.പി കോയക്കുട്ടി ഹാജി (84) നിര്യാതനായി. ഭാര്യ:മൈമൂന.
January 13, 2023
പുഷ്പാകരൻ
പുഷ്പാകരൻ
കൊടക്കാട് : പരേതനായ കുഴിക്കാട്ടിൽ വെലായുധന്റെ മകൻ പുഷ്പാകരൻ (52) നിര്യാതനായി. കുഴിക്കാട്ടിൽ ഭഗവതി ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് ജോ : സെക്രട്ടറിയും , അരിയല്ലൂർ വില്ലേജ് മുൻ ബി ജെ. പി. ജനറൽ സെക്രട്ടറിയുമായിരുന്നു. പോണ്ടിച്ചേരി ജിപ്മർ ഹോസ്പ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ : പാർവതി. ഭാര്യ : ബീന. മക്കൾ : ഗായത്രി , ഗാഥ. സഹോദരങ്ങൾ : ജയൻ , ജയശ്രീ .
January 13, 2023
ഗോവിന്ദൻ കുട്ടി നായർ
ചങ്ങരംകുളം: മൂക്കുതല കുന്നംമ്പത്ത് തെക്കേവീട്ടിൽ ഗോവിന്ദൻ കുട്ടി നായർ (65) നിര്യാതനായി. ഭാര്യ: പരേതയായ ബീന. മക്കൾ:വിഷ്ണു (ഡൈകിൻ എയർകണ്ടീഷനിങ് ഇന്ത്യാ പ്രൈവറ്റ് ലിമറ്റഡ് എറണാകുളം), മായ (ഫ്രീലാന്റ്സ് അക്കൗണ്ടന്റ്). മരുമക്കൾ: സുരൻ (ഐ .ടി .കമ്പനി എറണാകുളം), അശ്വതി (നെടുമ്പാശ്ശേരി എയർപോർട്ട് മുൻ ജീവനക്കാരി).
January 12, 2023
സൈനുൽ ആബിദ്
ചുങ്കത്തറ: പുലിമുണ്ട സ്വദേശി സൈനുൽ ആബിദ് (53) നിര്യാതനായി. അബ്ഹയിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഭാര്യ ലൈല കബീറ മക്കൾ:നാശിദ, നാഫിഹ്.
January 08, 2023
മാധവി
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഏറാന്തോട് പരേതനായ ബർമ്മയുദ്ധ പോരാളി റിട്ട. സൈനികൻ കക്കറ ചാമിയുടെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, രാധാമണി, ശിവശങ്കരൻ, വാസുദേവൻ, നന്ദിനി. മരുമക്കൾ: അംബിക, മിനി, സുഗുണൻ (റിട്ട.ബി.എസ്.എഫ്). സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.
December 31, 2022
മുണ്ടി
കുറ്റിപ്പുറം: പൈങ്കണ്ണൂർ ചെറുക്കുന്നുപറമ്പിൽ മുണ്ടി (80) നിര്യാതയായി. ഭർത്താവ് : പരേതനായ കോത. മക്കൾ: ശ്രീശൻ , അപ്പുണ്ണി,
ചന്ദ്രൻ , രാധ, ജിഷ, നിഷ.
December 17, 2022