SignIn
LOCAL
Sun 24 October 2021 THIRUVANANTHAPURAM
LATEST NEWS
MOST READ
കിണർ ഇടിഞ്ഞുതാഴ്ന്നു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കോവളം: ആവാടുതുറയിൽ വീടിന്റെ സമീപമുണ്ടായിരുന്ന കിണർ വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാണു. വീട്ടുകാർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ആവാടുതുറ ഹാർബർ റോഡിൽ കുഴിയൻവിള ലോകേശ് ഭവനിൽ സലിൻകുമാറിന്റെ കിണറാണ് തകർന്നത്. കഴിഞ്ഞദിവസം രാവിലെ എഴോടെയായിരുന്നു സംഭവം. അപകടത്തിന് തൊട്ട് മുമ്പ് സലിൻകുമാറിന്റെ ഭാര്യ ഷിജിയും മക്കളും കിണറിന്റെ സമീപത്തുണ്ടായിരുന്നു. കിണറ്റിലെ വെള്ളത്തിന്റെ അളവ് വർദ്ധിക്കുന്നത് നോക്കിനിന്ന ഇവർ വീട്ടിനുള്ളിലേക്ക് പോയ സമയത്താണ് 70 അടിയോളം താഴ്ചയുള്ള കിണർ പൂർണമായും ഇടിഞ്ഞുതാഴ്ന്നത്. October 24, 2021
പേട്ട ഓവർബ്രിഡ്ജിൽ കാറുകൾ കൂട്ടിയിടിച്ചുഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: പേട്ട ഓവർബ്രിഡ്ജിൽ അമിതവേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30നായിരുന്നു അപകടം. പള്ളിമുക്ക് ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ഫോക്സ്‌വാഗൺ പോളോ കാർ പേട്ടയിൽ നിന്നുവന്ന ടാറ്റ ഇൻഡിഗോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളുടെയും മുൻഭാഗം ഭാഗികമായി തകർന്നു. ഇൻഡിഗോയിലുണ്ടായിരുന്ന മദ്ധ്യവയസ്‌കന് സ്റ്റീയറിംഗ് വീൽ നെഞ്ചിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. October 24, 2021
നികുതി വെട്ടിപ്പിൽ സർക്കാർ അടിയന്തരമായി ഇടപെടണം: കേന്ദ്രമന്ത്രി വി. മുരളീധരൻ
തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ സമരത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കൗൺസിൽ ഹാളിൽ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന ബി.ജെ.പി കൗൺസിലർമാരെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ നടപടികൾക്ക് സർക്കാർ കൂട്ടുനിൽക്കുന്നത് അവസാനിപ്പിക്കണം,​ സമരം നടത്തുന്ന ആളുകളുമായി ചർച്ച നടത്തി പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന രീതി ശരിയല്ല,​ സമരം ചെയ്‌ത കർഷകരോട് തൊഴുകൈയോടെ നിന്ന വ്യക്തിയാണ് നരേന്ദ്രമോദിയെന്നും മുരളീധരൻ പറഞ്ഞു. October 24, 2021
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.