SignIn
LOCAL
Fri 15 May 2026 ALAPPUZHA
LATEST NEWS
MOST READ
1.1778778439
രാമങ്കരിയിലെ സ്മാർട്ട് അംഗനവാടി നാടിന്റെ അഭിമാനമായി
കുരുന്ന് മനസ്സുകൾക്ക് വിജ്ഞാനത്തിനൊപ്പം ആനന്ദവും പകരാനായി രാമങ്കരി പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച സ്മാർട്ട് അംഗനവാടി നാടിന്റെ അഭിമാനമായി മാറുന്നു. ആടിയും പാടിയും ചിരിച്ചും കളിച്ചും പഠിച്ചും സ്മാർട്ടാകുന്നതിനൊപ്പം ക്ലാസ് മുറിയെ സ്വന്തം ലോകമാക്കിയിരിക്കുകയാണ് പഠിക്കുന്ന പതിനൊന്ന് കുരുന്നുകളും. 2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി ആലപ്പുഴ ജില്ലാപഞ്ചായത്ത് 35.10 രൂപ ചെലവിട്ട് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിൽ ഒരു ക്ലാസ്റൂം,​ പ്രധാന മുറി,​ പ്രത്യേക ഹാൾ മുകളിലും താഴെയുമായി രണ്ട് ബാത്ത്റൂം കിച്ചൺ എന്നിങ്ങനെ വിവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. May 15, 2026
jkhjkh.1.3834779
ആഹ്ലാദപ്രകടനം നടത്തി
യുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് കായംകുളത്ത് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് ഭവനിൽ നിന്നാരംഭിച്ച് ടൗൺ ചറ്റി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ ടി.സൈനുലാബ്ദീൻ, എച്ച്.ബഷീർകുട്ടി, എ.എം.കബീർ, കെ.പുഷ്പദാസ്,​ യു.മുഹമ്മദ്, എ.താഹാക്കുഞ്ഞ്, മഹാദേവൻ വാഴശ്ശേരിൽ, തോമസ് എം.മാത്തുണ്ണി, അരിതാ ബാബു, ബിജു നാസറുള്ള ഷുക്കൂർ വഴിച്ചേരി, ശോഭാ സുരേന്ദ്രൻ, പത്മകുമാർ കൃഷ്ണപുരം, കെ.നാസർ, ബിജു താശിയിൽ, ജേക്കബ് തരകൻ, കെ.കെ.നൗഷാദ്, അഫ്സൽ പ്ലാമൂട്ടിൽ, അസീം നാസർ,കടയിൽ രാജൻ,​തയ്യിൽ റഷീദ് എന്നിവർ നേതൃത്വം നൽകി. May 15, 2026
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY